ശ്രീദേവി രഹസ്യങ്ങൾ എന്നോട് പങ്കുവെച്ചു; മോണ കപൂറിനും ശ്രീദേവിക്കും ഇടയിലെ പ്രശ്നങ്ങളെക്കുറിച്ച് രവീണ
ബിഗ് സ്ക്രീനിലെ താരറാണിയായിരുന്നു ശ്രീദേവി. മരണം വരയും ഈ താരമൂല്യം ശ്രീദേവിക്കുണ്ടായിരുന്നു. മരണ ശേഷവും നടിക്ക് വാർത്താ പ്രാധാന്യം ലഭിക്കുന്നത് ഇത് കൊണ്ട് തന്നെയാണ്. ലേഡി സൂപ്പർ സ്റ്റാർ പദവി ലഭിച്ച നടി, നടൻമാരേക്കാൾ പ്രതിഫലം തുടങ്ങി പല കാരണങ്ങൾ ശ്രീദേവിയുടെ താരപ്പകിട്ടിന് മാറ്റ് കൂട്ടി. അതേസമയം ഈ താരപ്രഭയ്ക്ക് ശ്രീദേവി കൊടുക്കേണ്ടി വന്ന വില വലുതാണ്. ഗോസിപ്പുകൾ നിരന്തരം ശ്രീദേവിയെ വേട്ടയാടിയിരുന്നു.
ഇതിന് പുറമെ സിനിമാ രംഗത്തെ മത്സരവും ശ്രീദേവിക്ക് വെല്ലുവിളിയായി. എന്നും അതിസുന്ദരിയായി പ്രേക്ഷകർ കണ്ട നടിക്ക് തന്റെ സൗന്ദര്യം നിലനിർത്തണമെന്ന ആഗ്രഹം മരണം വരെയും ഉണ്ടായിരുന്നു. ഒന്നിലേറെ തവണ ശ്രീദേവി മുഖത്ത് പ്ലാസ്റ്റിക് സർജറി ചെയ്തു. മരണ ശേഷം ഇതേക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിരുന്നു. തുടക്കകാലം മുതലേ ശ്രീദേവിക്ക് ചില ഇൻസെക്യൂരിറ്റികൾ ഉണ്ടായിരുന്നെന്നും അതുകൊണ്ടാണ് നടി ലണ്ടനിൽ പോയി പ്ലാസ്റ്റിക് സർജറികൾ ചെയ്തതെന്നുമാണ് നടി കുട്ടി പത്മിനി മുമ്പൊരിക്കൽ പറഞ്ഞത്.

ബോണി കപൂറുമായുള്ള വിവാഹമാണ് ശ്രീദേവിയുടെ ജീവിതത്തിൽ ഏറെ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്ന സംഭവം. ശ്രീദേവിയുമായി പ്രണയത്തിലാവുമ്പോൾ ബോണി കപൂർ മോണ ശൗരി കപൂർ എന്ന സ്ത്രീയുടെ സ്ത്രീയുടെ ഭർത്താവും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. എന്നാൽ ശ്രീദേവിയും ബോണിയും തങ്ങളുടെ പ്രണയം ഉപേക്ഷിച്ചില്ല. അദ്യ ഭാര്യയുമായി വേർപിരിഞ്ഞ ബോണി ശ്രീദേവിയെ വിവാഹവും ചെയ്തു. വിവാഹം കഴിക്കുന്നതിന് മുമ്പേ തന്നെ ശ്രീവിദ്യ ഗർഭിണിയായിരുന്നെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ശ്രീദേവിയെയും മോണ കപൂറിനെയും കുറിച്ച് നടി രവീണ ടണ്ടൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മോണ കപൂറിന്റെ അടുത്ത സുഹത്തായിരുന്നു രവീണ. ലഡ്ല എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെ ശ്രീദേവിയുമായും രവീണ സൗഹൃദത്തിലായി. ശ്രീദേവി തന്നോട് രഹസ്യങ്ങളൊക്കെ പങ്കുവെക്കുമായിരുന്നു.

ഞങ്ങൾ വളരെ അടുത്തു. ഇതിൽ മോണ കപൂറിന് തന്നോട് അനിഷ്ടം തോന്നിയെന്ന് രവീണ പറയുന്നു. ശ്രീദേവിക്കും മോണ കപൂറിനും ഇടയിലുള്ള പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നോ എന്ന ചോദ്യത്തിനും രവീണ മറുപടി നൽകി. താൻ രണ്ട് പേരെക്കുറിച്ചും പരസ്പരം കുറ്റം പറഞ്ഞില്ല.
രണ്ട് പേരെയും തനിക്ക് മനസ്സിലാക്കാൻ പറ്റി. മോണ കപൂറിന്റെ പ്രശ്നങ്ങൾ എനിക്ക് മനസ്സിലാക്കാമായിരുന്നു. അത് പോലെ തന്നെ ശ്രീദേവിയുടേയും. രണ്ട് പേർക്കും വേണ്ടി ഞാനുണ്ടായിരുന്നു. ആളുകൾ ജീവിതത്തിൽ പല സാഹചര്യത്തിലൂടെ കടന്ന് പോവും. ഒരാളെ പറ്റി മറ്റൊരാളോട് കുറ്റം പറയാതെ രണ്ട് പേർക്കൊപ്പവും സുഹൃത്തെന്ന രീതിയിൽ നിൽക്കാൻ സാധിക്കുമെന്ന് രവീണ അഭിപ്രായപ്പെട്ടു.
ബോണി കപൂറിന് ആദ്യ ഭാര്യ മോണ കപൂറിലുണ്ടായ മകനാണ് ബോളിവുഡ് നടൻ അർജുൻ കപൂർ. അൻഷുള കപൂർ എന്ന മകളും ഇരുവർക്കും ജനിച്ചു. വിവാഹ ജീവിതം 13 വർഷം പിന്നിട്ടിരിക്കെയാണ് ബോണി കപൂർ നടി ശ്രീവിദ്യയുമായി അടുക്കുന്നത്. ഇതറിഞ്ഞ മോണ കപൂർ തകർന്ന് പോയി.
എന്നാൽ ബോണി കപൂറുമായുള്ള ബന്ധം തുടരേണ്ടെന്ന് മോണ കപൂർ തീരുമാനിച്ചു. ബഹുമാനമാണ് ഏറ്റവും വലുത്. സ്നേഹം അതിനൊപ്പം വരുന്നതാണെന്നാണ് ഈ തീരുമാനത്തെക്കുറിച്ച് മോണ കപൂർ മുമ്പൊരിക്കൽ പറഞ്ഞത്.
കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മോണ കപൂർ മരിക്കുന്നത്. മക്കളായ അർജുനെയും അൻഷുളയെയും ഇതേറെ ബാധിച്ചു. കുടുംബത്തിലെ പ്രശ്നങ്ങളും അമ്മയുടെ മരണവും അർജുനെ മാനസികമായി ബാധിച്ചിരുന്നു. പിതാവ് ബോണി കപൂറുമായി അകൽച്ചയിലുമായിരുന്നു അർജുൻ. പിന്നീട് ഇരുവരും രമ്യതയിലെത്തി.


Click it and Unblock the Notifications