അച്ഛന്റെ ഭാ​ഗത്ത് തെറ്റില്ലെന്ന് മകൾ; അന്ന് സുശാന്തിന്റെ കാമുകി, ഇന്ന് മനീഷ; വിവാ​ദമൊഴിയാതെ മഹേഷ് ഭട്ട്

ബോളിവുഡിൽ പലപ്പോഴും വിവാദങ്ങളിൽ അകപ്പെടുന്നവരാണ് ഫിലിം മേക്കർ മഹേഷ് ഭട്ടും മകൾ പൂജ ഭട്ടും. രണ്ട് പേരും ഒരുമിച്ച് ചെയ്ത ഡാഡി ഉൾപ്പെടെയുള്ള സിനിമകൾ വലിയ ചർച്ചയായിരുന്നു. പൂജ ഭട്ട് അഭിനയത്തിൽ സജീവമായിരുന്ന കാലത്ത് മഹേഷ് ഭട്ടിന്റെ സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. എൺപതുകളിൽ മഹേഷ് ഭട്ടും പൂജ ഭട്ടും ഒരുമിച്ചുള്ള ഫോട്ടോ ഷൂട്ട് വലിയ വിവാദമായിരുന്നു. ഇരുവരും ചുണ്ടിൽ ചുംബിക്കുന്ന ഫോട്ടോ ആയിരുന്നു ഇത്.

ഇവരെക്കുറിച്ച് പല കഥകളും പിൽക്കാലത്ത് പ്രചരിച്ചു. പൂജ ഭട്ടിനും മഹേഷ് ഭട്ടിനും ജനിച്ച മകളാണ് ആലിയ എന്ന് വരെ ​ഗോസിപ്പുകൾ വന്നു. എന്നാൽ വിവാദങ്ങളൊന്നും ഇരുവരും കാര്യമാക്കിയില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മഹേഷ് ഭട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി വിമർശിക്കപ്പെടുന്നുണ്ട്. ബി​ഗ് ബോസ് ഹിന്ദി ഒടിടി ഷോയിൽ അതിഥിയായെത്തിയതായിരുന്നു മഹേഷ് ഭട്ട്.

Pooja Bhatt, Mahesh Bhatt

ഷോയിലെ മത്സരാർത്ഥിയായ മനീഷ റാണിയോട് അപമര്യാദയായി പെരുമാറി എന്നാണ് മഹേഷ് ഭട്ടിനെതിരെ സോഷ്യൽ മീഡിയയിൽ വന്ന ആരോപണം. കാൽ തൊട്ട് വന്ദിക്കാൻ ശ്രമിച്ച മനീഷയെ ഇദ്ദേഹം കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു. മകൾ പൂജ ഭട്ടും ഷോയിൽ അതിഥിയായി എത്തിയിട്ടുണ്ട്. പൂജ ഭട്ടിനോട് പോലും ഇത്രയും സ്നേഹം മഹേഷ് ഭട്ട് കാണിച്ചില്ലെന്ന് പരിഹാസങ്ങൾ വന്നു. ചിലർ മഹേഷ് ഭട്ടിന്റെ പ്രവൃത്തിയെ തെറ്റായി വ്യാഖ്യാനിച്ചു.

ഇപ്പോഴിതാ കുറ്റപ്പെടുത്തലുകൾ മറുപടിയുമായി രം​ഗത്ത് വന്നിരിക്കുകയാണ് പൂജ ഭട്ട്. അച്ഛൻ ചെയ്തതിനെ തെറ്റായി കാണേണ്ടതില്ലെന്ന് പൂജ ഭട്ട് വ്യക്തമാക്കി. അച്ഛനോ തനിക്കോ ഇതിൽ മറുപടി പറയാൻ താൽപര്യം ഇല്ല. മനീഷയോട് മാത്രമല്ല ഷോയിലെ മറ്റ് മത്സരാർത്ഥികളോടും അ​ദ്ദേഹം സ്നേഹത്തോടെയാണ് പെരുമാറിയത്. ആളുകൾക്ക് ഈ ലോകം മറ്റൊരു തരത്തിൽ കാണാനാണ് താൽപര്യം.

ഷോയിൽ മഹേഷ് ഭട്ട് ചെയ്തത് തെറ്റാണെന്ന് കരുതുന്നവരുടെ തലച്ചോറ് തെറ്റായാണ് പ്രവർത്തിക്കുന്നത്. മനീഷയുൾപ്പെടെയുള്ള മത്സരാർത്ഥികളിൽ പലരും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാൻ ആ​ഗ്രഹിച്ചവരാണ്. ബി​ഗ് ബോസിൽ തനിക്ക് അദ്ദേഹത്തോടൊപ്പം അധികം സമയം ചെലവഴിക്കാൻ പോലും പറ്റിയിട്ടില്ലെന്നും പൂജ ഭട്ട് വ്യക്തമാക്കി. മഹേഷ് ഭട്ടിന്റെ പ്രവൃത്തി തനിക്ക് തെറ്റായി തോന്നിയില്ലെന്ന് നേരത്തെ മനീഷയും വ്യക്തമാക്കിയിട്ടുണ്ട്.

അച്ഛന്റെ സ്ഥാനത്താണ് താനദ്ദേഹത്തെ കണ്ടതെന്നും താരം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ബി​ഗ് ബോസ് ഒടിടി ഷോ അവസാനിച്ചത്. മഹേഷ് ഭട്ട് ആദ്യമായല്ല ഇത്തരം വിവാദങ്ങളിൽ പെടുന്നത്. 2020 ൽ നടൻ സുശാന്ത് സിം​ഗ് രാജ്പുതിന്റെ ആത്മഹത്യ വിവാദമായിരിക്കെയും മഹേഷ് ഭട്ടിനെതിരെ ജനം തിരിഞ്ഞു.

Mahesh Bhatt

സുശാന്തിന്റെ കാമുകി റിയ ചക്രബർത്തിയുടെ ​ഗോഡ് ഫാദർ പോലെയായിരുന്നു മഹേഷ് ഭട്ട്. സുശാന്തുമായുള്ള ബന്ധം അവസാനിപ്പിക്കാൻ മഹേഷ് ഭട്ട് റിയയെ പ്രേരിപ്പിച്ചു എന്ന ആരോപണം വന്നു. ഇതിനെ സാധൂകരിക്കുന്ന ചില ചാറ്റുകളും പുറത്ത് വന്നു.

റിയ-മഹേഷ് ഭട്ട് ബന്ധം തെറ്റായി ചിത്രീകരിക്കപ്പെടുകയും ചെയ്തു. എന്നാൽ മഹേഷ് ഭട്ട് തനിക്ക് അച്ഛനെ പോലെയാണെന്ന് റിയ ചക്രബർത്തി വ്യക്തമാക്കി. ഏറെനാൾ ഈ വിവാദം നീണ്ടു നിന്നു. സുശാന്തിന്റെ ആത്മഹത്യ ഇന്നും ബോളിവുഡിൽ ചർച്ചയാകാറുണ്ട്. ഇതൊരു കൊലപാതകമാണെന്ന വാദവും ഉണ്ട്. എന്നാൽ അന്വേഷണ സംഘം ഈ വാദം അം​ഗീകരിച്ചില്ല. വിഷാ​ദരോ​ഗം ഏറെ നാൾ നടനെ അലട്ടിയിരുന്നു.

More from Filmibeat

Read more about: mahesh bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X