തൻ്റെ ആൺസുഹൃത്തുക്കളെ അച്ഛന് തീരെ ഇഷ്ടമില്ല; മകൾക്കൊരു വരനെ കണ്ടെത്തുന്നത് വലിയ ദൗത്യമാണെന്ന് ജാക്കി ഷെറഫും
ബോളിവുഡില്‍ സജീവമായി അഭിനയിക്കുകയാണെങ്കിലും മലയാളികള്‍ക്കടക്കം സുപരിചിതനായ താരമാണ് ജാക്കി ഷെറഫ്. നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം ഇപ്പോള്‍ മക്കളുടെ പേരിലും അറിയപ്പെട്ട് തുടങ്ങി. മകന്‍ ടൈഗര്‍ ഷെറഫ് അഭിനയത്തിലേക്ക് എത്തി അധികം വൈകുന്നതിന് മുന്‍പ് തന്നെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്നിരുന്നു.
ഹോട്ട് ലുക്കിൽ നടി കിയാര അദാനി, കിടിലൻ ഫോട്ടോസ് കാണാം
ടൈഗറിനെ പോലെ തന്നെ ജാക്കിയുടെ മകള്‍ കൃഷ്ണ ഷെറഫും ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് പ്രിയപ്പെട്ടവളാണ്. മകള്‍ക്കൊരു വരനെ കണ്ടെത്തുന്നതിനെ കുറിച്ച് ജാക്കിയും പിതാവിനെ കുറിച്ച് കൃഷ്ണയും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് സംസാരിക്കുകയായിരുന്നു ജാക്കിയും മകള്‍ കൃഷ്ണയും.

'എനിക്ക് കൂട്ടിന് അച്ഛന്‍ തിരഞ്ഞെടുക്കുന്നത് ആരെയാവും എന്ന് ഞാനിത് വരെ ചിന്തിച്ചിട്ടില്ല. എന്റെ ആണ്‍സുഹൃത്തുക്കളെ അദ്ദേഹത്തിന് ഒരിക്കലും ഇഷ്ടമില്ലായിരുന്നു. ഇക്കാര്യത്തില്‍ ഒരിക്കലും അദ്ദേഹത്തെ കുറ്റപ്പെടുത്താനാകില്ലെന്ന് എനിക്കിപ്പോള്‍ ബോധ്യപ്പെട്ടിട്ടുണ്ട്. കാരണം അദ്ദേഹത്തിന് തെറ്റ് പറ്റാറില്ലെന്നായിരുന്നു കൃഷ്ണയുടെ അഭിപ്രായം. എന്നാല്‍ അവള്‍ ആരെ തിരഞ്ഞെടുക്കുന്നോ. അയാളെ ഞാനും ബഹുമാനിക്കുമെന്നാണ് അഭിമുഖത്തില്‍ പങ്കെടുക്കവേ ജാക്കി ഷെറഫ് പറയുന്നത്.

അവളുടെ വഴി അവള്‍ തിരഞ്ഞെടുക്കട്ടേ. അച്ഛനെന്ന നിലയില്‍ എന്റെ മകള്‍ക്ക് അനുയോജ്യനായ ഒരാളെ കണ്ടെത്തുന്നത് ശ്രമകരമായ ദൗത്യമാണ്. ഒരു മകളെ സംരക്ഷിക്കുന്ന അച്ഛനെന്ന നിലയില്‍ അവള്‍ മോശമായ വഴികള്‍ തിരഞ്ഞെടുക്കുമോ എന്ന ആശങ്ക ഉണ്ടാകുന്നത് സ്വഭാവികമാണെന്നാണ് ജാക്കി ഷെറഫിന്റെ അഭിപ്രായം. പക്ഷേ തീരുമാനം എടുക്കേണ്ടത് അവള്‍ തന്നെയാണ്. അവള്‍ തിരഞ്ഞെടുക്കുന്ന ആള്‍ക്കൊപ്പമാണ് ഭാവിയില്‍ ജീവിക്കേണ്ടത്. ഉറങ്ങുന്നതും ഉണരുന്നതും അയാള്‍ക്കൊപ്പമാണ്.

മാതാപിതാക്കള്‍ എക്കാലവും മക്കള്‍ക്കൊപ്പം ഉണ്ടാകണമെന്നില്ല. അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ അവരെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരാളെ ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്. അതുകൊണ്ട് തന്നെ എന്റെ രാജകുമാരിയ്ക്ക് അനുയോജ്യനായ ഒരാളെ കണ്ടെത്തുക എന്നത് എന്നെ സംബന്ധിച്ചിടത്തോലം ശ്രമകരമായ ദൗത്യമാണെന്നും ജാക്കി പറയുന്നു. ടൈഗറിനെയും കൃഷ്ണയെയും പോലെ രണ്ട് മക്കളെ കിട്ടിയതില്‍ അതിയായ സന്തോഷമുണ്ട്.

അവര്‍ ഇരുവരും സത്യസന്ധരും നേര്‍വഴിക്ക് സഞ്ചരിക്കുന്നവരുമാണ്. കുട്ടിക്കാലത്ത് ഏറെ കഷ്ടപ്പാടുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അമ്മയുടെയും അച്ഛന്റെയും പൂര്‍ണ പിന്തുണ ലഭിച്ചതോടെയാണ് തനിക്കൊരു കരിയറില്‍ വിജയിക്കാന്‍ സാധിച്ചത്. മാതാപിതാക്കളില്‍ നിന്ന് എന്താണ് പഠിച്ചതെന്ന ചോദ്യത്തിന് 'എന്റെ കുടുംബ ചരിത്രവും അച്ഛന്റെ ജീവിതയാത്രയും കേള്‍ക്കാനാണ് ഏറെ ഇഷ്ടമെന്നാണ് കൃഷ്ണ പറയുന്നത്.
Recommended Video

ഈ ലോകത്തില്‍ എനിക്ക് ഏറ്റവും ബഹുമാനമുള്ള വ്യക്തി പിതാവാണ്. എവിടെ നിന്നാണ് അദ്ദേഹം തുടങ്ങിയതെന്നും അദ്ദേഹത്തിന്റെ കഠിനപ്രയത്‌നം എത്രത്തോളം ഉണ്ടായിരുന്നു എന്നതും ഞാന്‍ കേട്ടിട്ടുണ്ട്. പിതാവിന്റെ ജീവിതകഥ തനിക്ക് വളരെ പ്രചോദനം നല്‍കിയിട്ടുണ്ട്. ഞാന്‍ ഇതുവരെ നല്‍കിയതിലും ആയിരം മടങ്ങ് ബഹുമാനം അദ്ദേഹം അര്‍ഹിക്കുന്നുണ്ടെന്നും കൃഷ്ണ ഷെറഫ് പറയുന്നു.


Click it and Unblock the Notifications











