For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്കിത് പറയാമോ എന്നറിയില്ല; ജാൻവി വെളിപ്പെടുത്തിയത് ശ്രീദേവിയുടെ വിവാഹത്തെക്കുറിച്ചുള്ള രഹസ്യമോ?

  |

  ഇന്ത്യൻ സിനിമയിൽ ഒരിക്കലും മറക്കാനാവാത്ത നടിയാണ് ശ്രീദേവി. അഭിനയ മികവും വശ്യമായ സൗന്ദര്യവും കൊണ്ട് ബി​ഗ് സ്ക്രീനിൽ തരം​ഗം സൃഷ്ടിച്ച ശ്രീദേവിക്ക് ശേഷം ഇതുപോലെ കരിയർ ​ഗ്രാഫുള്ള നടി ബോളിവുഡിലോ തെന്നിന്ത്യൻ സിനിമയിലോ വന്നിട്ടില്ല. റൊമാൻസ്, കോമഡി, ആക്ഷൻ തുടങ്ങി എല്ലാത്തരത്തിലുമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീദേവി മികച്ച നർത്തകിയും ആയിരുന്നു.

  യഥാർത്ഥ പാൻ ഇന്ത്യൻ സ്റ്റാർ ആയി വിശേഷിപ്പിക്കാൻ പറ്റുന്ന നടിയുമാണ് ശ്രീദേവി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം ശ്രീദേവി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കരിയറിൽ തിരക്കേറിയപ്പോൾ ഹിന്ദി സിനിമകളിലാണ് നടി കൂടുതൽ ശ്രദ്ധ ചേെലുത്തിയത്.

  Also Read: സച്ചിയേട്ടൻ പോയിട്ടും അദ്ദേഹത്തിന് വാട്സ്ആപ്പിൽ മെസേജ് അയക്കുമായിരുന്നു; വിയോഗം ഉൾകൊള്ളാൻ കഴിഞ്ഞില്ല: അന്ന

  എന്നാൽ തമിഴിലും തെലുങ്കിലും ശ്രീദേവിയുടെ ആരാധക വൃന്ദം അത് പോലെ നിലനിന്നു. 2018 ലാണ് ശ്രീദേവി മരിക്കുന്നത്. എന്നാൽ നടി ചെയ്ത് വെച്ച സിനിമകളിലൂടെ ഇന്നും പ്രേക്ഷക മനസ്സിൽ നില നിൽക്കുന്നു. കരിയറിൽ തിളങ്ങുമ്പോഴും ശ്രീദേവിയുടെ വ്യക്തി ജീവിതം വിവാദ കലുഷിതമായിരുന്നു.

  Also Read: ശരീരം തുറന്ന് കാണിച്ചാല്‍ ഒന്നാമതാവുമോ? സെക്സ് സൈറൺ അല്ലേന്ന് ചോദിച്ചവർക്ക് ശ്രീദേവി നല്‍കിയ മറുപടി

  ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാറിന് നേരെ നിരന്തരം ​ഗോസിപ്പുകൾ വന്നിരുന്നു. മകൾ ജാൻവി കപൂർ സിനിമയിലേക്ക് വരണമെന്ന ആ​ഗ്രഹം പ്രകടിപ്പിച്ചപ്പോൾ ശ്രീദേവി ഇത്തരം ആക്രമണങ്ങൾ മുന്നിൽ കണ്ട് ശ്രീദേവി മകളെ പിന്തിരിപ്പാൻ ശ്രമിക്കുകയാണുണ്ടായത്. എന്നാൽ പിന്നീട് മകളുടെ ആ​ഗ്രഹം മനസ്സിലാക്കി മകൾക്കൊപ്പം നിന്നു.

  ഇപ്പോഴിതാ ജാൻവി കപൂർ കൊടുത്ത അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. വോ​​ഗ് മാ​ഗസിന്റെ ഹോം ടൂറിൽ തന്റെ വീട് പരിചയപ്പെടുത്തിയതായിരുന്നു ജാൻവി. ചെന്നെെയിലെ വീടാണ് ജാൻവി പരിചയപ്പെടുത്തിയത്.

  വീട്ടിൽ തന്റെ മാതാപിതാക്കളുടെ വിവാഹ ഫോട്ടോകൾ ജാൻവി കാണിച്ചു. ഇതൊരു രഹസ്യ വിവാ​ഹം ആയിരുന്നു. തോന്നുന്നു. അതാണ് ഇരുവരെയും ഫോട്ടോയിൽ ടെൻഷനിൽ കാണുന്നത്, എനിക്കിത് പറയാൻ പാടുണ്ടോ എന്നറിയില്ല, ജാൻവി പറഞ്ഞതിങ്ങനെ.

  ‍സിനിമാ ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവം ആയിരുന്നു ശ്രീദേവിയുടെയും ബോണി കപൂറിന്റെയും വിവാ​ഹം. ശ്രീദേവിയുമായി പ്രണയത്തിലാവുമ്പോൾ ബോണി കപൂർ മറ്റൊരു സ്ത്രീയുടെ ഭർത്താവും രണ്ട് കുട്ടികളുടെ അച്ഛനും ആണ്. എന്നാൽ ശ്രീദേവിയുമായുള്ള ബന്ധത്തിൽ നിന്ന് ഇദ്ദേഹം പിൻമാറിയില്ല.

  അദ്യ ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ച ബോണി ശ്രീദേവിയെ വിവാഹം കഴിച്ചു. വിവാഹം കഴിക്കുന്നതിന് മുമ്പേ തന്നെ ശ്രീദേവി ​ഗർഭിണി ആയിരുന്നെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ശ്രീദേവിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിവാദങ്ങളിൽ ഒന്നായിരുന്നു വിവാഹം. എന്നാൽ വിവാദങ്ങളെ വകവെക്കാതെ ബോണിയും ശ്രീദേവിയും സന്തോഷകരമായി ജീവിച്ചു.

  ബോണി കപൂറിന്റെ ആദ്യ ഭാര്യ മോണ ശുരൂ കപൂറിലുണ്ടായ മകനാണ് ബോളിവുഡ് നടൻ അർജുൻ കപൂർ. അർജുനും സഹോദരി അൻഷുളയും ജനിച്ച ശേഷമാണ് ബോണി കപൂർ നടി ശ്രീദേവിയുമായി അടുക്കുന്നതും ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുന്നതും. മോണ കപൂർ മരിക്കുകയും ചെയ്തു. പിന്നീട് അർജുൻ കപൂറും ബോണി കപൂറുമായി അകൽച്ചയും ഉണ്ടായി. എന്നാൽ ഇപ്പോൾ താരങ്ങൾ എല്ലാം രമ്യതയിലാണ്.

  Read more about: sridevi
  English summary
  Viral; Netizens Says Janhvi Kapoor Accidently Revealed Boney Kapoor And Sridevi Had A Secret Wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X