മകളുടെ ആദ്യ ഭർത്താവിന്റെ വിവാഹം; അഭിനന്ദനങ്ങൾ അറിയിച്ച് നീന ​ഗുപ്ത; കമന്റുകളുമായി ആരാധകർ

ജീവിതത്തിലും കരിയറിലും വ്യത്യസ്തത പുലർത്തുന്ന താരമാണ് നീന ​ഗുപ്ത. മധ്യവയസ്സ് പിന്നിടുന്നതോടെ നായിക നടിമാരുടെ അവസരങ്ങൾ കുറയുന്നതാണ് സിനിമാ രം​ഗത്ത് കണ്ട് വരുന്ന രീതി. എന്നാൽ പ്രായം അറുപതിനോട് അടുത്തപ്പോഴാണ് നീനയുടെ കരിയറിലെ നല്ല സമയം തെളിഞ്ഞത്. കൈനിറയെ സിനിമകളുമായി കരിയറിന്റെ മികച്ച സമയത്താണ് നീന.

2018 ൽ പുറത്തിറങ്ങിയ ബദായ് ഹോ എന്ന സിനിമയാണ് നടിക്ക് വഴിത്തിരിവാകുന്നത്. സിനിമയിലെ നായികയായ നീന മികച്ച പ്രകടനം കാഴ്ച വെച്ചു. നായികയാവുന്നതിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കാൻ നീന ​ഗുപ്തയ്ക്ക് കഴിഞ്ഞു. അഭിമുഖങ്ങളിൽ തുറന്ന് സംസാരിക്കുന്ന നീന തന്റെ ജീവിതത്തിലെ വീഴ്ചകൾ തുറന്ന് പറയാനും മടിക്കാറില്ല.

Neena Gupta

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരമായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള പ്രണയമാണ് നീനയുടെ ജീവിതത്തെ മാറ്റി മറിക്കുന്നത്. നേരത്തെ വിവാഹിതനായ റിച്ചാർഡുമായി പ്രണയത്തിലായ നീനയ്ക്ക് പ്രണയകാലത്ത് മസാബ എന്ന മകളും ജനിച്ചു. മറ്റൊരു സ്ത്രീയുടെ ഭർത്താവായതിനാൽ റിച്ചാർഡുമായി വിവാഹ ജീവിതം സാധ്യമാവില്ലെന്ന് മനസ്സിലാക്കിയ നീന ഈ ബന്ധം ഉപേക്ഷിക്കുകയും മകളെ ഒറ്റയ്ക്ക് വളർത്താൻ തീരുമാനിക്കുകയും ചെയ്തു.

നീനയുടെ സോഷ്യൽ മീഡിയ കമന്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മകൾ മസാബയുടെ മുൻ ഭർത്താവിന്റെ രണ്ടാം വിവാഹത്തിന് ആശംസകൾ അറിയിച്ചിരിക്കുകയാണ് താരം. അഭിനന്ദനങ്ങൾ എന്നാണ് നീനയുടെ കമന്റ്. ജൂൺ 11 നാണ് മസാബയുടെ മുൻ ഭർത്താവ് മധു മന്ദാന രണ്ടാമത് വിവാഹിതനായത്. കാമുകി ഇറ ത്രിവേദിയെയാണ് മധു വിവാഹം ചെയ്തത്. വിവാഹ ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ മുൻ മരുമകന് നീന ആശംസകൾ അറിയിച്ചു. നീനയുടെ പക്വമായ പ്രവൃത്തിയെ നിരവധി പേർ അഭിനന്ദിച്ചു. 2020 ലാണ് മസാബയും മധുവും പിരിയുന്നത്. 2015 ലായിരുന്നു ഇവരുടെ വിവാഹം.

Neena Gupta

അടുത്തിടെയാണ് മസാബ രണ്ടാമത് വിവാഹിതയായത്. നടൻ സത്യദീപ് മിശ്രയെയയാണ് മസാബ വിവാഹം ചെയ്തത്. ഈ വർഷം ജനുവരി 27നായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടി. കോസ്റ്റ്യൂം ഡിസൈനറായ മസാബയ്ക്ക് ബി ടൗണിലെ സെലിബ്രിറ്റികൾക്കിടയിൽ പുതിയ ഫാഷൻ‌ സങ്കൽപ്പങ്ങൾ കൊണ്ടു വരാൻ സാധിച്ചു.

മസാബയുടെ അമ്മ നീന ​ഗുപ്തയുടെ ജീവിതത്തിലും രണ്ട് വിവാഹങ്ങൾ നടന്നിട്ടുണ്ട്. അംലാൻ കുസും ഘോഷ് എന്നാണ് നീനയുടെ ആദ്യ ഭർത്താവിന്റെ ഒരു വർഷത്തിനുള്ളിൽ ഇവർ പിരിഞ്ഞു. പിന്നീടാണ് ക്രിക്കറ്റർ വിവിയൻ റിച്ചാർഡിന്റെ കടന്ന് വരവ്. അതേസമയം പ്രണയത്തിലായിരുന്ന ഇവർ വിവാഹം കഴിച്ചിരുന്നില്ല.

റിച്ചാർഡുമായുമായി പിരിഞ്ഞ ശേഷം 2008 ലാണ് നീന രണ്ടാം വിവാഹത്തിന് തയ്യാറാവുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റായ വിവേക് മെഹ്റയെയാണ് നീന പിന്നീട് വിവാഹം ചെയ്തത്. ഇദ്ദേഹത്തിന്റെയും ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്ക് നീന പങ്കുവെക്കാറുണ്ട്.

മസാബയുടെ ജനനത്തെക്കുറിച്ച് നീന മുമ്പ് സംസാരിച്ചിട്ടുണ്ട്. ​ഗർഭിണിയായ സമയത്ത് വിവിയൻ റിച്ചാർ‌ഡിനോട് ഇക്കാര്യം ഫോൺ ചെയ്ത് അറിയിച്ചതാണ്. നിങ്ങൾക്ക് വേണ്ടെങ്കിൽ കുഞ്ഞിനെ വേണ്ടെന്ന് വെക്കാമെന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ കുഞ്ഞിന് ജന്മം നൽകാനാണ് വിവിയൻ പറഞ്ഞത്.

വിവിയൻ റിച്ചാർഡിന് മറ്റൊരു വിവാഹ ബന്ധമുള്ളതിനാൽ ഈ തീരുമാനവുമായി മുന്നോട്ട് പോവരുതെന്ന് പലരും ഉപദേശിച്ചു. എന്നാൽ ഞാൻ കേട്ടില്ല. യുവത്വത്തിന്റെ പ്രസരിപ്പിൽ താൻ അതേക്കുറിച്ചൊന്നും ചിന്തിച്ചില്ലായിരുന്നെന്നും നീന തുറന്ന് പറഞ്ഞു. വിവിയനുമായി നീനയ്ക്ക് ഇപ്പോഴും സൗഹൃദമുണ്ട്. മകളെ കാണാൻ ഇദ്ദേഹം ഇന്ത്യയിൽ വന്നിട്ടുമുണ്ട്.

More from Filmibeat

Read more about: neena gupta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X