സ്നേഹം ഇന്നല്ലെങ്കിൽ നാളെ പോകും, ബന്ധത്തിന്റെ അടിത്തറയിളക്കുന്ന കാര്യം: പ്രിയങ്കയുടെ അമ്മ മധു ചോപ്ര

ബോളിവുഡും കടന്ന് ഹോളിവുഡിലെത്തിയ പ്രിയങ്ക ചോപ്ര ഏവർക്കും പ്രചോദനമാണ്. പ്രബല ശക്തികൾ കാരണം ബോളിവുഡ് കരിയർ തകർന്നിരിക്കെയാണ് പ്രിയങ്ക ഹോളിവുഡിലേക്ക് കടക്കുന്നത്. മ്യൂസിക് ആൽബങ്ങളിലൂടയായിരുന്നു തുടക്കം. പിന്നീട് അമേരിക്കൻ ടെലിവിഷൻ രം​ഗത്തെ തരം​ഗമായി മാറി. ക്വാണ്ടികോ എന്ന സീരീസ് വലിയ അം​ഗീകാരങ്ങൾ പ്രിയങ്കയ്ക്ക് നേടിക്കൊടുത്തു. അമേരിക്കയിൽ നിന്ന് തന്നെ തന്റെ ജീവിത പങ്കാളിയെയും പ്രിയങ്ക ചോപ്ര കണ്ടെത്തി. ‌‌പോപ് ​ഗായകനായ നിക് ജോനാസിനെയാണ് പ്രിയങ്ക വിവാഹം ചെയ്തത്.

2018 ലായിരുന്നു വിവാഹം. കുറച്ച് കാലത്തെ ഡേറ്റിം​ഗിന് ശേഷം ഒരുമിച്ച് ജീവിക്കാൻ ഇവർ തീരുമാനിച്ചു. പ്രിയങ്കയുടെ ഇന്നത്തെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അമ്മ മധു ചോപ്രയാണ്. മകളുടെ കരിയറിലും ജീവിതത്തിലുമുണ്ടായ വീഴ്ചകളും പ്രതിസന്ധി ഘട്ടങ്ങളും നേരിൽ കണ്ടയാളാണ് മധു ചോപ്ര. മകളെ ഒതുക്കാൻ ബോളിവുഡിൽ ശ്രമം നടന്നെന്ന് ഒരിക്കൽ മധു ചോപ്ര തുറന്ന് പറയുകയുമുണ്ടായി.

Priyanka Chopra

പ്രിയങ്ക വിവാഹം ചെയ്ത് കുടുംബ ജീവിതം നയിക്കണമെന്നും മധു ചോപ്രയുടെ ആ​ഗ്രഹമായിരുന്നു. അമേരിക്കയിലാണ് പ്രിയങ്ക ഭർത്താവിനൊപ്പം കഴിയുന്നത്. ഇടയ്ക്കിടെ മകളെ കാണാൻ മധു ചോപ്ര പോകാറുണ്ട്. ബന്ധങ്ങളുടെ അടിത്തറയെക്കുറിച്ച് മധു ചോപ്ര ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു റിലേഷൻഷിപ്പിൽ സ്നേഹത്തിനൊപ്പം വിശ്വാസത്തിനും ബഹുമാനത്തിനും വലിയ പ്രാധാന്യമുണ്ടെന്ന് മധു ചോപ്ര ചൂണ്ടിക്കാട്ടുന്നു.

സ്നേഹം, ബഹുമാനം, വിശ്വാസം എന്നീ മൂന്ന് കാലുകളിലാണ് ഒരു റിലേഷൻഷിപ്പ് നിൽക്കുന്നത്. സ്നേഹം ഇന്നോ നാളെയോ പോയേക്കാം. അല്ലെങ്കിൽ കുറഞ്ഞേക്കാം. എന്നാൽ ബഹുമാനവും വിശ്വാസവും പോയാൽ ആ ബന്ധത്തിന് അടിസ്ഥാനമില്ല. അതിന് വേണ്ടി വർക്ക് ചെയ്യണം. വിശ്വസ്തനാകുക. ബഹുമാനത്തിന് പ്രാപ്തനാകുക. അപ്പോൾ നിങ്ങളുടെ ബന്ധം വിജയിക്കുമെന്നാണ് മധു ചോപ്ര പറഞ്ഞത്.

Priyanka Chopra  Madhu Chopra

മകളെ മനസിലാക്കുന്ന പങ്കാളിയാണ് നിക് ജോനാസെന്ന് മധു ചോപ്ര നേരത്തെ പറഞ്ഞിട്ടുണ്ട്. താനാ​ഗ്രഹിച്ചത് പോലെയൊരു മരുമകനെയാണ് ലഭിച്ചതെന്നും മധു ചോപ്പ അന്ന് പറഞ്ഞു. പ്രിയങ്ക ചോപ്ര-നിക് ജോനാസ് വിവാഹ സമയത്ത് ഏറ്റവും കൂടുതൽ ചർച്ചയായത് ഇവരുടെ പ്രായ വ്യത്യാസമാണ്. നിക് ജോനാസിനേക്കാൾ പത്ത് വയസ് കൂടുതലാണ് പ്രിയങ്ക ചോപ്രയ്ക്ക്.

ഇതേക്കുറിച്ചും ഒരിക്കൽ മധു ചോപ്ര സംസാരിച്ചിട്ടുണ്ട്. അവർ പരസ്പരം സേഹവും കരുതലുമുള്ളവരാണ്. അതിനപ്പുറമൊന്നുമില്ല. ഞാൻ അക്കാര്യം നോക്കിയിട്ടില്ലയ ഞാൻ സന്തോഷത്തിലും ആഹ്ലാദത്തിലുമായിരുന്നു. പറയുന്നവർ പറഞ്ഞ് കൊണ്ടിരിക്കുമെന്നും മധു ചോപ്ര വ്യക്തമാക്കി. ഹിന്ദി സിനിമാ രം​ഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് മധു ചോപ്ര. രാജമൗലി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലൂടെ വീണ്ടും ഇന്ത്യൻ സിനിമാ രം​ഗത്തേക്ക് വരാനൊരുങ്ങുകയാണ് പ്രിയങ്ക ചോപ്ര. നേരത്തെ ജീ ലേ സര എന്ന സിനിമ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ഷൂട്ടിം​ഗ് തുടങ്ങിയിട്ടില്ല.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X