'മറ്റൊരാളുടെ കണ്ണീര് വീഴ്ത്തിയിട്ടാണോ നിനക്ക് കുടുംബം? ശ്രീദേവിക്ക് ദേഷ്യം വന്നു; എന്നോട് പറഞ്ഞത്'

സിനിമാ ലോകത്ത് മറക്കാൻ പറ്റാത്ത നായിക നടിയാണ് അന്തരിച്ച ശ്രീദേവി. ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാറായി ശ്രീദേവിയെ ജനം വാഴ്ത്തുന്നു. കരിയറിനനപ്പുറം വ്യക്തി ജീവിതത്തിൽ എന്നും ശ്രീദേവിക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. അമ്മയുടെ വിയോ​ഗം നടിയെ ഉലച്ചു. വിവാഹ സമയത്തും വിവാദങ്ങളും ​ഗോസിപ്പുകളും അലയടിച്ചു. നിർമാതാവ് ബോണി കപൂറിനെയാണ് ശ്രീദേവി വിവാഹം കഴിച്ചത്. ആദ്യ വിവാഹ ബന്ധം പിരിഞ്ഞാണ് ബോണി കപൂർ ശ്രീദേവിയെ ഭാര്യയാക്കുന്നത്.

ഇപ്പോഴിതാ ശ്രീദേവിയെക്കുറിച്ച് നടി കുട്ടി പദ്മിനി തന്റെ ചാനലിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ശ്രീദേവിയുടെ വിവാഹത്തെക്കുറിച്ചാണ് ഇവർ സംസാരിച്ചത്. 'മുംബൈയിലേക്ക് പോയപ്പോൾ രേഖ മേക്കപ്പുൾപ്പെടെ പല കാര്യങ്ങളും രേഖ ശ്രീദേവിക്ക് പറഞ്ഞു കൊടുത്തു. പഴയ ശ്രീദേവിയും പിന്നീടുള്ള ശ്രീദേവിയും തമ്മിൽ കാഴ്ചയിൽ വലിയ വ്യത്യാസമുണ്ട്'

'ഇതിനിടെയാണ് ബോണി കപൂറുമായി ശ്രീദേവി അടുക്കുന്നത്. അച്ഛൻ മരിച്ചതിനാൽ പല കാര്യങ്ങളും മുന്നിൽ നിന്ന് ചെയ്യാൻ ഒരാൾ ശ്രീദേവിയുടെ കുടുംബത്തിലുണ്ടായിരുന്നില്ല. ബോണി കപൂറാണ് പല കാര്യങ്ങളും നോക്കിയിരുന്നത്. അമ്മയ്ക്ക് ട്യൂമർ വന്നപ്പോൾ ഓപ്പറേഷന് ശ്രീദേവിക്കൊപ്പം ബോണി കപൂറും പോയി'

Sridevi, Kutty Padmini

'ഓപ്പറേഷൻ ശരിയാവാതെ വന്ന് അമ്മ മരിച്ചു. അത് ശ്രീദേവിക്ക് താങ്ങാൻ പറ്റിയില്ല. അവർക്ക് എല്ലാം അമ്മയായിരുന്നു. ശ്രീദേവിക്ക് ഒരു തുണ ആവശ്യമായി വന്നു. അങ്ങനെയാണ് ബോണി കപൂറുമായി അടുക്കുന്നത്. വിവാഹത്തിന് കുടുംബത്തിലെ എല്ലാവരും എതിർത്തിട്ടും ശ്രീദേവി കേട്ടില്ല. ബോണി കപൂറിനോട് ആദ്യ ഭാര്യയിൽ നിന്നും വിവാഹ മോചനം നേടാൻ ആവശ്യപ്പെട്ടു. ബോണി കപൂർ ഭാര്യയുമായി വേർപിരിഞ്ഞു. അന്നത് വലിയ ചർച്ചയായി'

'അതിനിടെയാണ് അവർ കശ്മീരിൽ നിന്നും ബോംബെയ്ക്കും ഞാൻ ഡൽ​ഹിയിൽ നിന്ന് ബോംബെയ്ക്കും പോവുന്നത്. ഒരേ ഫ്ലെെറ്റിലായിരുന്നു പോയിരുന്നത്. ശ്രീദേവി എന്റെയടുത്തിരുന്നു. ഞങ്ങൾ ഒരുപാട് സംസാരിച്ചു. നീ വിവാഹിതനായ ഒരാളെ കല്യാണം കഴിക്കുന്നെന്ന് കേൾക്കുന്നു, നിനക്കിതിന്റെയാെക്കെ ആവശ്യമുണ്ടോ, നീ വിചാരിച്ചാൽ ലോകം തന്നെ കാലടിയിൽ വരും. എത്രപേർ നിന്നെ കല്യാണം കഴിക്കാനാ​ഗ്രഹിക്കുന്നു നീ എന്തിന് ഒരു വിവാഹിതനെ കല്യാണം കഴിക്കുന്നെന്ന് ഞാൻ ചോദിച്ചു'

നിനക്കത് മനസ്സിലാവില്ല. എന്റെ സ്ഥാനത്ത് നിന്നാലെ മനസ്സിലാവുമെന്ന് ശ്രീദേവി പറഞ്ഞു. ആരെന്ത് സ്ഥാനത്തിലായാലെന്താണ് ശ്രീ, ഇത് തെറ്റല്ലേ. ഒരാളുടെ കണ്ണുനീരിൽ നിന്നാണോ നിനക്ക് കുടുംബമെന്ന് ചോദിച്ചു. ശ്രീദേവിക്ക് ദേഷ്യം വന്നു. എനിക്ക് സംസാരിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞു. വിമാനത്തിൽ നിന്ന് ഇറങ്ങിപ്പോവുമ്പോഴും ബൈ പറഞ്ഞ് പോയി. അതിന് ശേഷം പലയിടത്തും കണ്ടെങ്കിലും ഒന്ന് ചിരിക്കുക മാത്രമേ ചെയ്തുള്ളൂ. പിന്നീട് കുറേ നാളുകൾക്ക് ശേഷമാണ് തന്നോട് സംസാരിച്ചതെന്നും കുട്ടി പദ്മിനി ഓർത്തു.

Kutty Padmini

'ആദ്യ ഭാര്യയ്ക്ക് കാൻസർ ബാധിച്ചപ്പോൾ ആശുപത്രിയിലേക്ക് പോലും ബോണി കപൂറിനെ ശ്രീദേവി വിട്ടില്ലെന്ന് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. എന്നാൽ അവർ മരിച്ച ശേഷം ബോണി കപൂർ പോയി. ശ്രീക്ക് എപ്പോഴും ഭം​ഗിയായിരിക്കണമെന്നായിരുന്നു. അവർക്ക് ഇൻസെക്യൂരിറ്റി അധികമായിരുന്നു. അത്രയും പ്ലാസ്റ്റിക് സർജറികൾ അവർ ചെയ്തു'

'അവരുടെ അടുത്ത ബന്ധുവാണ് എന്നോടിത് പറഞ്ഞത്. അവരുടെ പേര് പറയുന്നില്ല. ലണ്ടനിൽ വെച്ച് നിരവധി പ്ലാസ്റ്റിക് സർജറികൾ ചെയ്തു. ഭർത്താവിനോട് പോലും പറയില്ല. വെറുതെ പോവുകയാണെന്ന് പറഞ്ഞ് പ്ലാസ്റ്റിക് സർജറി ചെയ്ത് വന്നു. കടുത്ത ഡയറ്റിം​ഗായിരുന്നു,' കുട്ടി പദ്മിനി പറഞ്ഞു.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X