'മുഖത്തെ കൊഴുപ്പ് വലിക്കുന്ന സർജറി'; മുഖം മുഴുവനായി മാറ്റി മറിച്ചു ; ആലിയ ഭട്ടിന്റെ മാറ്റം ചർച്ചയിൽ
താരമൂല്യവും അഭിനയമികവും ഒരുപോലെയുള്ള നായിക നടിയാണ് ആലിയ ഭട്ട്. ബോളിവുഡിൽ അഭിനയ മികവിൽ ആലിയക്കൊപ്പം കിടപിടിക്കാൻ കഴിവുള്ള നടിമാർ വിരളമാണ്. ഹൈവേ, കപൂർ ആന്റ് സൺസ്, ഉഡ്താ പഞ്ചാബ്, ഡാർലിംഗ്സ്, ഗംഗുഭായ് കത്തെെവാടി തുടങ്ങിയ സിനിമകളിൽ ആലിയ ഭട്ടിന്റെ പ്രകടനം ഏവരെയും അമ്പരപ്പിച്ചു. ചെറിയ പ്രായത്തിൽ തന്നെ ഇത്രയധികം വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ലഭിച്ച അഭിനേത്രികൾ പുതുതലമുറയിൽ ചുരുക്കമാണ്.
എന്നാൽ കരിയറിൽ ഇത്രയും നേട്ടങ്ങൾ കൈ വരിച്ചിട്ടും ആലിയക്ക് വലിയ തോതിൽ ഹേറ്റേഴ്സ് ഉണ്ടെന്നതും എടുത്ത് പറയേണ്ടതാണ്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോളുകൾ നേരിടേണ്ടി വരുന്ന നടിമാരിൽ ഒരാളാണ് ആലിയ ഭട്ട്. ഇതിന് പല കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മറ്റ് ബോളിവുഡ് നടിമാരെ പോലെ കരിയറിൽ ബുദ്ധിമുട്ടുകൾ നേരിട്ട നടിയല്ല ആലിയ ഭട്ട്. ബോളിവുഡിന്റെ നെടുംതൂണായി അറിയപ്പെടുന്ന കരൺ ജോഹറിന്റെ പിന്തുണ ആലിയ ഭട്ടിന്റെ കരിയറിനുണ്ട്.

സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന ആദ്യ ചിത്രത്തിലൂടെ ആലിയയെ ബോളിവുഡിലേക്ക് കൊണ്ട് വന്നത് കരൺ ജോഹറാണ്. ആലിയയുടെ ഗോഡ് ഫാദറായാണ് കരൺ ജോഹർ അറിയപ്പെടുന്നത്. സിനിമാ കുടുംബത്തിന് പുറത്ത് നിന്നുള്ള നായിക നടിമാർ അവസരങ്ങൾക്ക് ബുദ്ധിമുട്ടുമ്പോൾ ആലിയക്ക് മാത്രം കരൺ പ്രത്യേക പരിഗണന നൽകുന്നതാണ് ബോളിവുഡ് പ്രേക്ഷകരെ ചൊടിപ്പിച്ചത്. അതിനാൽ ആലിയ എന്ത് ചെയ്താലും സോഷ്യൽ മീഡിയയിൽ വിമർശനം വരുന്ന സാഹചര്യം ആണിന്ന്.
ഇപ്പോഴിതാ ആലിയയുടെ മുഖത്തെ മാറ്റങ്ങളാണ് സോഷ്യൽ മീഡിയയിലെ ചർച്ച. പഴയ പോലെ തടിച്ച മുഖമല്ല ഇന്ന് ആലിയയ്ക്ക്. മുഖത്തെ വണ്ണം കുറച്ച് അതിസുന്ദരിയായ ആലിയയൊണ് ഇപ്പോൾ പ്രേക്ഷകർ കാണാറ്. വലിയ തുക ചെലവിട്ടുള്ള കോസ്മെറ്റിക് ചികിത്സകളാണ് ഇതിന് കാരണമെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയരുന്നു.

പുരികം, കവിളുകൾ, നെറ്റിയിലെ മുടി, മൂക്ക് തുടങ്ങി മുഖത്ത് ഏറെക്കുറെ എല്ലാ ഭാഗങ്ങളിലും നടി ചില കോസ്മെറ്റിക് ചികിത്സകൾ ചെയ്തിട്ടുണ്ടെന്ന് റെഡിറ്റിൽ ഒരാൾ കമന്റ് ചെയ്തു. പഴയ ഫോട്ടോ ചൂണ്ടിക്കാണിച്ചാണ് കമന്റ്. കവിളിലെ കൊഴുപ്പ് ഇല്ലാതാക്കുന്ന ബുകൽ ഫാറ്റ് റിമൂവൽ എന്ന സർജറി നടി ചെയ്തിരിക്കാം എന്നും അഭിപ്രായം വന്നു. അതേസമയം താൻ കോസ്മെറ്റിക് സർജറികൾ ചെയ്തതായി ആലിയ ഭട്ട് എവിടെയും തുറന്ന് പറഞ്ഞിട്ടില്ല.
അടുത്തിടെയാണ് നടി അമ്മയായത്. പ്രസവശേഷം പൊതുവെ കണ്ട് വരുന്ന വണ്ണവും ആലിയക്കില്ല. പ്രസവം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ ആലിയ പഴയ ഫിറ്റ്നെസിലേക്കെത്തിയത് ഏവരെയും അത്ഭുതപ്പെടുത്തി. നൂതന ചികിത്സാ രീതികളായിരിക്കാം ഇതിന് കാരണമെന്ന വാദവും വന്നു. എന്നാൽ താൻ സ്വാഭാവികമായാണ് വണ്ണം കുറച്ചതെന്നാണ് ആലിയ ഭട്ട് പറഞ്ഞത്. വർക്ക് ഔട്ടിന് വലിയ പ്രാധാന്യം നൽകുന്ന നടിയാണ് ആലിയ ഭട്ട്. വണ്ണം കുറഞ്ഞതിൽ ഇതും ഒരു പ്രധാന ഘടകമാണ്.
റോക്കി ഓർ റാണി കി പ്രേം കഹാനിയാണ് ആലിയയുടെ അടുത്തിടെ റിലീസ് ചെയ്ത സിനിമ. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ മികച്ച കലക്ഷൻ നേടി ചിത്രം ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. രൺവീർ സിംഗാണ് നായകൻ. നേരത്തെ ഇരുവരും ഒരുമിച്ച് അഭിനയിച്ച ഗള്ളി ബോയ് എന്ന ചിത്രവും മികച്ച വിജയം നേടി. വർഷങ്ങൾക്ക് ശേഷം കരൺ ജോഹർ സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും റാേക്കി ഓർ റാണി കീ പ്രേം കഹാനിക്കുണ്ട്.


Click it and Unblock the Notifications