ഗര്‍ഭിണിയായിരുന്നപ്പോഴും വിവാഹാലോചന വന്നു; പ്രമുഖ നടനടക്കം പ്രൊപ്പോസ് ചെയ്തതിനെ കുറിച്ച് പറഞ്ഞ് നടി നീന ഗുപ്ത
ബോളിവുഡ് നടി നീന ഗുപ്തയുടെ ആത്മകഥ അടുത്തിടെയാണ് പ്രകാശനം ചെയ്തത്. നടി കരീന കപൂര്‍ പ്രകാശനം ചെയ്ത പുസ്തകത്തിന് സച്ച് കഹൂന്ഡ തോ എന്ന പേരും നല്‍കിയിരുന്നു. പുസ്തകത്തില്‍ തന്റെ ജീവിതത്തിലുണ്ടായ പല കഥകളും നടി സൂചിച്ചിരുന്നു. അങ്ങനെ നീനയുടെ ജീവിതത്തിലെ ആരും അറിയാത്തെ പല കഥകളും ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.
എണ്‍പതുകളില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം വിവിയന്‍ റിച്ചാര്‍ഡുമായി നീന പ്രണയത്തിലായിരുന്നു. ആ ബന്ധത്തില്‍ മസബ ഗുപ്ത എന്ന കുഞ്ഞും ജനിച്ചു. അന്ന് ഗര്‍ഭിണിയായിരിക്കുന്ന കാലഘട്ടെത്ത കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. ഗര്‍ഭിണിയായിരുന്നെങ്കിലും അന്ന് തന്റെ സുഹൃത്തുക്കളില്‍ പലരും വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. ഏറെ കാലം നീനയുടെ സുഹൃത്തായിരുന്ന നടന്‍ സതീഷ് കൗശികും ഈ ലിസ്റ്റിലുണ്ട്. ആരെങ്കിലും വിവാഹം കഴിച്ചാല്‍ കുഞ്ഞിന് ഒരു അച്ഛനുണ്ടാവുമെന്ന് എന്റെ സുഹൃത്തുക്കള്‍ തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സതീഷ് തന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു. നിരവധി സിനിമകളില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹം എന്നെ വിളിച്ചിട്ട് പേടിക്കണ്ട, കുഞ്ഞ് ഇരുണ്ട ചര്‍മ്മത്തിലാണ് ജനിക്കുന്നതെങ്കില്‍ അത് എന്റെതാണെന്ന് നിനക്ക് പറയാം. മാത്രമല്ല നിന്നെ വിവാഹം കഴിക്കുകയും ചെയ്യാം. ആരും അത് കാര്യമാക്കുകയോ സംശയിക്കുകയോ ചെയ്യില്ല.
ഗ്ലാമറസ് ലുക്കിൽ യാഷിക ആനന്ദ്, കിടിലൻ ഫോട്ടോസ് കാണാം
Recommended Video
ഞാനത് മാന്യമായി വേണ്ടെന്ന് പറയുകയും വിഷമിക്കുകയും ചെയ്തിരുന്നു. വളരെയധികം മധുരമുള്ള വിവാഹാഭ്യര്‍ഥനയായി എനിക്ക് തോന്നിയത് കൊണ്ടാണ് അന്ന് കരഞ്ഞ് പോയത്. യഥാര്‍ഥ സ്‌നേഹത്തിലും സന്തോഷത്തിലും എനിക്ക് വേണ്ടി സ്വന്തം അവസരങ്ങള്‍ വരെ ത്യജിക്കാന്‍ അദ്ദേഹം തയ്യാരായിരുന്നു. അത് ശരിക്കും ഹൃദയസ്പര്‍ശിയാണെങ്കിലും ഞാനത് നിരസിക്കുകയായിരുന്നു. പില്‍ക്കാലത്ത് ചാറ്റേര്‍ഡ് അക്കൗണ്ടന്റായ വിവേക് മെഹ്‌റയെ വിവാഹം കഴിച്ചതിന് ശേഷം സതീഷ് സിനിമാ നിര്‍ാമാതാവയ സാക്ഷിയെ വിവാഹം ചെയ്തു.


Click it and Unblock the Notifications