ഞാൻ മറ്റൊരു ബന്ധത്തിലായിരുന്നു; അതിനിടെയാണ് നിക്കിന്റെ മെസേജ്; ആദ്യം മടിച്ചു; തുറന്ന് പറഞ്ഞ് പ്രിയങ്ക

ബോളിവുഡ് സിനിമകളിൽ നിന്നും ഹോളിവുഡിലേക്ക് ചേക്കേറി ഇന്ത്യയുടെ അഭിമാനമായി മാറിയ നടിയാണ് പ്രിയങ്ക ചോപ്ര. കരിയറിൽ പ്രിയങ്ക നേടിയെടുത്ത നേട്ടങ്ങൾ ചെറുതല്ല. ബോളിവുഡിലെ മുൻനിരക നായക നടിയായിരിക്കെ ഹോളിവുഡിലേക്കുള്ള മാറ്റം പ്രിയങ്കയുടെ ശക്തമായ തീരുമാനങ്ങളിലൊന്നായിരുന്നു. നിരവധി മികച്ച സിനിമകൾ പ്രിയങ്കയ്ക്ക് ബോളിവുഡിൽ നിന്ന് നഷ്ടപ്പെട്ടു. എന്നാൽ ഹോളിവുഡിൽ തനിക്കൊരു സ്ഥാനം ലഭിക്കുമെന്ന് പ്രിയങ്ക ഉറച്ച് വിശ്വസിച്ചു.

മ്യൂസിക് ആൽബങ്ങളിലായിരുന്നു പ്രിയങ്ക ആ​ദ്യം മുഖം കാണിച്ചത്. പിന്നാലെ അമേരിക്കൻ ടെലിവിഷൻ സീരീസായ ക്വാണ്ടിക്കോയിൽ പ്രധാന വേഷത്തിൽ പ്രിയങ്കയെത്തി. ഇതോടെയാണ് നടിക്ക് കരിയറിൽ വലിയ കുതിപ്പുണ്ടാവുന്നത്. സീരീസിലെ പ്രകടനത്തിന് പുരസ്കാരങ്ങളും പ്രിയങ്കയെ തേടിയെത്തി. ഹോളിവുഡ് താരമായ ശേഷം ചുരുക്കം സിനിമകളിലേ പ്രിയങ്കയെ ബോളിവുഡിൽ കണ്ടിട്ടുള്ളൂ. ഹോളിവുഡിലെ തിരക്കുകൾ മൂലം നടിക്ക് ഹിന്ദി സിനിമകളിലേക്ക് ശ്രദ്ധ കൊടുക്കാൻ പറ്റുന്നില്ല.

സിതാഡെൽ ആണ് പ്രിയങ്കയുടെ വരാനിരിക്കുന്ന സീരീസ്. കരിയറിനൊപ്പം സ്വന്തം ജീവിതം നടി കെട്ടിപ്പടുക്കുന്നതും അമേരിക്കയിൽ നിന്നാണ്. പോപ് ​ഗായകൻ നിക് ജോനാസിനെയാണ് 2018 ൽ പ്രിയങ്ക വിവാഹം കഴിച്ചത്. ഇരുവർക്കും ഇന്നൊരു മകളുമുണ്ട്. കരിയറിലും ജീവിതത്തിലും പ്രിയങ്കയ്ക്കിത് നല്ല സമയമാണ്. ഇപ്പോഴിതാ നിക് ജോനാസുമായുള്ള ഡേറ്റിം​ഗ് കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയങ്ക ചോപ്ര. നിക് ജോനാസിനെ പരിചയപ്പെടുന്ന സമയത്ത് താൻ മറ്റൊരു ബന്ധത്തിലായിരുന്നെന്ന് പ്രിയങ്ക തുറന്ന് പറഞ്ഞു.

 Priyanka Chopra

ആ ബന്ധം കുറച്ച് കോംപ്ലിക്കേറ്റഡായിരുന്നു. തന്റെ സുഹൃത്തുക്കൾക്ക് ഈ ബന്ധത്തോട് താൽപര്യമില്ലായിരുന്നു. ഇവർ നിക് ജോനാസിന്റെയും സുഹൃത്തുക്കളായിരുന്നു. ഇവരാണ് നിക് ജോനാസുമായി തന്നെ അടുപ്പിക്കുന്നത്. നിക്കിന്റെ സഹോദരൻ കെവിൻ ജോനാസാണ് നിക്കിനോട് തന്നെ കോൺടാക്ട് ചെയ്യാൻ പറയുന്നത്. തുടർന്ന് നിക് തനിക്ക് മെസേജയച്ചു. അത് തനിക്കിഷ്ടപ്പെട്ടു. എന്നാൽ താൻ മറ്റൊരു ബന്ധത്തിലായതിനാൽ അത് തുറന്ന് സമ്മതിക്കാൻ മടി തോന്നി.

തന്റെ സോഷ്യൽ മീഡിയ ടീം കാണുമെന്നതിനാൽ ട്വിറ്റർ മെസേജിന് പകരം പേഴ്സണൽ മെസേജയക്കാൻ നിക്കിനോട് പറഞ്ഞു. നിക്ക് മെസേജയച്ച് തുടങ്ങിയ സമയങ്ങളിൽ തന്റെ പ്രണയ ബന്ധം അവസാനിക്കാനിരിക്കുകയായിരുന്നു. മറ്റൊരാളുമായി സൗഹൃദം സ്ഥാപിക്കാൻ ആ ഘട്ടത്തിൽ തോന്നിയില്ല. മാത്രമല്ല പ്രായ വ്യത്യാസവും നിക് ജോനാസുമായി അടുക്കാതിരിക്കാൻ തന്നെ പ്രേരിപ്പിച്ചു. മുമ്പ് എനിക്കുണ്ടായിരുന്ന ബന്ധങ്ങളെല്ലാം കുറഞ്ഞത് അഞ്ചാറ് വർഷം നീണ്ട് നിന്നതായിരുന്നു.

 Priyanka Chopra Nick Jonas

എനിക്ക് 35 വയസും നിക്കിന് 25 വയസും. തനിക്ക് സെറ്റിൽ ചെയ്യാനായിരുന്നു താൽപര്യം. അതിനാൽ നിക്കുമായി അടുക്കാതിരിക്കാൻ ശ്രമിച്ചു. എന്നാൽ ഒരു പുസ്തകത്തെ അതിന്റെ പുറംഭാ​ഗം കണ്ട് വിലയിരുത്തുകയാണ് ഞാൻ ചെയ്തത്. എന്റെ ഭർത്താവ് 25 വയസ് കാരന്റെ ശരീരത്തിൽ കുടുങ്ങിയ പ്രായമുള്ളയാളാണെന്ന് അന്ന് തിരിച്ചറിഞ്ഞില്ലെന്നും പ്രിയങ്ക ചോപ്ര തമാശയോടെ പറഞ്ഞു. 2017 ൽ മെറ്റ് ​ഗാല ഇവന്റിൽ വെച്ചാണ് നിക് ജോനാസും പ്രിയങ്ക ചോപ്രയും പരിചയപ്പെടുന്നത്.

കുറച്ച് മാസത്തെ ഡേറ്റിം​ഗിനുള്ളിൽ തന്നെ ഒരുമിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിച്ചു. വാടക ​ഗർ‍ഭധാരണത്തിലൂടെയാണ് പ്രിയങ്കയും നിക് ജോനാസും കുഞ്ഞിനെ സ്വീകരിക്കുന്നത്. മാലതി മേരി ചോപ്ര ജോനാസെന്നാണ് മകളുടെ പേര്. ഭർത്താവിനും മകൾക്കുമൊപ്പം ലോസ് ആഞ്ചലസിലാണ് പ്രിയങ്ക താമസിക്കുന്നത്. ഇടയ്ക്ക് ഇന്ത്യയിലേക്ക് വരാറുണ്ട്. ജീലേ സരാ എന്ന ബോളിവുഡ് സിനിമയിൽ നടി അഭിനയിക്കുമെന്ന് നേരത്തെ പ്രഖ്യാപനം വന്നിരുന്നു.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X