സെയ്ഫുമായി രഹസ്യ ബന്ധം; ഒന്നുമറിയാത്ത പോലെ ഷാഹിദിനടുത്ത് തിരിച്ചെത്തി; പ്രണയം തകരാൻ കാരണം
ബോളിവുഡിൽ ഒരു കാലത്ത് ഹിറ്റ് താര ജോഡിയായിരുന്നു കരീനയും ഷാഹിദ് കപൂറും. മുൻനിര താരങ്ങളായി തിളങ്ങുന്ന കാലത്ത് ഇരുവരും പ്രണയത്തിലായപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചു. പ്രണയത്തെക്കുറിച്ച് പൊതുവേദികളിൽ തുറന്ന് സംസാരിക്കാനും കരീനയും ഷാഹിദും മടിച്ചില്ല. ഇരുവരും വിവാഹിതരാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുന്നത്. ജബ് വി മെറ്റ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ രണ്ട് പേരും പിരിഞ്ഞു.
കരീനയുടെ ജീവിതത്തിൽ ഏറെ മാറ്റങ്ങൾ ഉണ്ടായ കാലഘട്ടമായിരുന്നു. ജബ് വി മെറ്റ് എന്ന സിനിമയ്ക്കിടെയാണ് ടഷാൻ എന്ന സിനിമയിലും നടി അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ ഒപ്പം അഭിനയിച്ച സെയ്ഫ് അലി ഖാനുമായി നടി പ്രണയത്തിലായി.

പ്രണയത്തിലായി നാല് വർഷത്തിനുള്ളിൽ ഇരുവരും വിവാഹവും ചെയ്തു. തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നീ രണ്ട് മക്കളും താര ദമ്പതികൾക്ക് പിറന്നു. കരീനയുമായുള്ള വേർപിരിയൽ ഷാഹിദിനെ ഏറെ ബാധിച്ചിരുന്നു. അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം സെയ്ഫുമായുള്ള കരീനയുടെ അടുപ്പം ഷാഹിദ് അറിഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
ഷാഹിദിന്റെ സുഹൃദ് വലയങ്ങളാണ് ബോളിവുഡ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. വേർപിരിയൽ കഴിഞ്ഞ് നാളുകൾക്ക് ശേഷമായിരുന്നു ഇത്. മിര രാജ്പുതുമായി ഷാഹിദിന്റെ വിവാഹം ഉറപ്പിച്ച സമയം. ഷാഹിദ് വിവാഹിതനാകുന്നതിൽ സന്തോഷമുണ്ടെന്നും വിവാഹത്തിന് താനും അതിഥിയായെത്തുമെന്നും കരീന പറഞ്ഞു. കരീനയുടെ ഈ പ്രസ്താവനയോട് സുഹൃത്ത് പ്രതികരിച്ചു.

ഷാഹിദിനോട് ചെയ്തത് കരീന മറന്നോ എന്നാണ് പേരെടുത്ത് പറയാതെ സുഹൃത്ത് ചോദിച്ചത്. തന്റെ സഹ താരത്തോടാെപ്പം ( സെയ്ഫ് അലി ഖാൻ ) അവൾ ഒരു ഔട്ട് ഡോർ ഷൂട്ടിന് പോയി. ഒരു രഹസ്യ ഫ്ലിംങ് ആയി മാത്രം കണ്ട കരീന ഒന്നും സംഭവിക്കാത്തത് പോലെ മുബൈയിൽ ഷാഹിദിന് അടുത്തേക്ക് തിരിച്ചെത്തി. ഈ രഹസ്യ ബന്ധത്തെക്കുറിച്ച് ഷാഹിദ് അറിഞ്ഞു. ബന്ധം ഉപേക്ഷിക്കുകയും ചെയ്തു. എന്നിട്ടിപ്പോൾ ഷാഹിദിന്റെ വിവാഹത്തിന് ക്ഷണിക്കണമെന്നാണോ പറയുന്നത്. എന്ത് ക്രൂരമായ തമാശ ആണിതെന്ന് അന്ന് ഷാഹിദിന്റെ സുഹൃത്ത് തുറന്നടിച്ചു.
അതേസമയം താനൊരു ബന്ധത്തിൽ ചതിക്കപ്പെട്ടിട്ടുണ്ടെന്ന് ഷാഹിദ് മുമ്പ് പറഞ്ഞിട്ടുണ്ടെങ്കിലും കരീനയുടെ പേരെടുത്ത് നടൻ പരാമർശിച്ചിട്ടില്ല. കരീന സെയ്ഫുമായി ഒരുമിച്ചപ്പോൾ തനിക്ക് വേദന തോന്നിയെന്ന് ഷാഹിദ് പറഞ്ഞിട്ടുണ്ട്. വിഷമം തോന്നിയെങ്കിലും തനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ലെന്നും അന്ന് ഷാഹിദ് വ്യക്തമാക്കി.
സിനിമാ നടിമാർക്കൊപ്പം പിന്നീടും നടൻ പ്രണയത്തിലായെങ്കിലും താരം വിവാഹം ചെയ്തത് സിനിമാ പശ്ചാത്തലമില്ലാത്ത മിര രാജ്പുതിനെയാണ്. 32ാം വയസ്സിലാണ് നടൻ വിവാഹിതനായത്. അന്ന് മിര രാജ്പുതിന്റെ പ്രായം 20 ഉം. രണ്ട് മക്കളും ദമ്പതികൾക്ക് പിറന്നു. മറുവശത്ത് കരീന സെയ്ഫ് അലി ഖാനുമായുള്ള വിവാഹ ജീവിതത്തിന് ശ്രദ്ധ നൽകി. സെയ്ഫിന്റെ ആദ്യ വിവാഹ ബന്ധം പരാജയപ്പെട്ടതാണ്. നടി അമൃത സിംഗിനെയാണ് സെയ്ഫ് ആദ്യം വിവാഹം ചെയ്തത്.
ഇരുവർക്കും സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നീ രണ്ട് മക്കളും പിറന്നു. മക്കൾ പിറന്ന ശേഷം സിനിമാ തിരക്കുകൾ കരീന കുറച്ചിട്ടുണ്ട്. രണ്ട് കുട്ടികൾക്കും അമ്മയുടെ സാമീപ്യം ആവശ്യമായ സമയമാണിതെന്ന് കരീന അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications