ശ്രീദേവിയുടെ ആ ചോദ്യത്തിൽ പകച്ച് പോയി; അവർ സൂപ്പർസ്റ്റാറായതിന് കാരണമുണ്ട്; ഫോട്ടോ​ഗ്രാഫർ

ഇന്ത്യൻ സിനിമയിൽ നടി ശ്രീദേവിയുണ്ടാക്കിയ തരംഗം ചെറുതല്ല. ബി​ഗ് സ്ക്രീനിലെ വിസ്മയമായിരുന്ന ശ്രീദേവി ബോളിവുഡിലെ ആദ്യ ലേഡി സൂപ്പർസ്റ്റാറായും അറിയപ്പെടുന്നു. തെന്നിന്ത്യൻ സിനിമകളിൽ വിജയം കൊയ്ത ശ്രീദേവിക്ക് ബോളിവുഡിലേക്ക് കടന്നപ്പോഴും ഈ വിജയം ആവർത്തിക്കാനായി. കടുത്ത മത്സരം നിലനിൽക്കുന്ന ബോളിവുഡിൽ മുൻനിര നായിക നടിയായി മാറുകയെന്നത് ശ്രീദേവിക്ക് എളുപ്പമായിരുന്നില്ല. ​ഗോസിപ്പുകളും വിവാദങ്ങളും നടിക്ക് നേരിടേണ്ടി വന്നു.

ചാന്ദ്നി, ലംഹേ, മിസ്റ്റർ ഇന്ത്യ തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശ്രീദേവി ഹിറ്റുകളുടെ വലിയൊരു നിര സൃഷ്ടിച്ചു. വർഷങ്ങൾക്ക് ശേഷം ഇം​ഗ്ലീഷ് വിം​ഗ്ലീഷ് എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നപ്പോഴും നടിക്ക് വൻ വരവേൽപ്പ് ലഭിച്ചു.

 Sridevi

ശ്രീദേവിയുടെ വശ്യതയും അഭിനയമികവും ഇന്നും ആരാധകർക്കിടയിൽ ചർച്ചയാണ്. നടിയെക്കുറിച്ച് സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫർ അവിനാശ് ​ഗൗരിക്കർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ബി ടൗണിലെ പ്രമുഖരുടെ ഫോട്ടോഷൂട്ടുകൾ ചെയ്ത അവിനാശ് ശ്രീദേവിയോടൊപ്പം പ്രവർത്തിച്ചപ്പോഴുണ്ടായ മറക്കാനാവാത്ത അനുഭവവും പങ്കുവെച്ചു.

ചില താരങ്ങൾ ടെക്നീഷ്യൻമാരേക്കാൾ നന്നായി ക്യാമറയിൽ തങ്ങളുടെ മുഖം പതിയുന്നതെങ്ങനെയെന്ന് മനസ്സിലാക്കും. ശ്രീദേവി അതിന് ഉദാഹരമാണെന്ന് അവിനാശ് പറയുന്നു. ശ്രീദേവിയുടെ ജുദായ് എന്ന സിനിമയിലാണ് ഞാൻ ആദ്യം പ്രവർത്തിച്ചത്. ശ്രീദേവി അന്ന് കരിയറിലെ മികച്ച സമയത്താണ്. ഫോട്ടോയെടുക്കാനെത്തിയപ്പോൾ അവർ രാമനായ്ഡു സ്റ്റുഡിയോയ്ക്ക് പുറത്തിരിക്കുകയാണ്. ഒഴിവ് സമയത്ത് കുറച്ച് ഫോട്ടോകൾ എടുക്കാമെന്ന് കരുതി. റെഡിയായിട്ട് വിളിക്കെന്ന് ശ്രീദേവി പറഞ്ഞു.

എല്ലാം തയ്യാറാക്കി ശ്രീദേവിയെ വിളിച്ചു. അവർ വന്നു. കണ്ണാടിയിൽ നോക്കിയ ശേഷം എനിക്ക് നേരെ തിരിഞ്ഞു. പിറകിലെ ലൈറ്റ് എന്റെ മൂക്കിന് മേൽ വീഴുന്നുണ്ട്. അതിൽ കുഴപ്പമുണ്ടോയെന്ന് ചോദിച്ചു. ഒരു നിമിഷം താൻ പരിഭ്രമിച്ച് പോയെന്ന് അവിനാശ് ഓർക്കുന്നു. അബദ്ധം പറ്റിയതാണെന്ന് പറഞ്ഞാൽ തനിക്കൊന്നുമറിയില്ലെന്ന് ശ്രീദേവി കരുതും. അതിനാൽ ലൈറ്റ് കുഴപ്പമില്ലെന്ന് മറുപടി കൊടുത്തെന്ന് അവിനാശ് പറയുന്നു.

Sridevi

അബദ്ധം പറ്റിയതാണെന്ന് മനസ്സിലായിട്ടും ശ്രീദേവി ഓക്കെയെന്ന് പറഞ്ഞു. അവരെല്ലാം സൂപ്പർസ്റ്റാറായതിന് കാരണമുണ്ട്. ആ ചെറിയ ലൈറ്റ് മൂക്കിന് നേരെ വരുമെന്ന് ശ്രീദേവി മനസ്സിലാക്കി. ഇയാൾ മണ്ടനാണ്, പുതിയ ആളായിരിക്കും എന്തിന് തർക്കിക്കണമെന്ന് ശ്രീദേവി കരുതിക്കാണുമെന്നും അവിനാശ് അഭിപ്രായപ്പെട്ടു.

2017 ൽ ഇറങ്ങിയ മം എന്ന സിനിമയിലാണ് ശ്രീദേവി അവസാനമായി അഭിനയിച്ചത്. 2018 ൽ മരണപ്പെട്ട നടി ഇന്നും പ്രേക്ഷക മനസ്സിൽ അനശ്വര നായികയായി നിലനിൽക്കുന്നു. ദുബായിലെ ഹോട്ടൽ മുറിയിൽ ബാത്ത് ടബ്ബിൽ വീണാണ് ശ്രീദേവി മരിച്ചത്. അബോധവാസ്ഥയിലായിരുന്ന നടി വെള്ളത്തിൽ മുങ്ങി മരിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്ന് ആരോപണം വന്നെങ്കിലും പിന്നീടിവ കെട്ടടങ്ങി.

നടിയുടെ മകൾ ജാൻവി കപൂർ ഇന്ന് ബോളിവുഡിലെ മുൻനിര നടിയാണ്. എന്നാൽ അമ്മയെ പോലെ ഹിറ്റുകൾ സൃഷ്ടിക്കാൻ ജാൻവിക്ക് കഴിഞ്ഞില്ല. സോഷ്യൽ മീഡിയയിലെ താരമാണെങ്കിലും ജാൻവിയുടെ വിജയ സിനിമകൾ വിരളമാണ്. നടി അഭിനയിച്ച മിക്ക സിനിമകളും തെന്നിന്ത്യൻ സിനിമകളുടെ റീമേക്കാണെന്ന വിമർശനവുമുണ്ട്. അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ ജാൻവി ഇടയ്ക്ക് പങ്കുവെക്കാറുണ്ട്.

മകളുടെ സിനിമാ സ്വപ്നങ്ങളെ തുടക്കത്തിൽ ശ്രീദേവി നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. എന്നാൽ പിന്നീട് മകളുടെ സ്വപ്നങ്ങൾ മനസ്സിലാക്കി ഒപ്പം നിന്നു. ശ്രീദേവിയുടെ ഇളയമകൾ ഖുശി കപൂറും സിനിമാ രം​ഗത്തേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X