അസുഖത്തെക്കുറിച്ച് ആദ്യമേ പ്രിയങ്കയോട് പറഞ്ഞതാണ്; അവൾ അതിശയിപ്പിച്ച പങ്കാളി; തുറന്ന് പറഞ്ഞ് നിക് ജോനാസ്

ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് നിക് ജോനാസും പ്രിയങ്ക ചോപ്രയും. ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് ശ്രദ്ധ തിരിച്ച പ്രിയങ്ക ചോപ്ര കരിയറിനൊപ്പം പുതിയൊരു ജീവിതം തന്നെ ഇവിടെ കെട്ടിപ്പടുത്തു. ബോളിവുഡിൽ തിരക്കേറിയ സമയം പ്രിയങ്കയെ സംബന്ധിച്ച് ​വിവാദങ്ങളുടേതും ​ഗോസിപ്പുകളുടേതുമായിരുന്നു. ഷാരൂഖ് ഖാനൊപ്പം ചേർത്ത് വന്ന ​ഗോസിപ്പ് നടിയുടെ പ്രതിച്ഛായയെ വരെ ഒരു പരിധി വരെ ബാധിച്ചു. എന്നാൽ ഹോളിവുഡിലേക്ക് എത്തിയപ്പോൾ ഇക്കാര്യത്തിൽ പ്രിയങ്ക ചോപ്ര ശ്രദ്ധ നൽകി.

വിവാഹമടുത്തപ്പോൾ മാത്രമാണ് പ്രിയങ്കയും നികും പ്രണയത്തിലായിരുന്നെന്ന് ആരാധകർ അറിയുന്നത്. 2018 ലാണ് ഇരുവരും വിവാഹിതരായത്. ആഘോഷപൂർവം നടന്ന വിവാഹത്തിൽ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം പങ്കെടുത്തു. നിക് ജോനാസും പ്രിയങ്കയും തമ്മിലുള്ള പ്രായ വ്യത്യാസവും ഇതിനിടെ ശ്രദ്ധ നേടി. പ്രിയങ്ക ചോപ്രയെക്കാൾ പത്ത് വയസ് കുറവാണ് നിക് ജോനാസിന്. വിവാഹിതയാകുമ്പോൾ പ്രിയങ്കയുടെ പ്രായം 36 ആണ്. നിക് ജോനാസിന്റെ പ്രായം 26 ഉം.

Nick Jonas, Priyanka Chopra

എന്നാൽ പ്രായ വ്യത്യാസമൊന്നും ഇവരുടെ ബന്ധത്തെ ബാധിച്ചില്ല. മകൾക്കൊപ്പം സന്തോഷകരമായ കുടുബ ജീവിതം നയിക്കുകയാണ് പ്രിയങ്ക ചോപ്രയും നിക് ജോനാസും. പ്രിയങ്കയുമായി പ്രണയത്തിലായ കാലത്ത് തന്നെ നിക് ജോനാസ് തന്റെ ആരോ​ഗ്യ പ്രശ്നത്തെക്കുറിച്ച് നടിയോട് പറഞ്ഞിട്ടുണ്ട്. 13 വയസ് മുതൽ ഡയബറ്റിസിന് മരുന്ന് കഴിക്കുന്ന ആളാണ് നിക് ജോനാസ്. ഇപ്പോഴിതാ തന്റെ ആ​രോ​ഗ്യത്തിന്റെ കാര്യത്തിൽ പ്രിയങ്ക ചോപ്ര പുലർത്തുന്ന ശ്രദ്ധയെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നിക് ജോനാസ്.

പ്രിയങ്കയുമായുള്ള ബന്ധത്തിന്റെ തുടക്ക കാലത്ത് തന്നെ ഈ അസുഖത്തെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. ഈ അസുഖത്തെക്കുറിച്ചുള്ള അവബോധമുണ്ടെന്ന് മാത്രമല്ല, അത്യാവശ്യ ഘട്ടങ്ങളിൽ ചെയ്യേണ്ടതെന്ന് പ്രിയങ്കയ്ക്ക് അറിയാമെന്നും നിക് ജോനാസ് പറയുന്നു. തന്റെ ബ്ലഡ് ഷു​ഗർ ലെവൽ ഒരു ആപ്പ് വഴി പ്രിയങ്കയ്ക്ക് അയക്കും. എന്തെങ്കിലും അടിയന്തര ഘട്ടമാണെങ്കിൽ പ്രിയങ്കയെ അറിയിക്കാൻ ഇത് സഹായിക്കുന്നെന്നും നിക് ജോനാസ് വ്യക്തമാക്കി.

Nick Jonas, Priyanka Chopra

മാനസികമായും ശാരീരികമായും ഈ അസുഖം എങ്ങനെയാണെന്ന് വിശദീകരിച്ച് കൊടുക്കുക ബുദ്ധിമു‌ട്ടാണ്. അതിശയിപ്പിക്കുന്ന പങ്കാളിയാണ് പ്രിയങ്ക ചോപ്ര. ഈ അസുഖത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മാത്രമല്ല, ഏത് സാഹചര്യത്തിലും എന്ത് ചെയ്യണമെന്ന് പ്രിയങ്കയ്ക്ക് അറിയാമെന്നും നിക് ജോനാസ് പറയുന്നു. മകൾ പിറന്ന ശേഷം ആരോ​ഗ്യത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുവാണെന്നും നിക് ജോനാസ് വ്യക്തമാക്കി.

കഴിഞ്ഞ വർഷമാണ് നിക് ജോനാസിനും പ്രിയങ്ക ചോപ്രയ്ക്കും പെൺകുഞ്ഞ് പിറന്നത്. മാലതി മേരി ചോപ്ര ജോനാസ് എന്നാണ് മകളുടെ പേര്. സറൊ​ഗസി വഴിയാണ് കുഞ്ഞിനെ സ്വീകരിച്ചത്. 40ാം വയസിലാണ് പ്രിയങ്ക ചോപ്ര അമ്മയായത്. ഭർത്താവിനൊപ്പം മകൾക്കുമൊപ്പം അമേരിക്കയിലാണ് പ്രിയങ്ക ചോപ്ര ഇപ്പോൾ താമസിക്കുന്നത്.

ഇന്ത്യയിലേക്ക് ഇടയ്ക്ക് താരം എത്താറുണ്ട്. ബോളിവുഡ് സിനിമകളിൽ പ്രിയങ്കയെ കണ്ടിട്ട് നാളുകൾ ഏറെയായി. ജീ ലേ സരാ എന്ന സിനിമ പ്രഖ്യാപിച്ചെങ്കിലും സിനിമയുടെ ഷൂട്ടിം​ഗ് തുടങ്ങിയിട്ടില്ല. സിതാഡെൽ എന്ന ഇം​ഗ്ലീഷ് സീരീസിലാണ് പ്രിയങ്കയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. ഹോളിവുഡ് പ്രൊജക്ടുകളിലേക്കാണ് പ്രിയങ്ക ചോപ്ര ഇന്ന് കൂടുതൽ പ്രാധാന്യം നൽകുന്നത്. നടിയെ വീണ്ടും ബോളിവുഡ് സിനിമകളിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: nick jonas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X