നിങ്ങൾ ആരെയും മകനേയെന്ന് വിളിക്കരുതെന്ന് ഞാൻ; രേഖയ്ക്ക് ഒരു നിബന്ധന മാത്രം; മനീഷ് മൽഹോത്ര

ഇന്ത്യൻ സിനിമയുടെ നായികാ മുഖമായി ഒരു കാലത്ത് നിറഞ്ഞ് നിന്ന നടിയാണ് രേഖ. അന്നും ഇന്നും ബോളിവുഡിൽ രേഖയ്ക്കുള്ള ആരാധക വൃന്ദത്തിൽ കുറവില്ല. രേഖയുടെ ജീവിതത്തിന്റെ ഭൂരിഭാ​ഗവും ചെലവഴിച്ചത് സിനിമാ ലോകത്താണ്. ചെറിയ പ്രായത്തിൽ തന്നെ അഭിനയ രം​ഗത്തേക്ക് കടന്ന വന്ന രേഖ പിന്നീട് നയിച്ച ജീവിതത്തിൽ നാടകീയകതകൾ ഏറെയാണ്. പ്രണയവും വിരഹവും, തകർന്ന വിവാഹബന്ധവും, കരിയറിലെ ഉയർച്ചകളും വീഴ്ചകളും തുടങ്ങി സംഭവബഹുലമായാണ് രേഖയുടെ ജീവിതം മുന്നോട്ട് പോയത്.

പഴയകാല നടി എന്ന പേരിലൊതുങ്ങാതെ ബോളിവുഡിന്റെ ഐക്കോണിക് മുഖമായി മാറാൻ രേഖയ്ക്ക് കഴിഞ്ഞു. രേഖയുടെ പഴയ ഫോട്ടോഷൂട്ടുകളും സ്റ്റെെലും ഇന്നും ഫാഷൻ ലോകത്ത് ചർച്ചയാകാറുണ്ട്. കാലത്തിന് മുമ്പേ സഞ്ചരിച്ച സ്റ്റെെലിഷ് നടി എന്നാണ് രേഖയെ ഇന്ന് സിനിമാ ലോകം വിശേഷിപ്പിക്കുന്നത്. അടുത്തിടെയാണ് വോ​ഗ് അറേബ്യ മാ​ഗസിന്റെ മുഖചിത്രമായെത്തി രേഖ ജനശ്രദ്ധ നേടിയത്. ക്ലാസിക് ലുക് എന്നാണ് രേഖയുടെ കവർ ചിത്രം കണ്ടവർ ഒന്നടങ്കം പറഞ്ഞത്.

ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ വസ്ത്രങ്ങളിലാണ് രേഖ കവർ പേജിൽ തിളങ്ങിയത്. രേഖയ്ക്കൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് മനീഷ് മൽഹോത്ര. രേഖയുടെ വലിയ ആരാധകനാണ് താനെന്ന് മനീഷ് മൽഹോത്ര പറയുന്നു. ഒരു വലിയ ഫോട്ടോഷൂട്ട് ചെയ്യണമെന്ന് അവരോട് ഇടയ്ക്കിടെ ഞാൻ പറയുമായിരുന്നു. വോ​ഗിന്റെ കോൾ വന്നപ്പോൾ ഈ ഫോട്ടോഷൂട്ട് ചെയ്യാൻ താനാണ് രേഖയെ പ്രോത്സാഹിപ്പിച്ചെന്നും മനീഷ് മൽഹോത്ര ഓർത്തു.

 Rekha

രേഖ ഫോട്ടോഷൂട്ടിന് സമ്മതിച്ചു. എന്നാൽ ഒരു നിബന്ധന അവർക്കുണ്ടായിരുന്നു. താൻ ആരാണെന്നും, എന്തിന് വേണ്ടി നിലകൊള്ളുന്നെന്നും വ്യക്തമാക്കുന്നതായിരിക്കണം ഫോട്ടോഷൂട്ടെന്ന് അവർ ആവശ്യപ്പെട്ടു. രേഖയുടെ ആശയത്തോടൊപ്പം ഇന്നത്തെ കാലത്തിനുസൃതമായ സ്റ്റെെലിം​ഗും ചേർത്താണ് നടിക്ക് മേക്ക് ഓവർ നൽകിയതെന്ന് മനീഷ് മൽഹോത്ര വ്യക്തമാക്കി. ഫിലിം കംപാനിയനോടാണ് പ്രതികരണം.

കവർചിത്രം വൻ ചർച്ചയായതിന്റെ മുഴുവൻ ക്രെഡിറ്റും രേഖയ്ക്ക് അവകാശപ്പെട്ടതാണ്. മണിക്കൂറുകൾ അതിന് വേണ്ടി രേഖ ചെലവഴിച്ചെന്നും മനീഷ് വ്യക്തമാക്കി. രേഖയോട് താൻ പറഞ്ഞ വാക്കുകളും അദ്ദേഹം പങ്കുവെച്ചു. നിങ്ങളുടെ ശബ്ദം മനോഹരവും ആകർഷിപ്പിക്കുന്നതുമാണ്. നിങ്ങൾ ആരെയും മകനേ എന്ന് വിളിക്കരുതെന്നാണ് മനീഷ് രേഖയോട് പറഞ്ഞത്. രേഖയുമായും അന്തരിച്ച നടി ശ്രീദേവിയുമായും വലിയ ആത്മബന്ധം മനീഷ് മൽഹോത്രയ്ക്കുണ്ട്.

 Rekha

2014 ന് ശേഷം രേഖ സിനിമകളിൽ അഭിനയിച്ചിട്ടില്ല. സിനിമകളിൽ‌ നിന്ന് മാറി നിൽക്കുകയാണെങ്കിലും ബോളിവുഡിലെ അവാർഡ് നിശകളിലും മറ്റും നടി സാന്നിധ്യം അറിയിക്കാറുണ്ട്. രേഖയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളിൽ ഇന്നും ഒരു രഹസ്യ സ്വഭാവമുണ്ട്. കഴിഞ്ഞ ദിവസം പോലും ഇത് സംബന്ധിച്ച് ബോളിവുഡ് മാധ്യമങ്ങളിൽ വാർത്തകൾ വന്നു.

രേഖയുടെ ജീവിതത്തെക്കുറിച്ച് യാസിർ ഉസ്മാൻ‌ എഴുതിയ രേഖ: ദ അൺ ടോൾഡ് സ്റ്റോറി എന്ന പുസ്തകത്തിലെ പരാമർശങ്ങളാണ് വീണ്ടും ചർച്ചയായത്. രേഖയുടെ മാനേജരായ ഫർസാനയുമായി രേഖ ലിവ് ഇൻ റിലേഷൻഷിപ്പിലാണെന്ന് പുസ്തകത്തിൽ പരാമർശിച്ചിരുന്നു. വർഷങ്ങളായി രേഖയ്ക്കൊപ്പം ഫർസാനയുണ്ട്.

രേഖയോട് സ്വാതന്ത്ര്യം എടുക്കാൻ പറ്റുന്ന ഏക വ്യക്തിയാണ് ഫർസാനയെന്നും ബി ടൗണിൽ സംസാരമുണ്ട്. രേഖയ്ക്കൊപ്പം പൊതുവേദികളിൽ മിക്കപ്പോഴും ഫർസാനയെ കാണാം. അതേസമയം ഫർസാന തന്റെ ആത്മമിത്രം ആണെന്നാണ് മുമ്പൊരിക്കൽ രേഖ വ്യക്തമാക്കിയത്.

Read more about: rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X