For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗോസിപ്പ് വാർത്തകൾ പൊടി പൊടിക്കുമ്പോൾ ക്രിസ്തുമസ് പ്ലാനുമായി പ്രിയങ്ക, ഇതാണ് വലിയ പാരമ്പര്യം

  |

  സാമന്തയുടെ പേര് മാറ്റത്തിന് പിന്നാലെയായിരുന്നു നടി പ്രിയങ്ക ചോപ്രയും സോഷ്യൽ മീഡിയ പേജിൽ നിന്ന് തന്റെ പേര് മാറ്റിയത്. ഭർത്താവ് നിക്കിന്റെ പേരായിരുന്നു നടി ഇൻസ്റ്റഗ്രാമിൽ നിന്ന് ഒഴിവാക്കിയത്. ഇത് വലിയ വാർത്തയായിരുന്നു. വിവാഹമോചനത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തവരെ പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് ഇതിൽ പ്രതികരിച്ച് നടിയും കുടുംബാംഗങ്ങളും രംഗത്ത് എത്തിയിരുന്നു. വിവാഹം കഴിഞ്ഞതിന് തൊട്ട് പിന്നാലെ തന്നെ ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരായിരുന്നു പ്രിങ്കയുടേത്. വളരെ താമസിക്കാതെ തന്നെ ഇരുവരും വേർപിരിയുമെന്നായിരുന്നു അന്ന് പ്രചരിച്ച വാർത്ത.

  വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു ഷൂട്ടിങ് , ഐറ്റം ഡാൻസിനെ കുറിച്ച് സാമന്ത

  2018 ൽ ആയിരുന്നു പ്രിയങ്കയുടേയും ഹോളിവു‍ഡ് ഗായകനുമായ നിക് ജോനാസിന്റേയും വിവാഹം. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഡേറ്റിംഗ് സമയത്ത് തന്നെ നിരവധി വിമർശനങ്ങൾ ഇരുവരും കേട്ടിരുന്നു. തന്നെക്കാൾ പ്രായം കുറഞ്ഞ വ്യക്തിയ പ്രണയിച്ചതിന് ഏറ്റവും കൂടുതൽ വിമർശനം കേട്ടത് പ്രിയങ്കയ്ക്ക് ആയിരുന്നു. എന്നാൽ ഇതൊന്നും താരങ്ങളുടെ ബന്ധത്തെ ബാധിച്ചിരുന്നില്ല. വിമർശകരുടെ വായമൂടി കൊണ്ട് 2018 ൽ വിവാഹിതരാവുകയായിരുന്നു.

  ബാലയ്യയെ വെച്ച് സിനിമ ചെയ്യില്ല, നടന്റെ മുഖത്ത് നോക്കി പറഞ്ഞ് രാജമൗലി, കാരണം ഇതാണ്...

  ദീപികയുടെ ചുംബന രംഗത്തെ പുകഴ്ത്തി സാമന്ത, നാഗചൈതന്യയ്ക്കുള്ള മറുപടിയാണോ എന്ന് ആരാധകർ, കാരണം...

  ഇൻസ്റ്റഗ്രാമിൽ നിന്ന് പേര് മാറ്റിയതിന് പിന്നാലെ വീണ്ടും പഴയ വിമർശനങ്ങൾ തലപൊക്കുകയായിരുന്നു. ആദ്യം പ്രിയങ്കയുടെ അമ്മ മധു ചോപ്രയായിരുന്നു വിവാഹമോചനത്തെ കുറിച്ചുള്ള ഗോസിപ്പ് വാർത്തയോട് പ്രതികരിച്ചത്. ഇത് തികച്ചും അസംബന്ധമാണെന്നും എല്ലാം വെറും അഭ്യൂഹങ്ങൾ ആണെന്നുമാണ് മധു ചോപ്ര അന്ന് പറഞ്ഞത്. കൂടാതെ പ്രിയങ്കയുടെ സുഹൃത്തും വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. വാര്‍ത്തകള്‍ അത്ഭുതപ്പെടുത്തുന്നു എന്നാണ് സുഹൃത്ത് പറഞ്ഞത്. ദേശീയ മാധ്യമമായ ഇന്ത്യ ടുഡെയോടായിരുന്നു ഇതിനെ കുറിച്ച് പറഞ്ഞത്.

  വിവാഹമോചന വാർത്തകളെ കുറിച്ച് പ്രിയങ്ക പ്രതികരിച്ചിരുന്നില്ല. എന്നാൽ പിന്നീട് രൂക്ഷവിമർശനവുമായി രംഗത്ത് എത്തുകയായിരുന്നു. തന്റെ പുതിയ സിനിമയായ മെട്രിക്‌സ് ഫോറുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ഒരു റിപ്പോർട്ടിൽ നക്കിന്റെ ഭാര്യ എന്നായിരുന്നു നടിയെ വിശേഷിപ്പിച്ചത്. ഇതിനെതിര പ്രിയങ്കരംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ''ഇത് വളരെയധികം രസകരമായിരിക്കുന്നു. ഞാന്‍ എക്കാലത്തേയും ഐക്കോണിക് ആയ ഫ്രാഞ്ചൈസുകളിലൊന്നിന്റെ പ്രൊമോഷനിലാണ്. പക്ഷെ എന്നെ ഇപ്പോഴും വിളിക്കുന്നത് ഇന്നയാളുടെ ഭാര്യ എന്നാണ്. ഇപ്പോഴും സ്ത്രീകള്‍ക്ക് ഇതൊക്കെ അനുഭവിക്കേണ്ടി വരുന്നത് എങ്ങനെയെന്ന് എനിക്ക് പറഞ്ഞ് തരൂ. എന്റെ ഐഎംഡിബി ലിങ്കും ബയോയില്‍ ചേര്‍ക്കണമോ?'' പ്രിയങ്ക ചോദിക്കുന്നുണ്ട് . നിക്കിനേയും ടാഗ് ചെയ്തു കൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രതികരണം. അന്ന് താരത്തെ പിന്തുണച്ച നിരവധി പേർ രംഗത്ത് എത്തിയിരുന്നു,

  സിനിമയെ പോലെ തന്നെ കുടുംബത്തിനും ഏറെ പ്രധാന്യം കൊടുക്കുന്ന ആളാണ് പ്രിയങ്ക. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും ഭർത്താവിനും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാറുണ്ട്. കൂടാതെ എല്ലാ ആഘോഷങ്ങളും ഇവർക്കൊപ്പമാണ് നടി ആഘോഷിക്കാറുളളത്. ഇപ്പോഴിത തന്റെ ക്രിസ്തുമസ് പ്ലാനിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. പുതിയ ചിത്രമായ മെട്രിക്‌സ് ഫോറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകി അഭിമുഖത്തിലാണ് തന്റെ ക്രിസ്തുമസ് ആഘോഷത്തെ കുറിച്ച് നടി പറഞ്ഞത്. '' കുടംബത്തിനോടൊപ്പം സമയം ചെലവഴിക്കാനാണ് നടിയുടെ തീരുമാനം."കുടുംബത്തോടൊപ്പം വീട്ടിലിരിക്കുക" എന്നത് മാത്രമാണ് തനിക്ക് ഇതുവരെയുള്ള ഏക പദ്ധതിയെന്നും അതാണ് ഏറ്റവും വലിയ പാരമ്പര്യമെന്നും നടി അഭിമുഖത്തിൽ പറഞ്ഞു. വിവാഹമോചനത്തെ കുറിച്ചും കുടുംബജീവിത്തെ കുറിച്ചുമുള്ള ഗോസിപ്പ് വാർത്തകൾ പ്രചരിപ്പിക്കുന്ന പാപ്പരസികൾക്കുള്ള മറുപടിയാണ് പ്രിയങ്കയുടെ ഉത്തരം

  Recommended Video

  Priyanka chopra's natural hair mask

  ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ സജീവമാണ് പ്രിയങ്ക. സൗന്ദര്യ വേദിയിൽ നിന്ന് സിനിമയിൽ എത്തിയ താരം വളരെ ചെറിയ സമയം കൊണ്ട് തന്നെ ബോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. പിന്നീട് ഹോളിവുഡിലും സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഒരു ബോളിവുഡ് ചിത്രം പോലെ തന്നെയാണ് പ്രിയങ്കയുടെ പ്രണയകഥയും. ഒരു വിദേശ ഷോയ്ക്കിടെയാണ് പ്രിയങ്കയും നിക്കും കണ്ടുമുട്ടുന്നത്. വളരെ പെട്ടെന്ന് തന്നെ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. നടിയെക്കാൾ 10 വയസിന് ഇളയതാണ് നിക്. വിവാഹം കഴിഞ്ഞ് മൂന്ന് വർഷം പിന്നിടുമ്പോഴും ഇവരുടെ പ്രായവ്യത്യാസം ചർച്ചയാവുന്നുണ്ട്.

  Read more about: priyanka chopra
  English summary
  Viral: Priyanka Chopra Opens Up About Her Plans For Christmas With Husband Nick Jonas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X