വീട്ടിലെ ബോസ് ഞാനാണ്, അവൾ വഴക്കിടില്ല; ഭർത്താവിന്റെ രണ്ടാം ഭാര്യയെക്കുറിച്ച് പായൽ മാലിക്
ബിഗ് ബോസ് ഒടിടി മൂന്നാം സീസണിൽ വലിയ ചർച്ചയായിരിക്കുകയാണ് ഇൻഫ്ലുവൻസർ അർമാൻ മാലിക്കിന്റെ കടന്ന് വരവ്. തന്റെ രണ്ട് ഭാര്യമാരായ പായൽ, കൃതി എന്നിവർക്കൊപ്പമാണ് അർമാൻ ഷോയിലേക്ക് എത്തിയത്. പോളിഗാമി ബന്ധത്തെ വിമർശിച്ച് കൊണ്ട് നിരവധി പേർ രംഗത്തെത്തി. ഇത്തരം ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നത് ശരിയല്ലെന്ന് അഭിപ്രായം വന്നു. എന്നാൽ ഇത്തരം വിമർശനങ്ങളെയൊന്നും അർമാൻ മാസിക്കോ ഭാര്യമാരോ കാര്യമാക്കുന്നില്ല. തങ്ങൾ സന്തോഷകരമായി ജീവിക്കുകയാണെന്ന് നേരത്തെ മൂവരും വ്യക്തമാക്കിയിട്ടുണ്ട്.
ബിഗ് ബോസിൽ വന്ന് കുറച്ച് ദിവസങ്ങൾക്കുള്ളിൽ എവിക്ടായിരിക്കുകയാണ് അർമാന്റെ ആദ്യ ഭാര്യ പായൽ മാലിക്. അർമാനും രണ്ടാം ഭാര്യ കൃതിക മാലിക്കും ഷോയിൽ മത്സരാർത്ഥികളായി തുടരുന്നുണ്ട്. ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പായൽ നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് ചില തുറന്ന് പറച്ചിലുകൾ പായൽ നടത്തി.

ഭർത്താവ് രണ്ടാമത് വിവാഹം ചെയ്തപ്പോൾ തനിക്ക് വിഷമം തോന്നിയെന്ന് പായൽ തുറന്ന് പറയുന്നു. അർമാൻ ജി എന്നോട് ചെയ്തത് തെറ്റാണ്. അദ്ദേഹത്തിന് വേണ്ടിയാണ് ഞാൻ എന്റെ വീട് വിട്ട് വന്നത്. എന്നിട്ട് പെട്ടെന്നൊരു ദിവസം മറ്റൊരാൾ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വരുന്നു. അനീതിയാണ് എനിക്ക് നടന്നത്. പക്ഷെ ഇത് ഞാൻ മുമ്പും പറഞ്ഞതാണ്. എനിക്കാണ് അദ്ദേഹത്തിന്റെ ആദ്യം പരിഗണന. എനിക്ക് ശേഷമേ കൃതിക വരുന്നുള്ളൂ.
കൃതികയ്ക്കും കുടുംബത്തിനും ഞങ്ങളുടെ സബ്സ്ക്രെെബേർസിനും ഇക്കാര്യം അറിയാമെന്നും പായൽ മാലിക്ക് പറയുന്നു. അതേസമയം രണ്ട് വിവാഹങ്ങൾ മാത്രമല്ല അർമാന്റെ ജീവിതത്തിൽ നടന്നത്. പായലിനെ ലിലാഹം ചെയ്യും മുമ്പ് മൂന്ന് തവണ ഇയാൾ വിവാഹം ചെയ്തിട്ടുണ്ട്. മൂന്നാം ഭാര്യയുമായി പിരിഞ്ഞ ശേഷമാണ് പായലിനെ വിവാഹം ചെയ്തത്. ഒന്നിലേറെ തവണ ഇയാൾ മതം മാറിയതായും റിപ്പോർട്ടുകളുണ്ട്.

അർമാൻ മുസ്ലിം മതത്തിലേക്ക് മാറിയെന്നായിരുന്നു ഇതുവരെയുള്ള സംസാരം. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പായൽ മാലിക് ഇത് നിഷേധിക്കുകയാണുണ്ടായത്. രണ്ടാമത് വിവാഹം ചെയ്തിട്ടും അർമാനൊപ്പം ജീവിക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് പായൽ സംസാരിച്ചു. ഞാൻ അദ്ദേഹത്തോടൊപ്പം ജീവിക്കാൻ തീരുമാനിച്ചു. കാരണം ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു. മകന് വേണ്ടിയുമാണ് ഈ ബന്ധത്തിൽ തുടരുന്നത്.
ഞാൻ സന്തഷവതിയാണ്. എന്നെ ആരും നിർബന്ധിക്കുന്നതല്ല. ഒരു ഭാര്യയും ഭർത്താവിന്റെ രണ്ടാം വിവാഹം സഹിക്കില്ല. പക്ഷെ ഞാൻ ഈ ബന്ധത്തിൽ സന്തോഷവതിയാണ്. എന്നെ ആദ്യം പരിഗണിക്കുന്ന കൃതികയെ പോലൊരു പെൺകുട്ടിയാണ് ജീവിതത്തിലേക്ക് വന്നത്. അവൾ അർമാൻ ജിയേക്കാളും എന്നെ സ്നേഹിക്കുന്നു. അവളെ സംബന്ധിച്ച് ഞാൻ പറയുന്നതാണ് അവസാന വാക്ക്. അവൾ ഒരിക്കലും ഞാനുമായി വഴക്കിടാറില്ല. വീട്ടിലെ ബോസ് ഞാനാണ്. വഴക്കിടാത്ത ഒരാളെ അർമാൻ ജി വിവാഹം ചെയ്തതിൽ തനിക്ക് സന്തോഷമുണ്ടെന്നും പായൽ മാലിക് വ്യക്തമാക്കി.


Click it and Unblock the Notifications