'സെയ്ഫ് അലി ഖാൻ സാമ്പത്തിക പ്രതിസന്ധിയിൽ, കടം വാങ്ങുന്നു; പുറമേക്ക് കാണുന്നത് പോലെയല്ല'; പുതിയ റിപ്പോർട്ട്

വർഷങ്ങളായി അഭിനയ രം​ഗത്ത് തുടരുന്ന നടനാണ് സെയ്ഫ് അലി ഖാൻ. നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ച സെയ്ഫ് നായകനായും സഹനായകനായുമെല്ലാം അഭിനയിച്ചിട്ടുണ്ട്. പട്ടൗഡി രാജ കുടുംബത്തിലെ അം​ഗമാണ് സെയ്ഫ് അലി ഖാൻ. നടി ശർമിള ​ടാ​ഗോർ, ക്രിക്കറ്റർ മൻസൂർ അലി ഖാൻ എന്നിവരാണ് മാതാപിതാക്കൾ. കരിയറിലെ തുടക്ക കാലം സെയ്ഫ് അലി ഖാനെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ല. പതിയെയാണ് നടൻ മുൻനിരയിലേക്ക് ഉയരുന്നത്. രണ്ട് വിവാഹമാണ് സെയ്ഫ് അലി ഖാന്റെ ജീവിതത്തിലുണ്ടായത്.

നടി അമൃത സിം​ഗാണ് ആദ്യ ഭാര്യ. ഈ ബന്ധത്തിൽ ഇബ്രാഹിം അലി ഖാൻ, സെയ്ഫ് അലി ഖാൻ എന്നീ രണ്ട് മക്കൾ ജനിച്ചു. 1991 ൽ വിവാഹിതരായ അമൃതയും സെയ്ഫും 2001 ൽ വേർപിരിഞ്ഞു. പിന്നീട് വർഷങ്ങൾക്കിപ്പുറമാണ് കരീന കപൂർ സെയ്ഫിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. ടഷാൻ എന്ന സിനിമയ്ക്കിടെ അടുത്ത കരീനയും സെയ്ഫും 2012 ൽ വിവാഹിരായി. തെെമൂർ അലി ഖാൻ, ജഹാം​ഗീർ അലി ഖാൻ എന്നിവരാണ് കരീനയ്ക്കും സെയ്ഫിനും പിറന്ന മക്കൾ.

Saif Ali Khan

കരീനയ്ക്കും മക്കൾക്കുമൊപ്പം കുടുംബ ജീവിതം നയിക്കുകയാണ് സെയ്ഫ് അലി ഖാൻ. ഇപ്പോഴിതാ നടനെക്കുറിച്ചുള്ള പുതിയൊരു അഭ്യൂഹമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സെയ്ഫ് അലി ഖാൻ പാപ്പരായെന്നും പണം കടം വാങ്ങിയാണ് ജീവിക്കുന്നതെന്നുമാണ് സംസാരങ്ങൾ. റെഡിറ്റിലാണ് ഇങ്ങെനെയാരു വാദം ആദ്യമായി വന്നത്.

സെയ്ഫ് അലി ഖാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്, കടം വാങ്ങിയാണ് ജീവിക്കുന്നത്. പുറത്തേക്ക് കാണുന്ന ആഡംബര ജീവിതമല്ല നടനെന്നാണ് റെഡിറ്റിൽ വന്ന വാദം. ഇതേക്കുറിച്ച് നിരവധി കമന്റുകൾ വരുന്നുണ്ട്. ഇത് സത്യമാകാനിടയില്ല എന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. കാരണം നേരത്തെ പ്രിയങ്ക ചോപ്രയും ഭർ‌ത്താവ് നിക് ജോനാസും ഇവർ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന അഭ്യൂഹം വന്നിരുന്നു. എന്നാൽ ഇത് സത്യമായിരുന്നില്ല.

അതേസമയം ഒരുപക്ഷെ സെയ്ഫിന് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നും നെറ്റിസൺസ് വാദിക്കുന്നു. അടുത്ത കാലത്തൊന്നും ഹിറ്റ് സിനിമകൾ സെയ്ഫ് അലി ഖാന് ലഭിച്ചിട്ടില്ല. പാരമ്പര്യമായി കിട്ടിയ സ്വത്തുണ്ടെങ്കിലും ഇതിലെ വലിയൊരു ഭാ​ഗം ചില ആക്ടുകൾ പ്രകാരം സർക്കാർ എടുത്തിട്ടുണ്ട്. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷം ജീവനാംശമായി കോടികൾ സെയ്ഫിന് നൽകേണ്ടി വന്നു. ഇത് സമ്പത്തിലെ വലിയൊരുഭാ​ഗം നഷ്ടപ്പെടുത്തി.

മാത്രവുമല്ല രണ്ടാം ഭാര്യ കരീന കപൂർ ഷോപ്പിം​ഗിൽ കമ്പമുള്ളയാളാണ്. വൻതുക ഇതിനായി ചെലവഴിക്കാൻ കരീന മടിക്കാറില്ല. ഇതെല്ലാം നടന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിരിക്കാമെന്നാണ് വാദം. എന്നാൽ ഈ വാദത്തിനും എതിരഭിപ്രായമുണ്ട്. കരീന ബോളിവുഡിലെ തിരക്കേറിയ നടിയാണ്.

കോടികൾ പ്രതിഫലമായി വാങ്ങുന്നുമുണ്ട്. ന‌ടിക്ക് ചെലവ് ചെയ്യാൻ സെയ്ഫിന്റെ പണം ആവശ്യമില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. . ബോളിവുഡ് മാധ്യമങ്ങളിൽ ഇത്തരം ​ഗോസിപ്പുകൾ ഇടയ്ക്കിടെ വരാറുണ്ട്. താരങ്ങൾ ഇതൊന്നും കാര്യമാക്കാറില്ല.

Read more about: saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X