For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതത്തിൽ ഇത്രയും കാലം നീണ്ടു നിന്നത് ഈ ഒരെയൊരു ബന്ധം, ആ ആത്മബന്ധത്തെ കുറിച്ച് സൽമാൻ ഖാൻ

  |

  ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിലാണ് ഷോ ആദ്യമായി ആരംഭിക്കുന്നത്. വൻ വിജയമായിരുന്നു. ആദ്യ സീസണിലൂടെ തന്നെ മികച്ച ആരാധകരെ നേടാൻ ബിഗ് ബോസിന് കഴിഞ്ഞിരുന്നു. ഹിന്ദിയിൽ വലിയ വിജയമായതോടെ മറ്റ് ഭാഷകളിലേയ്ക്കും ആരംഭിക്കുകയായിരുന്നു. ആദ്യ സീസണ്‍ കൊണ്ട് തന്നെ മറ്റുള്ള ഭാഷകളിലും മികച്ച ആരാധകരെ നേടാൻ ബിഗ് ബോസിന് കഴിഞ്ഞിരുന്നു. താരങ്ങൾ മത്സരാർഥികളായി എത്തുന്ന ഷോയിൽ സൂപ്പർ താരങ്ങളാണ് അവതാരകരാവുന്നത്.

  വർക്കൗട്ട് ചിത്രം പങ്കുവെച്ച് റോഷ്ണ അന്ന റോയി, ചിത്രം കാണൂ

  നിലയുടെ ആദ്യത്തെ ഫ്ലൈറ്റ് യാത്ര ഇങ്ങനെയായിരുന്നു, യാത്ര വിശേഷം പങ്കുവെച്ച് പേളി മാണി

  മലയാളത്തിൽ മോഹൻലാൽ ആയിരുന്നു ബിഗ് ബോസ് ഷോയുടെ അവതാരകൻ. മാസങ്ങൾക്ക് മുമ്പാണ് മൂന്നാം സീസൺ അവസാനിച്ചത്. നടൻ മണിക്കുട്ടനായിരുന്നു ഷോയുടെ വിജയി. ഹിന്ദിയിൽ സൽമാൻഖാൻ ആണ് ഷോ അവതരിപ്പിക്കുന്നത്. ബിഗ് ബോസ് 15 ാം സീസൺ ആണ് ഇപ്പോൾ ആരംഭിക്കാൻ പോകുന്നത്. സാധാരണ ബിബി ഷോയിൽ നിന്ന് വ്യത്യസ്തമായിട്ടാണ് 15ാം സീസൺ തയ്യാറാക്കിയിരിക്കുന്നത് . കാടിന്റെ പശ്ചാത്തലത്തിലാണ് ഷോ നടക്കുന്നത്.

  സൽമാൻ ഖാന്റെ രണ്ട് ചിത്രങ്ങൾ കങ്കണ നിരസിച്ചു, അക്ഷയ് കുമാർ ചിത്രത്തിലും അഭിനയിച്ചില്ല, കാരണം ഇതാണ്...

  ബിഗ് ബോസ് 15ാം സീസണും അവതരിപ്പിക്കുന്നത് നടൻ സൽമാൻ ഖാൻ തന്നെയാണ്. കഴിഞ്ഞ ദിവസം ഷോയുടെ ഭാഗമായുള്ള പ്രസ്മീറ്റ് നടന്നിരുന്നു. മുൻ ബിഗ് ബോസ് മത്സരാർഥികളും സൽമാനോടൊപ്പം പ്രസ് മീറ്റിൽ പങ്കെടുത്തിരുന്നു. വർഷങ്ങളായി ഷോ അവതരിപ്പിക്കുന്നത് സൽമാൻ ആണ്. ഇപ്പോഴിത നടനും ബിഗ് ബോസും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. പ്രസ് മീറ്റിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

  തന്റെ ജീവിതത്തിൽ ഇത്രയും കാലം നീണ്ടു നിന്ന ഒരെയൊരു ബന്ധം ബിഗ് ബോസിനോട് മാത്രമാണെന്നാണ് നടൻ പറയുന്നത്. ഷോയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നടന്റെ മറുപടി. കൂടാതെ താനും ബിഗ് ബോസുമായുള്ള സമ്യതയെ കുറിച്ചും നടൻ പ്രസ്മീറ്റിൽ പറഞ്ഞു. രസകരമായ രീതിയിലാണ് നടൻ ഉത്തരങ്ങൾ നൽകിയത്. '' താനും ബിഗ് ബേസും അവിവാഹിതരാണ്. അതുകൊണ്ട് തന്നെ യാതൊരു ഭയവുമില്ലാതെ നമുക്ക് തന്നെ സ്വയം ബോസ് ആകാമെന്നാണ് നടൻ മറുപടി നൽകിയത്.

  ബിഗ് ബോസ് ഷോയിലെ സൽമാന്റെ പ്രതിഫലതുക വർധിപ്പിച്ചതായ വാർത്ത കൾ പ്രചരിച്ചിരുന്നു. ഇതിനെ കുറിച്ചും പ്രസ്മീറ്റിൽ നടനോട് ചോദിച്ചിരുന്നു . തമാശയിലാണ് നടൻ ചോദ്യത്തിന് ഉത്തരം നൽകിയത്. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം 350 കോടി രൂപയാണ് സൽമാന്റെ പ്രതിഫലം. 14 ആഴ്ചയാകും ഷോ നടക്കുക. . റെക്കോര്‍ഡ് തുകയാണിത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അവതാരകനാണ് സൽമാൻഖാൻ. സീസൺ നാല് മുതൽ സീസൺ ആറ് വരെയുള്ള ഓരോ എപ്പിസോഡിനും 2.5 കോടി രൂപയായിരുന്നു നടന്റെ പ്രതിഫലം.. ബിഗ് ബോസ് സീസൺ 13 -ൽ നടന് ആഴ്ചയിൽ 13 കോടി രൂപയാണ് പ്രതിഫലം ലഭിച്ചിരുന്നത്. സീസൺ 15 ന് ഓരോ ആഴ്ചയിലും ഷോ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കിട്ടുന്നത് 25 കോടി രൂപയാണ്.

  ബിഗ് ബോസ് ഷോയിലൂടെ തന്റെ ക്ഷമ വർധിച്ചിട്ടുണ്ടെന്നും സാൽ മാൻ പറയുന്നുണ്ട്. ഓരോ തവണയും തന്റെ ശാന്തത നഷ്ടപ്പെടുമ്പോൾ അത് പാടില്ലെന്ന് തന്റെ മനസ്സിൽ തോന്നു. തുടർന്ന് ഞാൻ നിയന്ത്രിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യും. മത്സരാർഥികളെ മനപ്പൂർവ്വം ശകാരിക്കുന്നത് അല്ലെന്നും ഒരു ടീം എന്ന നിലയിൽ തെറ്റ് ചെയ്യുമ്പോൾ അത് ചൂണ്ടി കാണിച്ച് ശരിയാക്കുകയാണ് ചെയ്യുന്നത്. ഞങ്ങൾ അവരെ മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ചിുപ്പോൾ അവരുടെ പ്രതികരണവും നമ്മുടെ റിയാക്ഷനും ഉയരുന്നു. അത് കാണുമ്പോൾ ഞാൻ ശകാരിക്കുന്നതായി തോന്നുവെന്നും നടൻ പറയുന്നു.

  Salman Khan to donate Rs 1,500 to 25,000 film industry workers amid the second wave of COVID-19

  മത്സരാർഥികളിൽ നിന്ന് നിരവധി കാര്യങ്ങൾ പഠിക്കാനാണ്ടെന്നും സൽമാൻ പറയുന്നു. വ്യത്യസ്തരായ 15 പേരാണ് ഷോയിൽ എത്തുന്നത് വ്യത്യസ്ത ജോലി ചെയ്യുന്ന 15 ചുറ്റുപാടിൽ നിന്നാണ് ഇവര് പറയുന്നത്. അതിനാൽ നിരവധി കാര്യങ്ങൾ ഇവരിൽ നിന്ന് പഠിക്കാൻ കഴിയും. സിനിമ ഷൂട്ട് നടക്കുമ്പോൾ അധികം ആരുമായും ഇടപഴകാൻ സമയം കിട്ടാറില്ല. പക്ഷേ ബിഗ് ബോസ് ഷോയിലൂടെ ടിവി താരങ്ങൾ, സിനിമാ താരങ്ങൾ, സാധാരണക്കാർ എന്നിവരുമായി സംവദിക്കാൻ അവസരം ലഭിക്കുന്നുവെന്നും നടൻ പറയുന്നു.

  Read more about: salman khan
  English summary
  Viral: Salman Khan Hilariously Opens Up His Longest Relationship Of Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X