അഭിഷേകും നിമ്രതും തമ്മിലുള്ള അവിഹിതം ഐശ്വര്യ പൊക്കി; വീട് വിട്ടിറങ്ങി ഐശ്വര്യ; ബച്ചന്‍ കുടുംബത്തില്‍ നടന്നത്!

By Desk

അഭിഷേക് ബച്ചന്റേയും ഐശ്വര്യ റായിയുടേയും ദാമ്പത്യ ജീവിതത്തില്‍ വിള്ളലുകള്‍ വീണെന്ന വാര്‍ത്ത കഴിഞ്ഞ കുറേ നാളുകളായി ചര്‍ച്ചാ വിഷയമായി മാറിയിട്ടുണ്ട്. പലപ്പോഴായി അഭിഷേക് ഈ വാര്‍ത്തകള്‍ നിരസിച്ചിട്ടുണ്ടെങ്കിലും പുക കെട്ടടങ്ങിയിട്ടില്ല. ഐശ്വര്യയുടെ ജന്മദിനാഘോഷത്തില്‍ അഭിഷേക് പങ്കെടുക്കാതിരുന്നതും ബച്ചന്‍ കുടുംബത്തോട് ഐശ്വര്യ അകലം പാലിക്കുന്നതുമെല്ലാം ഗോസിപ്പുകള്‍ക്ക് ശക്തി പകര്‍ന്നു കൊണ്ടിരിക്കുകയാണ്.

ഇതിനിടെ ഇപ്പോഴിതാ എന്തുകൊണ്ടാണ് ഐശ്വര്യയും അഭിഷേകും പിരിഞ്ഞതെന്ന് സൂചിപ്പിക്കുന്നൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. വൈറലാകുന്ന റെഡ്ഡിറ്റ് പോസ്റ്റില്‍ പറയുന്നത് ഐശ്വര്യയും അഭിഷേകും പിരിഞ്ഞുവെന്നാണ്. എന്നാല്‍ ഇരുവരും ഇതുവരേയും ഔദ്യോഗികമായി പിരിഞ്ഞിട്ടില്ലെന്നും നിയമപരമായി ഡിവോഴ്‌സിന് ശ്രമിക്കില്ലെന്നുമാണ് പോസ്റ്റില്‍ പറയുന്നത്.

Abhishek Bachchan

നേരത്തെ തന്നെ ഐശ്വര്യയും അഭിഷേകിന്റെ അമ്മ ജയ ബച്ചനും സഹോദരി ശ്വേത ബച്ചന്‍ നന്ദയുമായി സ്വരചേര്‍ച്ചയില്ലെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൊതുവെ അവാര്‍ഡ് ഷോകളിലും മറ്റും ബച്ചന്‍ കുടുംബം ഒരുമിച്ച് എത്തുമ്പോള്‍ ഐശ്വര്യ മകള്‍ ആരാധ്യയ്‌ക്കൊപ്പമായിരുന്നു എത്തിയിരുന്നത്. അഭിഷേക് തന്റെ അച്ഛന്റേയും അമ്മയുടേയും കൂടെയായിരുന്നു വന്നിരുന്നത്. ഇത് പല തരത്തിലുള്ള ഊഹാപോഹങ്ങള്‍ക്കും ഇടവരുത്തിയിരുന്നു.

റെഡ്ഡിറ്റില്‍ വലിയ ചര്‍ച്ചയായി മാറിയ ത്രെഡില്‍ പറയുന്നത് ഐശ്വര്യ അഭിഷേകിനെ ഉപേക്ഷിച്ചുവെന്നാണ്. താരം ഇപ്പോള്‍ തന്റെ മകള്‍ക്കും അമ്മയ്ക്കുമൊപ്പം വേറെ വീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ ഐശ്വര്യയും അഭിഷേകും പിണങ്ങാനുള്ള കാരണം ജയ ബച്ചനും ശ്വേത ബച്ചനുമല്ലെന്നാണ് പോസ്റ്റില്‍ പറയുന്നത്.

ഐശ്വര്യ ഒരിക്കലും ബച്ചന്‍ കുടുംബത്തിന്റെ സമ്പത്തിനെ ആശ്രയിച്ചിരുന്നില്ല. ബോളിവുഡിലെ സൂപ്പര്‍ താരമായ ഐശ്വര്യ സ്വന്തം നിലയ്ക്ക് തന്നെ അതിസമ്പന്നയാണ്. അഭിനയത്തിന് പുറമെ റിയല്‍ എസ്റ്റേറ്റിലും സ്റ്റാര്‍ട്ടപ്പുകളിലും ഐശ്വര്യയ്ക്ക് നിക്ഷേപമുണ്ട്. ഐശ്വര്യ അഭിഷേകിനെ വിവാഹം കഴിച്ചത് ബച്ചന്‍ കുടുംബത്തിന്റെ പേരിന് വേണ്ടിയാണെന്നാണ് പോസ്റ്റില്‍ പറയുന്നത്. ബച്ചന്‍ കുടുംബത്തിന് വളരെ ശക്തമായ രാഷ്ട്രീയ ബന്ധങ്ങളുണ്ട്. അതായിരുന്നു ഐശ്വര്യ ആഗ്രഹിച്ചിരുന്നതെന്നാണ് പോസ്റ്റില്‍ പറയുന്നത്.

Abhishek Bachchan

അതേസമയം തന്റെ സിനിമകള്‍ നിരന്തരം പരാജയപ്പെടുന്നത് അഭിഷേകിനെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നാണ് പോസ്റ്റില്‍ പറയുന്നത്. ഓരോ സിനിമയും പ്രതീക്ഷയോടെ സമീപിക്കുമെങ്കിലും ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുന്നത് താരത്തെ ഇന്‍സെക്യൂര്‍ ആക്കിയെന്നാണ് പോസ്റ്റില്‍ പറയുന്നത്. ഇതിനിടെ ദസ്വി എന്ന സിനിമയുടെ സെറ്റില്‍ വച്ച് അഭിഷേക് ബച്ചനും നായികയായ നിമ്രത് കൗറും തമ്മില്‍ അടുപ്പത്തിലായെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

അഭിഷേക് ഐശ്വര്യയെ വഞ്ചിച്ച് നിമ്രതുമായി അടുപ്പത്തിലായതാണ് ഇരുവരുടേയും ദാമ്പത്യ ജീവിതത്തിനുള്ള അവസാനത്തെ ആണിയെന്നാണ് പോസ്റ്റ് പറയുന്നത്. എന്നാല്‍ അഭിഷേകിന്റെ കുടുംബം അതിനെ ന്യായീകരിക്കുകയായിരുന്നു ചെയ്തത്. നിമ്രത് അഭിഷേകിന്റെ കാര്യത്തില്‍ സീരിയസ് ആയിരുന്നു. എന്നാല്‍ താന്‍ ചെയ്തത് തെറ്റാണെന്ന് തിരിച്ചറിഞ്ഞ അഭിഷേക് നിമ്രതിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഐശ്വര്യ അപ്പോഴേക്കും അഭിഷേകുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. പക്ഷെ നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്താനുള്ള സാധ്യത കുറവാണെന്നും കുറിപ്പില്‍ പറയുന്നു.

Read more about: aishwarya rai abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X