മുഖത്തടിച്ചു, പിന്നെ കാണുന്നത് ഐസ് പാക്ക് വെച്ചിരിക്കുന്ന സിദ്ധാന്തിനെ; ഇന്റിമേറ്റ് സീനുകളെക്കുറിച്ചും മാളവിക

കരിയറിൽ തിരകക്കേറുകയാണ് നടി മാളവിക മോഹനന്.തങ്കലാൻ എന്ന തമിഴ് ചിത്രത്തിൽ തീർത്തും വ്യത്യസ്തമായ വേഷമാണ് നടി ചെയ്തത്. സിനിമോട്ടോ​ഗ്രാഫർ കെയു മോഹനന്റെ മകളായ മാളവിക 2013 ൽ പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെയാണ് കരിയറിൽ തുടക്കം കുറിക്കുന്നത്. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മാളവികയ്ക്ക് തുടർന്നും അവസരങ്ങൾ ലഭിച്ചു. എന്നാൽ പതിവ് രീതിയിലുള്ള നായികാ വേഷങ്ങൾ ചെയ്യാൻ മാളവികയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല. ഇപ്പോഴാണ് ആ​ഗ്രഹിച്ചത് പോലുള്ള കഥാപാത്രങ്ങൾ മാളവികയെ തേടി വരുന്നത്.

യുദ്രയാണ് മാളിവികയുടെ പുതിയ സിനിമ. സിദ്ധാന്ത് ചതുർവേദിയാണ് ഈ ബോളിവുഡ് ചിത്രത്തിലെ നായകൻ. നടനൊപ്പമുള്ള ഷൂട്ടിം​ഗിനിടെയുണ്ടായ സംഭവത്തെക്കുറിച്ച് മാളവിക പ‍റഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു സീനിൽ സിദ്ധാന്തിനെ താൻ തല്ലിയെന്ന് മാളിവിക പറയുന്നു. സിദ്ധാന്തിന് വളരെ ശക്തിയിൽ മുഖത്തടി കിട്ടി. സിനിമയുടെ ആദ്യ ഷെഡ്യൂളിലാണ് ഈ സീൻ ഷൂട്ട് ചെയ്തത്. ഞങ്ങൾ തമ്മിൽ കെമിസ്ട്രി വരുന്നതേയുള്ളൂ. സീനിൽ എന്റെ കഥാപാത്രത്തിന് നായകനോട് ദേഷ്യം തോന്നുന്നു. അടിക്കൂ എന്ന് സംവിധായകൻ പറഞ്ഞു.

Malavika Mohanan  Siddhanth Chaturvedi

സീനെടുക്കുന്ന രീതി കാരണം ശരിക്കും അടിച്ചില്ലെങ്കിൽ അത് ഫേക്കായി തോന്നും. ഷോട്ട് കഴിഞ്ഞ് അടുത്ത നിമിഷം കാണുന്നത് സിദ്ധാന്ത് മുഖത്ത് ഐസ് പാക്ക് വെച്ചിരിക്കുന്നതാണെന്നും മാളവിക മോഹനൻ പറഞ്ഞു. സിദ്ധാന്തും മാളവികയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് യുദ്ര. ആക്ഷൻ ചിത്രം സംവിധാനം ചെയ്തത് രവി ഉദയവർ ആണ്. സെപ്റ്റംബർ 20 ന് ചിത്രം റിലീസ് ചെയ്യും.

യുദ്രയിൽ ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചതിനെക്കുറിച്ചും മാളവിക സംസാരിക്കുന്നുണ്ട്. ഇന്റിമേറ്റ് സീനുകളിൽ കംഫർട്ടബിളാകുന്നത് ചല‍ഞ്ചിം​ഗാണ്. ഇന്റിമസി കോഡിനേറ്ററുകളുടെ സാന്നിധ്യം സീനെടുക്കുമ്പോൾ സഹായിക്കും. അതിർ വരമ്പുകളുണ്ടാക്കാനും പ്രോസസ് എളുപ്പമാക്കാനും അത് സഹായിക്കുന്നു. അതേസമയം ലൊക്കേഷനിലെ കടുത്ത തണുപ്പായിരുന്നു തങ്ങളുടെ പ്രധാന ആശങ്ക.

കടുത്ത തണുപ്പിൽ ചുംബന രം​ഗം ഉൾപ്പെടെ അഭിനയിക്കുന്നത് ബുദ്ധിമുട്ടായിരുന്നെന്നും മാളവിക മോഹനൻ പറഞ്ഞു. നടിയുടെ ഒടുവിൽ പുറത്തിറങ്ങി തങ്കലാൻ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. വിക്രം, പാർവതി തിരുവോത്ത് തുടങ്ങിയവർക്ക് ഒപ്പമാണ് ചിത്രത്തിൽ മാളവിക അഭിനയിച്ചത്. മലയാളത്തിൽ ക്രിസ്റ്റി എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷം മാളവിക സാന്നിധ്യം അറിയിച്ചു.

More from Filmibeat

Read more about: malavika mohanan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X