ഷാരൂഖ് 300 രൂപ തന്നപ്പോൾ; പ്രതിഫലം വാങ്ങാതെയാണ് ഞാനത് ചെയ്തത്; നടനെക്കുറിച്ച് പ്രിയാമണി

വിവിധ ഭാഷകളിൽ ഓടി നടന്ന് അഭിനയിക്കുന്ന നിരവധി നടിമാർ ഇന്നുണ്ട്. എന്നാൽ അഭിനയിച്ച എല്ലാ ഭാഷയിലും തന്റെ പേര് അടയാളപ്പെടുത്താൻ കഴിഞ്ഞ നടിയാണ് പ്രിയാമണി. നടിയുടെ മലയാളത്തിലെ കരിയർ ​ഗ്രാഫെടുത്താൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരുപിടി കഥാപാത്രങ്ങൾ നടി അവതരിപ്പിച്ചിട്ടുണ്ട്. തിരക്കഥ, ​ഗ്രാന്റ് മാസ്റ്റർ, പുതിയ മുഖം, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ് എന്നീ സിനിമകൾ ഇതിന് ഉദാഹരണമാണ്.

ഇതിൽ തിരക്കഥ എന്ന സിനിമയിലാണ് നടി അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത്. രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയിൽ പ്രിയാമണി തന്റെ അഭിനയ മികവ് മുഴുവൻ പുറത്തെടുത്തു. അന്ന് ഏറെ പ്രശംസ ഈ സിനിമയിലൂടെ പ്രിയാമണി സ്വന്തമാക്കി. തമിഴിലേക്ക് കടന്നാൽ പരുത്തിവീരൻ എന്ന ഒറ്റ സിനിമ മതി നടിയെ അടയാളപ്പെടുത്താൻ. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ഈ സിനിമയിലൂടെ പ്രിയാമണി നേടി.

Priyamani

അവസരങ്ങൾ കുറഞ്ഞ ഘട്ടത്തിലാണ് തന്നെ തേടി ഇത്തരമാെരു സിനിമ വന്നതെന്ന് പ്രിയാമണി മുമ്പ് പറഞ്ഞിട്ടുണ്ട്. ചാരുലത എന്ന കന്നഡ സിനിമയിലും ശ്രദ്ധേയ വേഷം പ്രിയാമണി ചെയ്തു. ആമസോൺ പ്രെെ സീരീസായ ഫാമിലി മാനിലൂടെയാണ് പ്രിയാമണി ദേശീയ തലത്തിൽ ശ്രദ്ധ നേടിയത്. നായകനായ മനോജ് ബാജ്പേയുടെ ഭാര്യയുടെ വേഷമാണ് ഈ സീരീസിൽ പ്രിയാമണി ചെയ്തത്. സീരീസിലുടനീളം ഈ കഥാപാത്രമുണ്ട്. മികച്ച രീതിയിൽ പ്രിയാമണി ഈ വേഷം ചെയ്തു.

ഇന്ന് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ തുടരെ അഭിനയിക്കുന്ന പ്രിയാമണി മലയാള സിനിമയിൽ അഭിനയിച്ചിട്ട് നാളുകളായി. നടൻ ഷാരൂഖ് ഖാനെക്കുറിച്ച് പ്രിയാമണി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ചെന്നെെ എക്സ്പ്രസ് എന്ന ഷാരൂഖ് ചിത്രത്തിൽ പ്രിയാമണി ഡാൻസ നമ്പർ ചെയ്തിട്ടുണ്ട്. വൺ ടു ത്രീ എന്ന് തുടങ്ങുന്ന ഈ ​ഗാനവും പ്രിയാമണിയുടെ ഡാൻസും ഏറെ ശ്രദ്ധ നേടി.

‌ഷാരൂഖിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളാണ് പ്രിയാമണി പങ്കുവെച്ചത്. വലിയ താരമാണെങ്കിലും അതിന്റെ അഹംഭാവം ഒന്നുമില്ലാത്ത ഷാരൂഖ് സെറ്റിലെ അന്തരീക്ഷം രസകരമായി നിലനിർത്തുമായിരുന്നെന്ന് പ്രിയാമണി ഓർത്തു. ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് അദ്ദേഹത്തെ കണ്ടപ്പോഴും ഷൂട്ടിം​ഗ് നടക്കുമ്പോഴുമെല്ലാം അദ്ദേഹം നല്ല രീതിയിൽ പെരുമാറി.

Priyamani

എല്ലാവരെയും ശ്രദ്ധിച്ചു. ഇടവേളകളിൽ ഞങ്ങൾ അദ്ദേഹത്തിന്റെ ഐ പാഡിൽ കോൻ ബനേ​ഗ ക്രോർപതി കളിച്ചു. അതിൽ ജയിച്ചതിന് 300 രൂപ ഷാരൂഖ് തനിക്ക് സമ്മാനമായി നൽകിയെന്നും പ്രിയാമണി ഓർത്തു. ആ പണം ഇപ്പോഴും ബാ​ഗിൽ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രിയാമണി വ്യക്തമാക്കി.

ഈ ​ഗാനരം​ഗത്തിൽ അഭിനയിക്കാൻ പ്രിയാമണി യഥാർത്ഥത്തിൽ പ്രതിഫലം വാങ്ങിയിട്ടില്ല. മുമ്പൊരിക്കൽ കൈരളി ടിവിയിലെ ജെബി ജം​ഗ്ഷൻ എന്ന പരിപാടിയിൽ പ്രിയാമണി തന്നെയാണ് ഇതേക്കുറിച്ച് സംസാരിച്ചത്. ഷാരൂഖിനോടുള്ള ആരാധന കൊണ്ട് പണം വാങ്ങാതെയാണ് നടി ഈ ​ഗാനരം​ഗം ചെയ്തത്രെ. ഈ ​ഗാനത്തിൽ മുഖം കാണിച്ചതിന് ശേഷം നടിക്ക് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടാനായി. 2013 ൽ പുറത്തിറങ്ങിയ സിനിമയാണ് ചെന്നെെ എക്സ്പ്രസ്.

രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിനിമയിൽ ദീപിക പദുകോണായിരുന്നു നായിക. ഷാരൂഖിന്റെ കരിയറിലെ വൻ ഹിറ്റുകളിൽ ഒന്നാണ് ചെന്നെെ എക്സ്പ്രസ്. പ്രിയാമണിക്ക് മുൻപ് നടി നയൻതാരയെ ‍ഡാൻസ് നമ്പറിലേക്ക് വിളിച്ചിരുന്നെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ നടി ഈ ഓഫർ വേണ്ടെന്ന് വെക്കുകയായിരുന്നത്രെ.

More from Filmibeat

Read more about: priyamani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X