ഹോർമോൺ പ്രശ്നങ്ങൾ; പ്രായമാകുമ്പോഴുള്ള ബുദ്ധിമുട്ട്; 50ാം വയസിലായിരുന്നു വിവാ​ഹം; നീന ​ഗുപ്ത

അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത നടിയാണ് നീന ​ഗുപ്ത. എൺപതുകളിൽ സിനിമാ രം​ഗത്ത് സജീവമായിരുന്ന നീന ​ഗുപ്തയ്ക്ക് കരിയറിൽ മികച്ച അവസരങ്ങൾ തേടിയെത്തിയത് വാർധക്യത്തോട് അടുത്തപ്പോഴാണ്. 64 വയസുകാരിയായ നീനയ്ക്ക് ഇന്ന് കൈ നിറയെ അവസരങ്ങളാണ്. ബദായ് ഹോ എന്ന സിനിമയ്ക്ക് ശേഷമാണ് നീനയെ തേടി നിരവധി അവസരങ്ങളെത്താൻ തുടങ്ങിയത്. അറുപതുകളിലും ജീവിതം ആസ്വദിക്കുന്ന നീന ​ഗുപ്ത ഇന്ന് ഏവർക്കും പ്രചോദനമാണ്.

അതേസമയം ചെറുപ്പ കാലത്ത് തെറ്റായ പല തീരുമാനങ്ങളും താനെടുത്തിട്ടുണ്ടെന്ന് നീന സമ്മതിക്കാറുമുണ്ട്. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരമായിരുന്ന വിവ് റിച്ചാർഡുമായ പ്രണയത്തിലായ നീനയ്ക്ക് ഈ ബന്ധത്തിൽ പിറന്ന മകളാണ് മസാബ ​​ഗുപ്ത. ബോളിവുഡിലെ അറിയപ്പെടുന്ന ഫാഷൻ ഡിസൈനറാണ് മസാബ ഇന്ന്. മറ്റൊരു ഭാര്യയും മക്കളുമുള്ള റിച്ചാർഡുമായി അടുക്കരുതെന്ന് പലരും ഉപദേശിച്ചെങ്കിലും കടുത്ത പ്രണയത്തിലായ താൻ ഇതിനൊന്നും ചെവി കൊടുത്തില്ലെന്ന് ഒരിക്കൽ നീന തുറന്ന് പറഞ്ഞിട്ടുണ്ട്.

Neena Gupta

വിവ് റിച്ചാർഡുമായി അകന്ന നീന മകളെ ഒറ്റയ്ക്കാണ് വളർത്തിയത്. അതേസമയം മകളെ കാണാൻ പിതാവ് എത്താറുണ്ട്. അംലാൻ കുസും എന്നാണ് നീനയുടെ ആദ്യ ഭർത്താവിന്റെ പേര്. ഈ ബന്ധം പിരിഞ്ഞ ശേഷമാണ് വിവ് റിച്ചാർഡ് നീനയുടെ ജീവിതത്തിലേക്ക് വരുന്നത്. 2008 ലാണ് നീന ​ഗുപ്ത രണ്ടാമത് വിവാഹിതയാകുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റായ വിവേക് മെഹ്റയെയാണ് നീന വിവാഹം ചെയ്തത്. ഇദ്ദേഹത്തിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇരുവരും ഇന്ന് സന്തോഷകരമായി ജീവിക്കുന്നു.

ഇപ്പോഴിതാ പ്രായമാകുമ്പോൾ തനിക്കുൾപ്പെടെയുള്ള സ്ത്രീകൾക്ക് വരുന്ന മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് നീന ​ഗുപ്ത. പ്രായമാകുമ്പോൾ നമ്മൾ സാധാരണ കഴിക്കുന്നതിന്റെ 25 ശതമാനം മാത്രമേ കഴിക്കാൻ പറ്റൂ. പക്ഷെ പ്രായമാകുമ്പോൾ നമ്മു‌ടെ മുഴുവൻ ശ്രദ്ധയും ഭക്ഷണത്തിലായിരിക്കും. മറ്റ് കാര്യങ്ങളിലേക്കുള്ള ശ്രദ്ധ കുറയും. ചെറുപ്പത്തിൽ ഫിറ്റ്നെസ് വേണം, ആളുകളെ ആകർഷിക്കണം, നല്ല ഹെയർസ്റ്റെെൽ വേണം. പക്ഷെ നമ്മൾ പ്രായമാകുമ്പോൾ അതിലൊന്നും താൽപര്യമുണ്ടാകില്ല.

Neena Gupta

മുഴുവൻ സമയവും ഭക്ഷണതക്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. അമ്പതുകളിൽ ആ​രോ​ഗ്യമുണ്ടെങ്കിൽ അത് നല്ല പ്രായമാണെന്നും നീന പറയുന്നു. ഞാൻ വിവാ​​ഹിതയായത് അമ്പതാം വയസിലാണ്. ഈ പ്രായത്തിൽ സ്ത്രീകൾക്ക് അവരുടേതായ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും. ആർത്തവ വിരാമം, ഹോർമോണൽ പ്രശ്നങ്ങൾ, കുഞ്ഞിനെ പ്രസവിക്കുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ കുഴപ്പം വീണ്ടും വരും. കുഞ്ഞ് ജനിച്ച ശേഷം സ്ത്രീകൾക്ക് ഒരുപാട് മെഡിക്കൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും നീന ​ഗുപ്ത ചൂണ്ടിക്കാട്ടി.

പുരുഷൻമാരുടെയും സ്ത്രീകളുടെയും വൈകാരികത വ്യത്യസ്തമാണ്. പുരുഷൻ വിവാഹം കഴിഞ്ഞാലും ബന്ധം ഉപേക്ഷിച്ച് പോകും. എന്നാൽ സ്ത്രീകൾ കുഞ്ഞിന് വേണ്ടി നിൽക്കും. എന്റെ വീട്ടിലെ ജോലിക്കാരായ സ്ത്രീകളിൽ എല്ലാവരുടെയും ഭർത്താവ് അവരെയും കുഞ്ഞിനെയും ഉപേക്ഷിച്ച് മറ്റൊരു വിവാഹം ചെയ്തു. പുരുഷൻമാർക്കും കുഞ്ഞിനോട് അടുപ്പം ഉണ്ടാകും.

പക്ഷെ സ്ത്രീകളുടേത് പോലയല്ലെന്നും നീന ​ഗുപ്ത അഭിപ്രായപ്പെട്ടു. അതേസമയം പുതിയ തലമുറയിലെ പുരുഷൻമാരിൽ ചെറിയൊരു ശതമാനം അങ്ങനെയല്ലെന്നും നീന ​ഗുപ്ത ചൂണ്ടിക്കാട്ടി. പുരുഷന്റെ സഹായം വേണ്ട എന്ന ഫെമിനിസ്റ്റ് വാദങ്ങളെ താൻ അം​ഗീകരിക്കുന്നില്ലെന്നും സാമ്പത്തിക സ്വാതന്ത്ര്യമുണ്ടാക്കുകയും സ്വന്തം ആത്മാഭിമാനം കൈവിടാതിരിക്കുകയുമാണ് സ്ത്രീകൾ ചെയ്യേണ്ടതെന്നും നീന ​ഗുപ്ത ചൂണ്ടിക്കാട്ടി.

More from Filmibeat

Read more about: neena gupta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X