അച്ഛനെക്കുറിച്ച് ​ഗൂ​ഗിളിൽ തിരയരുത്; ഭർത്താവ് നീലച്ചിത്ര നിർമാണ കേസിൽ അറസ്റ്റിലായപ്പോൾ മകനോട് ശിൽപ്പ

ബോളിവുഡിൽ വലിയ വാർത്തയായ സംഭവമായിരുന്നു ന‌ടി ശിൽ‌പ്പ ഷെട്ടിയുടെ ഭർത്താവായ നിർമാതാവ് രാജ് കുന്ദ്രയുടെ അറസ്റ്റ്. നീലച്ചിത്രങ്ങൾ നിർമ്മിച്ചു എന്ന പരാതിയു‌ടെ അടിസ്ഥാനത്തിലാണ് രാജ്കുന്ദ്ര 2021 ൽ അറസ്റ്റിലായത്. രണ്ട് മാസം ഇദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടി വന്നു. പുറത്തിറങ്ങിയ ശേഷം മുഖം മൂടി ധരിച്ചാണ് രാജ് കുന്ദ്രയെ മാധ്യമങ്ങൾക്ക് മുന്നിൽ കണ്ടത്. ശിൽപ്പയെയും രാജ് കുന്ദ്രയെയും മാനസികമായി ഏറെ ബാധിച്ച സംഭവമായിരുന്നു ഇത്.

ശിൽപ്പയുടെ ഭർത്താവ് നീലച്ചിത്രങ്ങൾ നിർമ്മിക്കുന്നയാൾ എന്ന സംസാരം ബോളിവുഡിൽ വന്നു. രാജ് കുന്ദ്രയ്ക്കെതിരെ ആരോപണങ്ങളുമായി ചിലർ രം​ഗത്തെത്തുകയും ചെയ്തു. വിയാൻ, സമീഷ എന്നീ രണ്ട് മക്കളാണ് രാജ് കുന്ദ്രയ്ക്കും ശിൽപ്പയ്ക്കുമുള്ളത്. വിവാദങ്ങൾ മക്കളെ അറിയാക്കാതിരിക്കലാണ് ഇവരെ സംബന്ധിച്ച് ശ്രമകരം. താൻ ജയിലിലായ നാളുകളെക്കുറിച്ച് സംസാരിക്കുകയാണ് രാജ് കുന്ദ്രയിപ്പോൾ.

Raj Kundra, Shilpa Shetty

ആ കാലം ഭയാനകമായിരുന്നെന്നും എന്നാൽ ശിൽപ്പയ്ക്കും തന്നെ അറിയാമെന്നത് ആശ്വാസകരമായിരുന്നെന്നനും രാജ് കുന്ദ്ര പറയുന്നു. ഒരാൾ അവളെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അത് എത്രമാത്രം വിശ്വസിക്കണമെന്ന് എനിക്കറിയാം. എന്റെ കേസിനെക്കുറിച്ച് അറിഞ്ഞപ്പോൾ ശിൽപ്പ ചിരിച്ചു. അത് സത്യമല്ലെന്ന് പറഞ്ഞു. ഒരുമിച്ച് ജീവിക്കുമ്പോൾ നീലചിത്ര ബിസിനസ് പോലൊരു കാര്യമുണ്ടെങ്കിൽ പങ്കാളി അറിയാതിരിക്കില്ലെന്നും രാജ് കുന്ദ്ര ചൂണ്ടിക്കാട്ടി.

പുറത്ത വന്ന വാർത്തകൾ സത്യമല്ലെന്നറിഞ്ഞിട്ടും ശിൽപ്പ ഷെ‌ട്ടി മൗനവും അന്തസും പാലിച്ചെന്ന് രാജ് കുന്ദ്ര പറയുന്നു. അതേസമയം തന്റെ കേസ് കാരണം ശിൽപ്പയ്ക്ക് ചില ടെലിവിഷൻ ഷോകളിലെ കരാർ നഷ്‌ടപ്പെട്ടു. അത് അന്യായാണെന്നും രാജ് കുന്ദ്ര തുറന്നടിച്ചു. താൻ ജയിലിലായ സമയത്തെ മകന്റെ പ്രതികരണത്തെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. ഈ വിവാദം നടക്കുമ്പോൾ വിയാന് പത്ത് വയസാണ്.

Raj Kundra, Shilpa Shetty

എന്താണ് സംഭവിക്കുന്നതെന്ന് അവൻ ശിൽപ്പയോട് ചോദിക്കും. അച്ഛന്റെ പേര് ​ഗൂ​ഗിളിൽ സെർച്ച് ചെയ്യരുതെന്ന് ശിൽപ്പ മകനോട് നിർദ്ദേശിച്ചു. നൂറോളം ചോദ്യങ്ങൾക്ക് അച്ഛൻ മറുപടി നൽകേണ്ടതുണ്ട്. അത് കഴിഞ്ഞാൽ അച്ഛൻ തിരിച്ച് വരുമെന്നും ശിൽപ്പ വിയാനോട് പറഞ്ഞു. ശിൽ‌പ്പ സ്കൂളിലെ ഒരാളുമായി സംസാരിച്ചു. മാതാപിതാക്കൾ കുട്ടികളോ‌ട് എന്തൊക്കെയാണ് പറഞ്ഞതെന്ന് ദൈവത്തിന് അറിയാം.

അവൻ എന്തെങ്കിലും വരച്ച് ജയിലിലേക്ക് അയക്കും. പപ്പ, മിസ് ചെയ്യുന്നു, ജോലി തീർത്ത് വേ​ഗം തിരിച്ച് വരൂ എന്ന് അവൻ എഴുതും. വിയാനെ സംബന്ധിച്ച് ഞാനാണ് ഹീറോ. അവന്റെ പേരിലാണ് അച്ഛന്റെ കമ്പനിയെന്നും ഞാൻ തെറ്റൊന്നും ചെയ്യില്ലെന്നും അവനറിയാം. മകനെ സംബന്ധിച്ച് കഴിഞ്ഞ വിവാദങ്ങളെല്ലാം ഒരു ദുസ്വപ്നമാണെന്നും രാജ് കുന്ദ്ര വ്യക്തമാക്കി.

താൻ നീലചിത്ര നിർമാണ കേസിൽ അകപ്പെട്ട സംഭവത്തെ ആസ്പദമാക്കി യുടി69 എന്ന സിനിമ ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്. സിനിമയുടെ കഥ എഴുതിയതും നായകനായതും രാജ് കുന്ദ്ര തന്നെയാണ്. കേസിൽ രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചെങ്കിലും വിചാരണ പൂർത്തിയായിട്ടില്ല.

More from Filmibeat

Read more about: raj kundra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X