വിവാഹം കഴിച്ചില്ല, നിശ്ചയം മാത്രമേ നടത്തിയുള്ളു! രവീണയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് അക്ഷയ് കുമാര്‍
ബോളിവുഡിലെ സൂപ്പര്‍താരങ്ങളില്‍ മുന്നിലാണ് അക്ഷയ് കുമാര്‍. വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ സജീവമായ അക്ഷയ് നായകനായി തിളങ്ങി നില്‍ക്കുകയാണ് ഇപ്പോഴും. സിനിമയുടെ തുടക്കത്തില്‍ ബോൡവുഡിലെ പല താരസുന്ദരിമാരുമായിട്ടും നടന് പ്രണയമുണ്ടായിരുന്നു. ഏറെ കാലം നീണ്ട് നിന്നതും വിവാഹം കഴിക്കാമെന്ന് വരെ തീരുമാനിച്ച ബന്ധങ്ങളും അക്ഷയ് കുമാറിന് ഉണ്ടായിട്ടുണ്ട്.
നടി രവീണ ടണ്ടനുമായിട്ടുള്ള റിലേഷന്‍ഷിപ്പാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായിട്ടുള്ളത്. മൂന്ന് വര്‍ഷത്തോളം പ്രണയിച്ചതിന് ശേഷമായിരുന്നു രവീണയും അക്ഷയ് കുമാറും വേര്‍പിരിയുന്നത്. അക്ഷയ് തന്നെ എന്തായാലും വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ അത് നടക്കാതെ പോവുകയായിരുന്നു എന്നും മുന്‍പൊരു അഭിമുഖത്തില്‍ രവീണ വെളിപ്പെടുത്തിയിട്ടുണ്ട്.
ഈ വിഷയത്തെ കുറിച്ച് അക്ഷയ് കുമാറും സംസാരിച്ചിരുന്നു. രവീണയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഇരുവരുടെയും നിശ്ചയം വരെ നടന്നതായും അതിന് ശേഷമാണ് വേര്‍പിരിഞ്ഞതെന്നുമാണ് അക്ഷയ് ഒരഭിമുഖത്തില്‍ വ്യക്തമാക്കിയത്. അങ്ങനെ താരങ്ങളുടെ പ്രണയകഥ വീണ്ടും വൈറലാവുകയാണ്.

1994ല്‍ രാജീവ് റായിയുടെ 'മൊഹ്റ' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇതൊക്കെ സംഭവിക്കുന്നത്. അക്കാലത്ത് അക്ഷയും രവീണയും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നുമുള്ള കിംവദന്തികള്‍ മാധ്യമങ്ങളിലൂടെ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. സിനിമ പുറത്തിറങ്ങിയതിന് ശേഷവും താരങ്ങളെ ഒരുമിച്ച് പലയിടങ്ങളില്‍ വച്ചും കണ്ടതോടെയാണ് ഗോസിപ്പുകള്‍ തുടങ്ങുന്നത്.
അക്ഷയ് വിവാഹാഭ്യര്‍ഥന കൂടി നടത്തിയതോടെ സിനിമകളില്‍ നിന്നും പിന്മാറുകയും പൂര്‍ണമായും ഒരു വീട്ടമ്മയാവാന്‍ ആഗ്രഹിക്കുന്നതായും രവീണ പറഞ്ഞിരുന്നു. അങ്ങനെ ഇരുവരുടെയും വിവാഹനിശ്ചയവും നടന്നു. രവീണയുടെയും അക്ഷയുടെയും കുടുംബത്തിന്റെ സാന്നിധ്യത്തില്‍ ഒരു ക്ഷേത്രത്തില്‍ വച്ചാണ് ചടങ്ങുകള്‍ നടത്തിയത്.
വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനൊപ്പം ഇരുവരും വേര്‍പിരിഞ്ഞെന്നും കഥകളുണ്ടായി. എന്നാല്‍ നിശ്ചയത്തിന് ശേഷം ഈ ബന്ധം വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയതായി പിന്നീടൊരു അഭിമുഖത്തില്‍ അക്ഷയ് തന്നെ വ്യക്തമാക്കി. 'അത് വിവാഹനിശ്ചയം മാത്രമായിരുന്നു. അതിന് ശേഷമാണ് പിരിഞ്ഞത്. ശരിക്കും ഞങ്ങള്‍ വിവാഹിതരായിട്ടില്ല', എന്നാണ് പിന്നീട് അക്ഷയ് ഈ വിഷയത്തില്‍ പ്രതികരിച്ചത്.

വേര്‍പിരിഞ്ഞെങ്കിലും ഞാന്‍ രവീണയുടെ കൂടെ പിന്നീടും സിനിമകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ബറൂദ് എന്ന സിനിമയില്‍ ഞങ്ങളെ അഭിനയിപ്പിക്കാന്‍ വേണ്ടി സംവിധായകന്‍ പ്രമോദ് ചക്രവര്‍ത്തി കുറച്ചധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായി വന്നിരുന്നെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കുള്ള മറുപടിയും അക്ഷയ് നല്‍കിയിരുന്നു.
'അതൊക്കെ ശരിക്കും തെറ്റായിട്ടുള്ള കാര്യമാണ്. രവീണ ശരിക്കും പ്രൊഫഷണലായിട്ടുള്ള നടിയാണ്. അവളൊരിക്കലും അങ്ങനെ ചെയ്യില്ല. ഞങ്ങള്‍ പ്രമോദിന്റെ ബറൂദ് എന്ന ചിത്രം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. മാത്രമല്ല ഇനി സംസാരിക്കുന്നതും ശരിയല്ലെന്ന് പരും പറഞ്ഞിരുന്നു. അതിന്റെ കാരണമെന്താണ്? ഞങ്ങള്‍ ശരിക്കും പരസ്പരം സംസാരിക്കുമായിരുന്നു', എന്നും അക്ഷയ് അഭിമുഖത്തില്‍ പറയുന്നു. പ്രണയിച്ച് വേര്‍പിരിഞ്ഞെന്ന് കരുതി ശത്രുതയൊന്നും കാണിക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലായിരുന്നു താരങ്ങള്‍.
നിലവില്‍ നടി കൂടിയായ ട്വിങ്കിള്‍ ഖന്നയെ വിവാഹം കഴിച്ച് മക്കളുടെ കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ് അക്ഷയ് കുമാര്‍. ഇതിന് മുന്‍പ് പൂജ ബത്ര, പ്രിയങ്ക ചോപ്ര തുടങ്ങിയ നടിമാരുമായിട്ടും അക്ഷയ് പ്രണയത്തിലായിരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ട്. എല്ലാ കാലത്തും രവീണയുമായിട്ടുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള കഥകളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നത്.
സൂപ്പർഹിറ്റ് സിനിമകളുമായി തിരക്കിലാണ് താരം. ഓരോ തവണയും ഇറങ്ങുന്ന സിനിമകളെല്ലാം തിയറ്ററുകളിലും ബോക്സോഫീസിലും വലിയ വിജയമാക്കുകയാണ് അക്ഷയ് കുമാർ.


Click it and Unblock the Notifications











