'വാടക ​ഗർഭധാരണത്തി'ലൂടെ ഇരട്ടക്കുട്ടികളുടെ അമ്മയായി പ്രീതി സിന്റ

ബോളിവുഡ് നടി പ്രീത സിന്റയ്ക്കും ഭർത്താവ് ജീൻ ഗുഡ്ഇനഫിനും ഇരട്ടിക്കുട്ടികൾ പിറന്നു. വാടക ​ഗർഭധാരണത്തിലൂടെയാണ് ഇരുവർക്കും കുഞ്ഞുങ്ങൾ പിറന്നത്. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിച്ചത്. വിവാഹം കഴിഞ്ഞ് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും മാതാപിതാക്കളാകുന്നത്. 2016 ലായിരുന്നു പ്രീതിയും ജീനും വിവാഹിതരായത്.

'എല്ലാവർക്കും ഹായ്. ഇന്ന് ഞങ്ങൾ അതിശയകരമായ ഒരു വാർത്ത എല്ലാവരുമായും പങ്കിടാൻ ആഗ്രഹിക്കുന്നു. ജീനും ഞാനും ആഹ്ലാദത്തിലാണ്. ഞങ്ങളുടെ ഇരട്ടക്കുട്ടികളായ ജയ് സിന്റ ഗുഡ്ഇനഫിനെയും ജിയ സിന്റ ഗുഡ്ഇനഫിനെയും ഞങ്ങളുടെ കുടുംബത്തിലേക്ക് വന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ. ഞങ്ങളുടെ ഹൃദയങ്ങൾ നന്ദിയും സ്നേഹവും കൊണ്ട് നിറയുന്നു. ഒപ്പം തന്നെ ഡോക്ടർമാർക്കും നേഴ്സ്മാർക്കും വാടക ഗർഭധാരണം നടത്തിയ ആൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി' ഭർത്താവിനൊപ്പമുള്ള ചിത്രത്തോടൊപ്പം നാൽപത്തിയാറുകാരിയായ പ്രീതി സിന്റ കുറിച്ചു.

വാടക ​ഗർഭധാരണത്തിലൂടെ ഇരട്ടകുഞ്ഞുങ്ങൾ

ജീൻ ഗുഡ്ഇനഫിനെ വിവാഹം ചെയ്ത ശേഷം ലോസാഞ്ചലസിലാണ് പ്രീതി സിന്റ താമസിക്കുന്നത്. ആസാമിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ 1998ൽ പുറത്തിറങ്ങിയ മണിരത്‌നത്തിന്റെ ദിൽ സേ എന്ന ചിത്രത്തിലൂടെയാണ് പ്രീതി സിന്റ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രം ബോക്‌സ് ഓഫീസിൽ ഹിറ്റായി മാറി. 23 വർഷം നീണ്ട സിനിമാ ജീവിതത്തിനിടെ രണ്ട് ദേശീയ അവാർഡുകൾ, ഏഴ് ഫിലിംഫെയർ അവാർഡുകൾ, ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഒരു പ്രത്യേക പരാമർശത്തിനുള്ള അവാർഡ് എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ പ്രീതിയെ തേടിയെത്തിയിട്ടുണ്ട്. കൽ ഹോ നാ ഹോ, വീർ-സാര, കഭി അൽവിദാ നാ കെഹ്‌ന, ക്യാ കെഹ്‌ന, സംഘർഷ്, ദിൽ ചാഹ്താ ഹേ, ഫർസ് തുടങ്ങിയ സിനിമകളാണ് പ്രീതി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ.

സന്തോഷം പങ്കുവെച്ച് പ്രീതി സിന്റ

ഏക്ത കപൂർ, കരൺ ജോഹർ, ശിൽപ ഷെട്ടി, ​ഗൗരി ഖാൻ, ലിസ റേ എന്നിവരെല്ലാം വാടക ​ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ ബോളിവുഡ് താരങ്ങളാണ്. ഷാരൂഖ്-​ഗൗരി ഖാൻ ദമ്പതികൾക്ക് 2013ൽ ആണ് വാടക ​ഗർഭധാരണത്തിലൂടെ ഏറ്റവും ഇളയമകനായ അബ്രാം ജനിച്ചത്. ശിൽപ ഷെട്ടിയുടെ ഇളയമകൾ സമീഷയും പിറന്നത് വാടക ​ഗർഭ ധാരണത്തിലൂടെയാണ്. വെൽക്കം ടു ന്യൂയോർക്ക്, ഭായ്ആജി സൂപ്പർ ഹിറ്റ് എന്നിവയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത പ്രീതി സിന്റയുടെ സിനിമകൾ. സിനിമകളിൽ ഇപ്പോൾ സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിൽ ആക്ടീവാണ് താരം. തന്റെ വ്യക്തിപരമായ വിശേഷങ്ങളും മറ്റുമെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെയാണ് അധികവും പ്രീതി പങ്കുവയ്ക്കാറ്. ആരോഗ്യകാര്യങ്ങളെ കുറിച്ചും ഡയറ്റിനെ കുറിച്ചുമെല്ലാം പ്രീതി വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഭര്‍ത്താവ് ജീനിനും കുടുംബത്തിനുമൊപ്പം ലോസ് ആഞ്ചല്‍സിലാണ് പ്രീതി താമസിക്കുന്നത്. എങ്കിലും ഇന്ത്യയിലേക്ക് ഇടവിട്ട് സന്ദര്‍ശനം നടത്താറുണ്ട് പ്രീതി. ആരോഗ്യകാര്യങ്ങളെ കുറിച്ച് പങ്കുവയ്ക്കുമ്പോള്‍ വര്‍ക്കൗട്ട് വിശേഷങ്ങളെ കുറിച്ചും പ്രീതി സൂചിപ്പിക്കാറുണ്ട്.

Recommended Video

ചാക്കോയുടെ മകന്റെ വെളിപ്പെടുത്തൽ | Jithin Chacko Exclusive Interview | | Filmibeat Malayalam
2016 ലായിരുന്നു പ്രീതിയുടെ വിവാഹം

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യായാമം ഇതാണെന്ന അടിക്കുറിപ്പോടെ അടുത്തിടെ പുഞ്ചിരിച്ച് നില്‍ക്കുന്ന ഫോട്ടോ പ്രീതി ഷെയര്‍ ചെയ്തത് വൈറലായിരുന്നു. ചിരിക്കുന്നത് മുഖത്തിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നൊരു വ്യായാമം തന്നെയാണ് എന്നാണ് പ്രീതി ഫോട്ടോ പങ്കുവെച്ച് കുറിച്ചത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പ്രീതിയുടെ ഫോട്ടോയ്ക്ക് പ്രതികരണമറിയിച്ചിരിക്കുന്നത്. നാല്‍പത്തിയാറാം വയസിലും ഊര്‍ജ്ജസ്വലതയോടെ തുടരാനും യുവത്വം കാത്തുസൂക്ഷിക്കാനും പ്രീതിക്ക് കഴിയുന്നത് തന്നെ ഈ പൊസിറ്റീവ് മനോഭാവം മൂലമാണെന്നാണ് ആരാധകരില്‍ അധികപേരും പറയുന്നത്. ചിരി മാത്രമല്ല,കാര്യമായ വര്‍ക്കൗട്ടും ഡയറ്റുമെല്ലാം പിന്തുടരുന്നതിലൂടെയാണ് പ്രീതി തന്റെ ആരോഗ്യം നിലനിര്‍ത്തുന്നത്. ഇക്കാര്യങ്ങള്‍ പ്രീതി തന്നെ പലപ്പോഴായി പറയാറുമുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X