കല്യാണം കഴിക്കാതെ പോയ മുന്‍കാമുകി; വര്‍ഷങ്ങള്‍ക്ക് ശേഷം സല്‍മാന്റെ സ്‌നേഹ ചുംബനം വാങ്ങി സംഗീത, വീഡിയോ
വിവാദ നായകന്‍ എന്ന വിളിപ്പേര് സ്വന്തമാക്കിയ സല്‍മാന്‍ ഖാന്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്ത് വരുന്നത്. നടന്‍ ഷാരൂഖ് ഖാന്‍ മുതല്‍ ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പിറന്നാളാഘോഷത്തിന് ശേഷമുള്ള താരങ്ങളുടെ വീഡിയോ പുറത്ത് വരികയും ചെയ്തിരുന്നു.
അവിടെയും ശ്രദ്ധേയമായിരിക്കുന്നത് നടി സംഗീത ബിജ്‌ലാനിയുടെ സാന്നിധ്യമാണ്. മുന്‍പ് വിവാഹം കഴിക്കാന്‍ ഒരുങ്ങിയിരുന്ന താരങ്ങളാണ് ഇരുവരും. ഇപ്പോഴും ആ സൗഹൃദത്തിന് മാറ്റമൊന്നുമില്ലെന്നാണ് പുതിയ വീഡിയോയില്‍ നിന്നും വ്യക്തമാവുന്നത്. സല്‍മാന്റെ വീട്ടില്‍ നിന്നും പുറത്തേക്ക് വരുന്ന സംഗീതയുടെ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

1965 ഡിസംബര്‍ ഇരുപത്തിയേഴിന് ജനിച്ച സല്‍മാന്‍ ഖാന്‍ വീണ്ടും തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. 57-ാമത്തെ വയസിലും ബോളിവുഡിലെ ബാച്ചിലറായി ജീവിക്കുന്ന നടനെന്ന ലേബല്‍ സല്‍മാന്‍ ഖാന് മാത്രം സ്വന്തമാണ്.
സല്‍മാന്റെ കൂടെ കിംഗ് ഖാന്മാരായി ഉണ്ടായിരുന്നവരൊക്കെ ഭാര്യയും മക്കളുമൊക്കെയായി ജീവിക്കുമ്പോള്‍ ഇതൊന്നുമില്ലാത്തത് നടന് മാത്രമായിരുന്നു. ലോകസുന്ദരി ഐശ്വര്യ റായി മുതലിങ്ങോട്ട് സോമി അലി, കത്രീന കൈഫ് തുടങ്ങി ബോളിവുഡിലെ പ്രമുഖ നടിമാരൊക്കെ സല്‍മാനൊപ്പം ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നവരാണ്.

ഒത്തിരി പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സല്‍മാന്‍ ആദ്യമായി വിവാഹത്തിനൊരുങ്ങിയത് നടി സംഗീത ബിജ്ലാനിയ്‌ക്കൊപ്പമാണ്. ഇരുവരും തമ്മിലുള്ള വിവാഹത്തിന് വേണ്ട മുന്നൊരുക്കങ്ങള്‍ വരെ പൂര്‍ത്തിയായിട്ടും വിവാഹം നടക്കാതെ പോവുകയായിരുന്നു.
വിവാഹത്തിനായി 1994 മേയ് ഇരുപത്തിയേഴ് ഡേറ്റ് വരെ തീരുമാനിച്ചിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. മാത്രമല്ല ക്ഷണക്കത്ത് വരെ തയ്യാറാക്കിയിട്ടും അത് ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്ക് എത്തുകയായിരുന്നു.

സല്‍മാന്റെ ജീവിതത്തിലുണ്ടായിരുന്ന മറ്റൊരു സ്ത്രീ കാരണമാണ് സംഗീത ബന്ധം ഉപേക്ഷിച്ചതെന്ന ആരോപണം ഉണ്ടായിരുന്നു. എന്തായാലും വര്‍ഷങ്ങള്‍ക്കിപ്പുറം സല്‍മാന്റെ ജന്മദിനാഘോഷത്തില്‍ സംഗീതയും എത്തിയിരിക്കുകയാണ്.
ആഘോഷത്തിന് ശേഷം തിരികെ പോവാന്‍ ഇറങ്ങിയ സംഗീതയെ കാറിന് അടുത്തെത്തി സല്‍മാന്‍ യാത്രയാക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. രസകരമായ കാര്യം സല്‍മാന്‍ സംഗീതയെ ചേര്‍ത്ത് പിടിച്ച് ചുംബനം നല്‍കിയതിന് ശേഷമാണ് കാറിലേക്ക് കയറ്റിയതെന്നാണ്.

ഈ പ്രവൃത്തി സല്‍മാന്‍ ഖാന്റെ ആരാധകരെ വളരെ തൃപ്തിപ്പെടുത്തുന്നതായിരുന്നു. അദ്ദേഹം എത്രത്തോളം വിശ്വസ്തനായിരുന്നുവെന്ന് ഈ വീഡിയോയിലൂടെ വ്യക്തമാവുന്നുണ്ട്. തന്റെ ജീവിതത്തിലേക്ക് കടന്ന് എല്ലാവരെയും ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ആളാണ് സല്‍മാന്‍.
മറ്റുള്ളവരോട് മാനുഷികമായി പെരുമാറാനും മറ്റുമൊക്കെയായി സല്‍മാനില്‍ നിന്നും പഠിക്കാന്‍ ഒത്തിരി കാര്യങ്ങളുണ്ടെന്ന് വീഡിയോയുടെ താഴെ ഒരു ആരാധകന്‍ നല്‍കിയ കമന്റില്‍ പറയുന്നു.

മുന്‍പ് ശത്രുക്കളെന്ന് കരുതിയ പലരും സല്‍മാന്‍ ഖാന്റെ ജന്മദിനം ആഘോഷിക്കാന്‍ എത്തി എന്നതാണ് ഇത്തവണത്തെ ശ്രദ്ധേയമായ കാര്യം. സംഗീതയ്ക്ക് പുറമേ നടന്‍ ഷാരൂഖ് ഖാന്റെ വരവും ശ്രദ്ധേയമായിരുന്നു. തിരിച്ച് പോകാനിറങ്ങിയ ഷാരൂഖിനെ പല ആവര്‍ത്തി കെട്ടിപ്പിടിച്ച് സ്‌നേഹചുംബനം നല്‍കിയകിന് ശേഷമാണ് സല്‍മാന്‍ പറഞ്ഞയച്ചത്. മുന്‍പ് ഐശ്വര്യ റായിയുടെ പേരില്‍ ഇരുവരും വഴക്കുണ്ടാക്കിയതായിട്ടും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


Click it and Unblock the Notifications