ചേച്ചി താര റാണിയായപ്പോൾ സഹോദരിക്ക് സംഭവിച്ചത്; രേഖയുടെ സഹോദരി രാധയുടെ ജീവിതം
ഇന്ത്യൻ സിനിമ കണ്ട ഐക്കോണിക് നായിക നടിയാണ് രേഖ. തെന്നിന്ത്യക്കാരിയായ രേഖ ഹിന്ദി സിനിമകളിലെ താര റാണിയായിരുന്നു ഒരു കാലത്ത്. കാലത്തിന് മുമ്പേ സഞ്ചരിച്ച നടിയെന്നാണ് രേഖയെ ഇന്ന് ആരാധകർ വിശേഷിപ്പിക്കുന്നത്. രേഖയുടെ സിനിമാ, ഫാഷൻ ചോയ്സുകൾക്ക് ഇന്നും ചർച്ചയാകുന്നു. സിനിമകളേക്കാൾ സംഭവ ബഹുലമായാണ് രേഖയുടെ ജീവിതം പലപ്പോഴും മുന്നോട്ട് പോയത്. കുട്ടിക്കാലം മുതൽ ഇന്ന് വരെയുള്ള രേഖയുടെ ജീവിതം പരിശോധിച്ചാൽ നാടകീയമായ പല സംഭവങ്ങളും രേഖയുടെ ജീവിതത്തിൽ നടന്നിട്ടുണ്ട്.
അന്തരിച്ച പ്രഗൽഭ നടൻ ജെമിനി ഗണേശനാണ് രേഖയുടെ പിതാവ്. നടി പുഷ്പവല്ലിയിൽ ജെമിനി ഗണേശന് പിറന്ന മക്കളാണ് രേഖ. പുഷ്പവല്ലിയും ജെമിനി ഗണേശനും വിവാഹിതരല്ലായിരുന്നു. രേഖയെ മകളായി അംഗീകരിക്കാൻ ജെമിനി ഗണേശൻ തയ്യാറായിരുന്നില്ല. കുടുംബത്തിന് താങ്ങാവാൻ വേണ്ടിയാണ് രേഖ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ബോളിവുഡിലെ നിറപ്പകിട്ടുള്ള ജീവിതത്തിലേക്ക് കടന്ന രേഖയ്ക്ക് ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന താരമായി.

ഇതിനിടെ അപ്രതീക്ഷിത സംഭവങ്ങളുമുണ്ടായി. പ്രണയത്തകർച്ചകളും ഭർത്താവിന്റെ ആത്മഹത്യയുമെല്ലാം രേഖയുടെ ജീവിതത്തെ വാർത്തകളിൽ നിറച്ചു. രേഖയ്ക്ക് ഒരു സഹോദരിയുണ്ടെന്ന് മിക്കവർക്കും അറിയില്ല. രാധ എന്നാണ് രേഖയുടെ സഹോദരിയുടെ പേര്. ഒരു കാലത്തെ മോഡലായിരുന്ന രാധ പിന്നീട് വിവാഹിതയാവുകയും കുടുംബ ജീവിതത്തിലേക്ക് കടക്കുകയുമായിരുന്നു. ലൈം ലൈറ്റിൽ കുറച്ച് കാലം മാത്രമേ രാധയെ കണ്ടിട്ടുള്ളൂ.
തിരക്കേറിയ മോഡലായിരുന്ന കാലത്ത് ചില തമിഴ് സിനിമകളിൽ രാധ അഭിനയിച്ചിട്ടുണ്ട്. എന്നാൽ അഭിനയം കരിയറാക്കാൻ രാധ തയ്യാറായില്ല. ബോളിവുഡിൽ നിന്നും അവസരം വന്നെങ്കിലും നടി നിരസിക്കുകയാണുണ്ടായത്. ബോബി എന്ന സിനിമ രാജ്കപൂർ ആദ്യം ഓഫർ ചെയ്തത് രാധയ്ക്കാണ്. എന്നാൽ രാധ ഇത് നിരസിക്കുകയാണുണ്ടായത്. ഇതോടെയാണ് ചിത്രം ഡിംപിൾ കപാഡിയക്കാണ് ലഭിച്ചത്. ഡിംപിൾ ബോബി എന്ന ചിത്രത്തിലോടെ അന്ന് തരംഗമായി മാറി.

1981 ലാണ് രാധ ബാലകാല സുഹൃത്ത് ഉസ്മാൻ സയീദിനെ വിവാഹം ചെയ്യുന്നതും മോഡലിംഗ് രംഗത്ത് നിന്നും പിൻവാങ്ങുന്നതും. സംവിധായകൻ എസ്എം അബ്ബാസിന്റെ മകനാണ് ഇസ്മാൻ സയീദ്. വിവാഹശേഷം രാധ യുഎസിലേക്ക് താമസം മാറി. രണ്ട് ആൺമക്കളും ദമ്പതികൾക്ക് പിറന്നു. മക്കളും ഇന്ന് വിവാഹിതരായി ജീവിക്കുന്നു. രേഖയൊടൊപ്പം അപൂർവമായി മാത്രമേ രാധയെ പൊതുവിടങ്ങളിൽ കണ്ടിട്ടുള്ളൂ. രാധയ്ക്ക് പുറമെ രേഖയ്ക്ക് ആറ് അർധ സഹോദരങ്ങളുണ്ട്.
ജെമിനി ഗണേശന്റെ മറ്റ് ഭാര്യമാരിൽ പിറന്ന മക്കളാണിവർ. ഇവരുമായും രേഖയ്ക്ക് അടുത്ത ബന്ധമുണ്ട്. 69 കാരിയായ രേഖ ഒറ്റയ്ക്കാണ് കഴിയുന്നത്. ഭർത്താവ് മുകേഷ് അഗർവാളിന്റെ മരണത്തിന് ശേഷം മറ്റൊരു വിവാഹത്തിന് രേഖ തയ്യാറായിട്ടില്ല. ബിസിനസ്കാരനായ മുകേഷ് അഗർവാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന് വിഷാദരോഗമുണ്ടായിരുന്നെന്നാണ് പുറത്ത് വന്ന വിവരം.
ബാന്ദ്രയിലുള്ള ബംഗ്ലാവിലാണ് രേഖയിന്ന് താമസിക്കുന്നത്. അഭിനയ രംഗത്ത് നിന്നും കുറച്ച് വർഷങ്ങളായി മാറി നിൽക്കുകയാണ്. അതേസമയം ഷോകളിലും അവാർഡ് നിശകളിലും മറ്റും രേഖ എത്താറുണ്ട്. രേഖെയ വീണ്ടും സിനിമകളിൽ കാണാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ട്.


Click it and Unblock the Notifications