ഒരു ഹലോയിൽ മാത്രമൊതുങ്ങുന്ന ബന്ധം; കങ്കണയെ ഇനിയും വെറുതെ വിടരുതെന്ന് നടനോട് സുഹൃത്തുക്കൾ
ബോളിവുഡിലെ പ്രിയ താര ദമ്പതികളായ രൺബീർ കപൂറും ആലിയ ഭട്ടും വിവാദങ്ങളിൽ നിന്ന് പരമാവധി മാറി നിൽക്കാൻ ആഗ്രഹിക്കുന്നവരാണ്. വ്യക്തിജീവിതത്തെക്കുറിച്ച് പല ഗോസിപ്പുകൾ വന്നപ്പോഴും രൺബീർ അപൂർവമായേ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടുള്ളൂ. ദീപിക പദുകോൺ, കത്രീന കൈഫ് എന്നിവരുമായുള്ള പ്രണയവും വേർപിരിയലും നടനെക്കുറിച്ച് പല വിധ കഥകൾ ബോളിവുഡിൽ പ്രചരിക്കാൻ കാരണമായി.
ബന്ധങ്ങളിൽ ആത്മാർത്ഥത കാണിക്കാത്ത വ്യക്തിയെന്നാണ് രൺബീറിനെതിരെ പൊതുവെയുള്ള കുറ്റപ്പെടുത്തൽ. ആലിയ ഭട്ടുമായി രൺബീർ വിവാഹിതനായപ്പോഴും ഇക്കാര്യം പലരും ചൂണ്ടിക്കാട്ടി. ആലിയയുടെ കരിയർ തകരുക മാത്രമാണ് ഈ വിവാഹം കൊണ്ട് നടക്കാൻ പോകുന്നതെന്ന് വിമർശിച്ചവരുണ്ട്. എന്നാൽ ഇത്തരം മുൻധാരണകളെല്ലാം കാറ്റിൽ പറത്തി രണ്ട് പേരും ഇന്നും സന്തോഷകരമായി ജീവിക്കുന്നു. രാഹ എന്ന മകളും ഇവർക്ക് പിറന്നു.
പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോകവെയാണ് താരദമ്പതികളെ അധിക്ഷേപിച്ച് കൊണ്ട് കങ്കണ രംഗത്ത് വന്നത്. രൺബീർ-ആലിയ വിവാഹം ചില ഉടമ്പടികൾ പ്രകാരം നടന്നതാണെന്നും രണ്ട് പേരും സ്വരച്ചേർച്ചയിൽ അല്ലെന്നും കങ്കണ തുറന്നടിച്ചു. വീടിന്റെ രണ്ട് ഫ്ലോറുകളിലാണ് ഇരുവരും കഴിയുന്നത്. ആലിയക്ക് വേണ്ടപ്പെട്ടെ ഒരു മൂവി മാഫിയ ഡാഡി ചില വാഗ്ദാനങ്ങൾ വെച്ച് രൺബീറിനെ വിവാഹത്തിന് സമ്മതിപ്പിക്കുകയായിരുന്നു.

വരാനിരിക്കുന്ന ട്രയോളജിയിൽ നായകനാക്കാം എന്നാണ് രൺബീറിന് ലഭിച്ച വാഗ്ദാനം. എന്നാലിപ്പോൾ വിവാഹ ജീവിതത്തിൽ രൺബീർ അസ്വസ്ഥനാണെന്നും കങ്കണ ആരോപണം. പേരെടുത്ത് പറഞ്ഞില്ലെങ്കിലും നടി രൺബീറിനെയും ആലിയയെയുമാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്.
വിവാഹ ബന്ധം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന നടൻ തന്നെ കാണണമെന്ന് കെഞ്ചി
മെസേജുകൾ അയക്കുന്നുണ്ടെന്നും രൺബീറിന്റെ പേരെടുത്ത് പറയാതെ കങ്കണ ആരോപിച്ചു. കങ്കണയുടെ ആരോപണങ്ങൾ ബോളിവുഡിലെ പലരെയും ഞെട്ടിച്ചു. ആരോപണം കേട്ട് രൺബീറും ആലിയയും അമ്പരന്നെന്നാണ് ബി ടൗൺ മാധ്യമങ്ങളിലെ റിപ്പോർട്ട്. താരദമ്പതികളുടെ അടുത്ത വൃത്തങ്ങളാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

അടിസ്ഥാനരഹിതമായ ആരോപണങ്ങൾ തുടരെ ഉന്നയിക്കുന്ന സാഹചര്യത്തിൽ കങ്കണയ്ക്കെതിരെ നടപടി എടുക്കണമെന്ന് താരങ്ങളുടെ സുഹൃത്തുക്കൾ ഉപദേശിച്ചിട്ടുണ്ട്. എന്നാൽ നിയമനടപടികളിലേക്ക് കടക്കേണ്ടെന്നാണ് രൺബീറിന്റെയും ആലിയയുടെയും തീരുമാനം. ഒരു ഹായ്, ഹലോ പറയുന്നതിനപ്പുറം കങ്കണയെ വ്യക്തിപരമായി അറിയാത്തവരാണ് രൺബീറും ആലിയയും. എന്നിട്ടും ഇത്രയും കടുത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്തിനെന്നാണ് താര ദമ്പതികളുടെ ചിന്ത.
കങ്കണയുടെ ആരോപണങ്ങൾ മിക്കവരും മുഖവിലക്കെടുക്കാറില്ല. അതിനാലാണ് കടുത്ത ആക്ഷേപം ഉന്നയിച്ചിട്ടും ആലിയയോ രൺബീറോ ഇത് കാര്യമാക്കാത്തതെന്നാണ് വിവരം. മറ്റ് താരങ്ങളെ അധിക്ഷേപിക്കുന്നത് പതിവാക്കിയ കങ്കണ ഇന്ന് ബോളിവുഡിൽ വിവാദങ്ങളുടെ തോഴിയാണ്. കരൺ ജോഹർ, ഹൃതിക് റോഷൻ, ദീപിക പദുകോൺ, സോനം കപൂർ, ആലിയ ഭട്ട് തുടങ്ങി നിരവധി താരങ്ങൾക്കെതിരെ കങ്കണ രംഗത്ത് വന്നു. അടുത്തിടെയായി ഇവരാരും കങ്കണയുടെ വാക്കുകൾ കാര്യമായി എടുക്കാറില്ല.
വിവാദങ്ങൾ കാരണം അവസരങ്ങൾ ലഭിക്കാതെ കങ്കണയുടെ കരിയർ ഇല്ലാതായെന്ന അഭിപ്രായമുണ്ട്. കങ്കണയെ വെച്ച് സിനിമ ചെയ്യാൻ ബോളിവുഡിലെ പല പ്രമുഖരും മടിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ കങ്കണ ചെയ്ത മിക്ക സിനിമകളും പരാജയപ്പെട്ടു. ഒടുവിൽ പുറത്തിറങ്ങിയ ധക്കഡ് എന്ന സിനിമയുടെ പരാജയം നടിയുടെ കരിയറിലെ വലിയ വീഴ്ചകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. തേജസ് ആണ് കങ്കണയുടെ റിലീസിനൊരുങ്ങുന്നു സിനിമ.


Click it and Unblock the Notifications