For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'രണ്ട് മാസത്തോളം ഡിപ്രഷനിൽ, ജോലിക്ക് പോകാൻ കഴിയുന്നില്ല'; ജീവിതം തന്നെ മാറിമറിഞ്ഞെന്ന് നോറ ഫത്തേ​ഹി!

  |

  നര്‍ത്തകിയും ബോളിവുഡ് നടിയുമായ നോറ ഫത്തേഹി സോഷ്യല്‍ മീഡിയയുടെ ഹരമാണ്. നോറയുടെ ആരാധകരുടെ എണ്ണം ദിവസം തോറുമാണ് വര്‍ധിക്കുന്നത്. ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള താരങ്ങളില്‍ ഒരാളാണ് നോറ ഫത്തേഹി.

  സോഷ്യൽമീഡിയയിൽ സജീവമായ താരം നിരന്തരം തന്റെ ആരാധകർക്ക് വേണ്ടി ഫോട്ടോഷൂട്ട് ചിത്രങ്ങൾ‌ പങ്കുവെക്കാറുണ്ട്. താരത്തിന്‍റെ ഹോട്ട് ചിത്രങ്ങള്‍ മിനിറ്റുകള്‍ക്കകമാണ് വൈറലാകുന്നത്.

  Also Read: 'പാർവതി വിഷം കുടിച്ചു, കടലിൽ ചാടി'; വിവാഹശേഷം വന്ന ഗോസിപ്പുകളെ കുറിച്ച് ജയറാം പറഞ്ഞത്

  വസ്ത്ര ധാരണത്തിലും ഫോട്ടോ ഷൂട്ടിലും പുതിയ പരീക്ഷണങ്ങള്‍ നടത്തുക എന്നത് താരത്തിന്‍റെ ഹോബിയാണ്. ഹോട്ട്നസ് ക്വീൻ എന്നാണ് നോറ ഫത്തേഹി അറിയപ്പെടുന്നത്. നൃത്തം പോലെ തന്നെ ഫിറ്റ്നസിലും നോറ പുലിയാണ്.

  നോറയുടെ വടിവൊത്ത ശരീരം ബോളിവുഡ് നൃത്തച്ചുവടുകൾക്ക് ഇണങ്ങിയതാണ്. മുപ്പതുകാരിയായ നോറ 2014ലാണ് ബോളിവുഡിൽ അരങ്ങേറിയത്. കൂടുതലായും ഐറ്റം ഡാൻസ് നമ്പറുകളിലാണ് നോറ അഭിനയിച്ചിട്ടുള്ളത്.

  Also Read: ചില ദിവസങ്ങളിൽ വിഷമിച്ചിരിക്കും; മുടിയുടെ കളറിനെ പറ്റി ചോദിച്ചപ്പോൾ...; നയൻതാരയെക്കുറിച്ച് ധ്യാൻ

  ഡബിൾ ബാരൽ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ മലയാളം സിനിമകളിലും നോറ അഭിനയിച്ചിട്ടുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പുണ്ടായ ഒരു പ്രണയത്തകർച്ചയെ തുടർന്ന് നോറയ്ക്ക് തന്റെ കരിയറും ജീവിതവുമെല്ലാം നഷ്ടപ്പെടുമെന്ന അവസ്ഥ വരെ ഉണ്ടായിരുന്നു.

  ആ സ്ഥിതിയിൽ നിന്നും നിശ്ചയദാർഢ്യം ഒന്ന് കൊണ്ട് മാത്രമാണ് നോറ തിരികെ ജീവിതത്തിലേക്ക് വന്നത്. നോറ ഫത്തേഹി എന്ന പേരിനേക്കാൾ ആരാധകർക്ക് സുപരിചിതം ദിൽ‌ബർ ​ഗേൾ എന്ന ടാ​ഗാണ്.

  Also Read: 'മോഹൻലാലിന്റെ ആ സിനിമ ചെയ്യരുതെന്ന് തുടക്കത്തിലേ പറഞ്ഞിരുന്നു; പരാജയം വലിയ വീഴ്ചയായി'

  ഒരിടയ്ക്ക് രാജ്യത്തെമ്പാടും ദിൽബർ ​ഗാനവും നോറയുടെ നൃത്തവും വൈറലായിരുന്നു. നേഹ ധൂപിയയെ വിവാഹം ചെയ്യാൻ വേണ്ടി നടനും മോഡലുമായ അംഗദ് ബേദി തന്നെ ഒഴിവാക്കിയെന്നാണ് നോറ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

  അംഗദ് ബേദിയുമായുള്ള ബന്ധം വേർപെടുത്തിയതിന് ശേഷം ജോലി ചെയ്യാനുള്ള തന്റെ ഊർജവും മനസും നഷ്ടപ്പെട്ടതായി നോറ ഫത്തേഹി വെളിപ്പെടുത്തി. ട്രാക്കിൽ തിരിച്ചെത്താൻ ഒരുപാട് സമയമെടുത്തുവെന്നും നോറ വെളിപ്പെടുത്തിയിരുന്നു.

  തനിക്ക് സംഭവിച്ച പ്രണയതകർച്ച വളരെ വൃത്തികെട്ടതായിരുന്നുവെന്നാണ് നോറ പറയുന്നത്. 'ഞാൻ രണ്ട് മാസത്തോളം വിഷാദ രോഗവുമായി പോരാടി. ജോലി ചെയ്യാനുള്ള ആഗ്രഹം നഷ്ടപ്പെട്ടു. വേദനാജനകമായ അനുഭവത്തിൽ നിന്ന് പുറത്തുവരാൻ ധാരാളം സമയമെടുത്തു', നോറ പറഞ്ഞു.

  ആ സംഭവത്തിന് ശേഷം കരിയർ തിരിച്ച് പിടിക്കാൻ വളരെ ഏറെ വിഷമിക്കേണ്ടി വന്നിരുന്നു നോറയ്ക്ക്. മുന്നൂറോളം പേരുടെ കൂടെ ഓഡീഷനിൽ പങ്കെടുത്തതിനെ കുറിച്ചും അവസരം കിട്ടാനായി അലഞ്ഞതിനെ കുറിച്ചും നോറ പറഞ്ഞിട്ടുണ്ട്.

  തന്നെപ്പോലുള്ള പലരും വ്യക്തിമുദ്ര പതിപ്പിക്കാൻ കഠിനമായി പരിശ്രമിക്കുന്നവരാണെന്നും അവരിൽ നിന്നും തനിക്ക് ഉയരണമെങ്കിൽ കഠിനാധ്വാനം ആവശ്യമാണെന്നും തിരിച്ചറിഞ്ഞപ്പോൾ ആത്മവിശ്വാസം തിരിച്ചുകിട്ടിയെന്നും അവിടം മുതലാണ് അധ്വാനിക്കാൻ തുടങ്ങിയതെന്നും നോറ പറഞ്ഞു.

  എല്ലാ പെൺകുട്ടികളും ജീവിതത്തിൽ ഒരിക്കലെങ്കിലും താൻ അനുഭവിച്ച വേദന അനുഭവിച്ചിട്ടുണ്ടാകുമെന്നും നടി പറഞ്ഞു. അപ്രതീക്ഷിതമായ ഒരു അനുഭവമായതിനാൽ തന്നെ സംബന്ധിച്ചിടത്തോളം മറികടക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്നും നോറ പറഞ്ഞു.

  അങ്ങൊരു ഡിപ്രഷനും പ്രണയത്തകർച്ചയും വന്നില്ലായിരുന്നുവെങ്കിൽ തനിക്ക് ഒരിക്കലും കരിയറിൽ ഉയരാനോ നേട്ടങ്ങൾ സ്വന്തമാക്കാനോ സാധിക്കില്ലായിരുന്നുവെന്നും നോറ കൂട്ടിച്ചേർത്തു.

  സിദ്ധാർത്ഥ് മൽഹോത്രയും അജയ് ദേവ്ഗണും കേന്ദ്രകഥാപാത്രങ്ങളാകുന്ന താങ്ക് ഗോഡ് ചിത്രത്തിലെ തന്റെ പുതിയ ഗാനം മണികേയുടെ വിജയം ആഘോഷിക്കുകയാണ് നോറ ഇപ്പോൾ.

  അവസാനം റിലീസ് ചെയ്ത സത്യമേവ ജയതേ 2വിലെ കുസു കുസുവെന്ന നോറയുടെ ഐറ്റം ഡാൻസും വൈറലായിരുന്നു. കായംകുളം കൊച്ചുണ്ണിയിലെ നോറയുടെ ഐറ്റം ഡാൻസിന് ഇന്നും കാഴ്ചക്കാരുണ്ട്.

  Read more about: nora fatehi
  English summary
  Viral: Nivin Pauly's Kayamkulam Kochunni Movie Fame Nora Fatehi On Her Breakup Experience-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X