ഐശ്വര്യ റായിയെ തൊടാന്‍ പേടിയായി; ഇന്റിമേറ്റ് സീന്‍ എടുക്കുമ്പോള്‍ കുട്ടിക്കളി വേണ്ടെന്ന് പറഞ്ഞതായി രണ്‍ബീര്‍

പൊന്നിയന്‍ സെല്‍വന്‍ എന്ന മണിരത്‌നത്തിന്റെ സിനിമയിലൂടെ തിരിച്ച് വരവിന് ഒരുങ്ങുകയാണ് ലോകസുന്ദരി ഐശ്വര്യ റായി. വര്‍ഷങ്ങളോളം നീണ്ട ഇടവേളയ്ക്ക് ശേഷം ശക്തമായൊരു വേഷത്തിലായിരിക്കും ഐശ്വര്യ അഭിനയിക്കുന്നത്. അടുത്തിടെ സിനിമയില്‍ നിന്നുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും മറ്റും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

Recommended Video

ഐശ്വര്യ റായിയെ തൊടാന്‍ പേടിയായി

അതേ സമയം ഐശ്വര്യ റായി അവസാനം അഭിനയിച്ച സിനിമയുടെ ലൊക്കേഷനിലുണ്ടായ ചില കഥകളാണ് ഇപ്പോള്‍ വൈറലാവുന്നത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ഏ ദില്‍ ഹേ മുഷ്‌കില്‍ എന്ന സിനിമയിലാണ് അവസാനമായി ഐശ്വര്യ അഭിനയിച്ചത്. 2016 ലാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ശേഷം ഫാന്നി ഖാന്‍ എന്ന സിനിമയിലൂടെയാണ് നടി തിരിച്ച് വന്നത്. ഇപ്പോള്‍ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ എത്തുകയാണ്.

രൺബീർ കപൂറിനൊപ്പം ഹോട്ട് രംഗത്തിൽ അഭിനയിച്ച് ഐശ്വര്യ

രണ്‍ബീര്‍ കപൂറും ഐശ്വര്യ റായിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് 'ഏ ദില്‍ ഹേ മുഷ്‌കില്‍'. കരണ്‍ ജോഹര്‍ തന്നെ രചന നിര്‍വഹിച്ച സിനിമ ഒരു മ്യൂസിക്കല്‍ റൊമാന്റിക് മൂവിയാണ്. ചിത്രത്തിലെ രണ്‍ബീറിന്റെയും ഐശ്വര്യയുടെയും കെമിസ്ട്രി പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ ഈ സിനിമയുടെ ലൊക്കേഷനില്‍ വച്ച് ഐശ്വര്യ റായി നല്‍കിയ നിര്‍ദ്ദേശത്തെ കുറിച്ച് രണ്‍ബീര്‍ ഒരിക്കല്‍ വെളിപ്പെടുത്തി. കുട്ടികളെ പോലെ പെരുമാറുന്നത് നിര്‍ത്തണമെന്നാണ് ഐശ്വര്യ രണ്‍ബീറിന് നല്‍കിയ ഉപദേശം.

ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ കുട്ടികളെ പോലെ പെരുമാറരുതെന്ന് ഐശ്വര്യ

മുന്‍പൊരു അഭിമുഖത്തില്‍ രണ്‍ബീര്‍ പറഞ്ഞ ഈ വാക്കുകളാണ് വീണ്ടും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. സിനിമയില്‍ ഐശ്വര്യയും രണ്‍ബീറും പ്രണയിതാക്കളെ പോലെയാണ് അഭിനയിക്കുന്നത്. ഇരുവരും തമ്മിലുള്ള ചില രംഗങ്ങള്‍ വിമര്‍ശനങ്ങള്‍ നേരിട്ടതുമാണ്.

അതേ സമയം ഈ സീനുകള്‍ തന്റെ കൂടെ ചിത്രീകരിക്കാന്‍ ഐശ്വര്യ സമ്മതിക്കുമോ എന്ന് തനിക്ക് ഉറപ്പില്ലായിരുന്നു. അതിന്റെ പ്രശ്‌നം തനിക്കുണ്ട്. എന്നാല്‍ 'ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ കുട്ടികളെ പോലെ പെരുമാറരുത് എന്ന് ഐശ്വര്യ തന്നോട് ആവശ്യപ്പെട്ടിരുന്നു' എന്നാണ് രണ്‍ബീര്‍ വെളിപ്പെടുത്തിയത്.

തുടക്കത്തില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഐശ്വര്യ റായിയെ തൊടാന്‍ പോലും തനിക്ക് മടിയായി

സിനിമയുടെ തുടക്കത്തില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഐശ്വര്യ റായിയെ തൊടാന്‍ പോലും തനിക്ക് മടിയായിരുന്നു. അന്ന് താന്‍ കുറച്ച് തളര്‍ന്ന് പോയത് പോലെ തോന്നി. എന്റെ കൈകള്‍ വിറയ്ക്കാന്‍ തുടങ്ങി. ഇത് മനസിലാക്കിയ ഐശ്വര്യ റായിയാണ് എന്നെ കംഫര്‍ട്ട് ആക്കിയത്.

കുട്ടികളെ പോലെ അഭിനയിക്കുന്നത് നിര്‍ത്തി നന്നായി അഭിനയിക്കാന്‍ അവള്‍ എന്നോട് ആവശ്യപ്പെട്ടു. എന്നെക്കാളും സീനിയറാണെങ്കിലും താനൊരു സീനിയറാണെന്നോ വലിയൊരു സിനിമാ താരമാണെന്നോ ഐശ്വര്യ റായി കാണിച്ചിട്ടില്ല. തനിക്ക് അങ്ങനൊരു ഫീലും തോന്നിയിട്ടില്ലെന്നും രണ്‍ബീര്‍ കപൂര്‍ പറയുന്നു.

വിവാഹം കഴിഞ്ഞ് മകള്‍ ആരാധ്യ കൂടി ജനിച്ചതോടെ അഭിനയത്തില്‍ നിന്നും ഐശ്വര്യ ഇടവേള എടുത്തിരുന്നു

വിവാഹം കഴിഞ്ഞ് മകള്‍ ആരാധ്യ കൂടി ജനിച്ചതോടെ അഭിനയത്തില്‍ നിന്നും ഐശ്വര്യ ഇടവേള എടുത്തിരുന്നു. മകള്‍ ലേശം വളര്‍ന്നതിന് ശേഷമാണ് നടി തിരിച്ച് വന്നത്. ഏ ദില്‍ ഹി മുഷ്‌കിലില്‍ ലിപ് ലോക് സീനുകളടക്കം ചെയ്തതിന്റെ പേരില്‍ ഐശ്വര്യ റായിയ്ക്ക് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

Read more about: aishwarya rai ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X