ശാന്തനായ ബച്ചൻ അന്ന് അലറി; എന്ത് പറ്റിയെന്ന് ചോദിച്ചപ്പോൾ; സംഭവത്തെക്കുറിച്ച് ആർ ബൽകി

ഇന്ത്യൻ സിനിമയുടെ അഭിമാനമായ അമിതാഭ് ബച്ചൻ 80ാം വയസ്സിലും സിനിമാ രം​ഗത്ത് സജീവമാണ്. ഒരുകാലത്ത് ആം​ഗ്രി യങ് മാൻ എന്ന പേരിൽ ഇന്ത്യൻ യുവത്വത്തിന്റെ പ്രതീകമായി നിലനിന്ന ബച്ചനിൽ സിനിമകളോടുള്ള പഴയ ആവേശം ഇന്നും ചോർന്ന് പോയിട്ടില്ല. ഇന്ത്യൻ സിനിമാ ചരിത്രത്തിന്റെ അന്നും ഇന്നും കണ്ട ബച്ചന് മാറിയ കാലത്തെ സിനിമാ ലോകവുമായി വളരെ പെട്ടെന്ന് പൊരുത്തപ്പെടാനും കഴിഞ്ഞു.

സൂപ്പർതാര പരിവേഷമുള്ള അമിതാഭ് ബച്ചൻ അതിന്റെ എല്ലാ ഉത്തരവാദിത്വത്തോടും കൂടിയാണ് എന്നും പെരുമാറിയത്. ബച്ചന്റെ വിനയവും സൗഹൃദമനോഭാവവും എല്ലാവരും എടുത്ത് പറയാറുണ്ട്. ഓൺസ്ക്രീനിലെ ആം​ഗ്രി യങ് മാൻ ജീവിതത്തിൽ ശാന്തനാണ്. അപൂർവമായി മാത്രമേ ബച്ചനെ ദേഷ്യപ്പെട്ട് പൊതുവേദികളിൽ കണ്ടിട്ടുള്ളൂ.

Amitabh Bachchan

ബച്ചനെക്കുറിച്ച് സംവിധായകൻ ആർ ബൽകി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ചീനി കം, പാ, ഷമിതാഭ് എന്നീ സിനിമകളിൽ ബച്ചനും ആർ ബൽകിയും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അമിതാഭ് ബച്ചനൊപ്പം ഷൂട്ടിം​ഗിനിടെയുണ്ടായ അനുഭവമാണ് ആർ ബൽകി പങ്കുവെച്ചത്. സെറ്റിൽ പൊതുവെ ശാന്തനാണ് ബച്ചൻ. എന്നാൽ ഒരു ദിവസം അദ്ദേഹം അലറി. അലർച്ച കേട്ട് എന്തോ പ്രശ്നമുണ്ടെന്ന് കരുതി ഞാൻ ബച്ചന്റെ വാനിൽ ചെന്നു. എന്തെങ്കിലും കുഴപ്പമുണ്ടോ, ഭക്ഷണം ശരിയല്ലേ, എന്തിനാണ് അലറുന്നതെന്ന് ചോദിച്ചു. അദ്ദേഹം എന്നെ നോക്കി. മറുപടി ഒന്നും പറഞ്ഞില്ല.

പിന്നീട് അവനെ ഇങ്ങോട്ട് വിളിക്കെന്ന് ബച്ചൻ പറഞ്ഞു. എന്തായിരുന്നു രാവിലത്തെ പ്രശ്നമെന്ന് ഞാൻ ചോദിച്ചു. വിഡ്ഢീ, ഞാൻ കഥാപാത്രത്തിലാണെന്നാണ് അദ്ദേഹം മറുപടി നൽകിയെന്നും ബൽകി ഓർത്തു. ഏത് സിനിമയുടെ ഷൂട്ടിം​ഗിനിടെയാണ് ഇത് സംഭവിച്ചതെന്ന് പറയാൻ ബൽകി തയ്യാറായില്ല. ബച്ചനൊപ്പമുള്ള പഴയകാല ഓർമ്മകൾ നേരത്തെ പല സഹപ്രവർത്തകരും പങ്കുവെച്ചിട്ടുണ്ട്.

Amitabh Bachchan

ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജിയാണ് ബൽകിയുടെ പുതിയ പ്രൊജക്ട്. ചുപ്: ദ റിവഞ്ച് ഓഫ് ഏൻ ആർട്ടിസ്റ്റാണ് ബൽകിയുടെ ഇതിന് മുമ്പ് പുറത്തിറങ്ങിയ സിനിമ. നടൻ ദുൽഖർ സൽമാൻ ഈ സിനിമയിൽ‌ ഒരു പ്രധാന വേഷം ചെയ്തു. അമിതാഭ് ബച്ചൻ സിനിമയിൽ അതിഥി വേഷത്തിലെത്തിലുമെത്തി.

പ്രൊജക്ട് കെ എന്ന സിനിമയിലാണ് ബച്ചൻ ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. പ്രഭാസ്, ദീപിക പദുകോൺ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം താരത്തിന്റെ ഭാര്യ ജയ ബച്ചനും സിനിമാ രം​ഗത്തേക്ക് മടങ്ങി വരാനൊരുങ്ങുന്നു. റോക്കി ഓർ റാണി കി പ്രേം കഹാനിയാണ് ജയ ബച്ചന്റെ തിരിച്ച് വരവിലെ ആദ്യ സിനിമ.

ബച്ചന്റെ കുടുംബത്തിലെ പുതുതലമുറയും സിനിമാരം​ഗത്തേക്ക് കടക്കാനൊരുങ്ങുന്നു. കൊച്ചുമകൻ അ​ഗസ്ത്യ നന്ദയാണ് ആർക്കീസ് എന്ന സിനിമയിലൂടെ ഹിന്ദി സിനിമാരം​ഗത്തേക്ക് കടന്ന് വരുന്നത്. കഴിഞ്ഞ ദിവസം കൊച്ചുമകന് അമിതാഭ് ബച്ചൻ ആശംസകളും അറിയിച്ചു.

അടുത്തിടെ പ്രൊജക്ട് കെയുടെ ഷൂട്ടിനിടെ ആരോ​ഗ്യ പ്രശ്നങ്ങൾ മൂലം ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോ​ഗ്യ ശരിയായ ശേഷം താരം വീണ്ടും തിരക്കുകളിലേക്ക് കടന്നു. കോൻ ബനേ​ഗ ക്രോർപതിയിലൂടെ വീണ്ടും ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിലെത്താൻ പോവുകയാണ് അമിതാഭ് ബച്ചൻ. കഴിഞ്ഞ ദിവസമാണ് ഷോയുടെ 15ാം സീസണിന്റെ പ്രെമോ വീഡിയോ പുറത്ത് വന്നത്. 2000 ലാണ് കോൻ ബനേ​ഗ ക്രോർപതി എന്ന ഷോ ഇന്ത്യയിൽ തുടങ്ങുന്നത്. അന്ന് മുതൽ ബച്ചനാണ് ഷോയുടെ അവതാരകൻ.

Read more about: amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X