​ഗർഭിണിയാണ്, ഇനിയും കു‍ഞ്ഞുങ്ങൾ വേണം; സന്തോഷ വാർത്ത അറിയിച്ച് സന ഖാനും ഭർത്താവും

2020 ലാണ് സന ഖാൻ വിവാഹം കഴിക്കുന്നത്. മത വിശ്വാസപ്രകാരമുള്ള ജീവിതത്തിലേക്ക് കടന്ന ശേഷമായിരുന്നു മുൻ നടിയുടെ വിവാഹം.

പ്രശസ്തിയിൽ മതിമറന്ന് ദുരനുഭവങ്ങൾ നേരിടുകയും പിന്നീട് ലൈം ലൈറ്റിൽ നിന്നും പാടേ മാറി നിൽക്കുകയും ചെയ്ത ഒരുപാട് താരങ്ങളുണ്ട്, സിനിമാ രം​ഗത്തെ താരത്തിളക്കത്തിനപ്പുറം ഇസ്ലാമിക ജീവിതം തെരഞ്ഞെടുത്ത മുൻ നടിയാണ് സന ഖാൻ.

ഗ്ലാമറസ് റോളുകളും ഹോട് ഡാൻസ് നമ്പറുകളും ചെയ്തിരുന്ന സന ഇന്ന് ഹിജാബ് ധരിച്ച് മതനാനുഷ്ഠാനങ്ങൾ പ്രകാരം ജീവിക്കുകയാണ്. സനയുടെ ഈ മനം മാറ്റം അനന് ഏറെ ചർച്ചയായിരുന്നു. തന്റെ മതത്തെ കൂടുതൽ അടുത്തറിഞ്ഞതും ജീവിതാനുഭവങ്ങളുമാണത്രെ സനയെ മതപരമായ ജീവിതത്തിന് പ്രേരിപ്പിച്ചത്. ‌‌

ഇസ്ലാമിക പണ്ഡിതൻ കൂടിയായ വ്യക്തിയെ തന്നെ നടി ജീവി പങ്കാളിയാക്കുകയും ചെയ്തു. ബിസിനസുകാരനുമായ അനസ് സയിദിനെയാണ് സന വിവാഹം കഴിച്ചത്. വജ്ര വ്യാപാരിയാണ് സനയുടെ ഭർത്താവ്. 2020 ലായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. വിവാ​ഹ ശേഷം ഭർത്താവിനൊപ്പം നടത്തുന്ന തീർത്ഥാടനത്തിന്റെ ദൃശ്യങ്ങൾ സന ഖാൻ പങ്കുവെക്കാറുണ്ട്.

Sana Khan

ഇപ്പോഴിതാ സനയെയും ഭർത്താവ് അനസിനെയും തേടി സന്തോഷ വാർത്തയെത്തിയിരിക്കുകയാണ്. തങ്ങളുടെ ആദ്യത്തെ കുഞ്ഞിക്കാൽ കാണാനുള്ള കാത്തിരിപ്പിലാണ് ദമ്പതികൾ. മതപരമായ കാര്യങ്ങൾ സംസാരിക്കുന്ന ഇഖ്റ എന്ന ചാനൽ പ്രോ​ഗ്രാമിലാണ് സനയും ഭർത്താവും ഇക്കാര്യം തുറന്ന് പറഞ്ഞത്. തങ്ങൾ ഇതുവരെ ഇക്കാര്യം പുറത്തു വിട്ടിട്ടില്ലെന്നും സന ​ഗർഭിണിയാണെന്നുമാണ് അനസ് സയിദ് വ്യക്തമാക്കിയത്.

കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണ്. കുഞ്ഞിനെ കൈയിലെടുക്കാൻ താൻ അക്ഷമയാണെന്നും സന ഖാൻ പറഞ്ഞു. ഈ വർഷം ജൂൺമാസത്തിലാണ് സന ഖാന് കുഞ്ഞ് പിറക്കാൻ പോവുന്നത്. വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് സന ​ഗർഭിണിയായിരിക്കുന്നത്. 34 കാരിയാണ് സന. തനിക്ക് ഇരട്ടക്കുഞ്ഞുങ്ങളല്ല പിറക്കാൻ പോവുന്നതെന്നും നടി വ്യക്തമാക്കി. പക്ഷെ ഇനിയും കുഞ്ഞുങ്ങൾ വേണമെന്നുണ്ടെന്നും സന ഖാൻ തുറന്ന് പറഞ്ഞു.

കരിയറിലും വ്യക്തി ജീവിതത്തിലുമുണ്ടായ ചില ദുരനുഭവങ്ങൾക്ക് ശേഷമാണ് സന മതവിശ്വാസത്തിൽ അഭയം പ്രാപിക്കുന്നത്.
കാമുകനായ കൊറിയോഗ്രഫർ മെൽവിൻ ലൂയിസുമായി സനയ്ക്കുണ്ടായ പ്രശ്നങ്ങൾ വാർത്തയായിരുന്നു. മെൽവിൻ മറ്റ് സ്ത്രീകളുമായി ബന്ധം വെക്കുകയും തന്നെ ചതിക്കുകയുമായിരുന്നെന്നാണ് സന അന്ന് ആരോപിച്ചത്.

Sana Khan

സുഹൃത്തുക്കളുടെയും കാമുകന്റെയും ചതിയിൽ സന ഏറെ വിഷമിച്ചു. കാമുകന്റെ കുടുംബവും സനയെ തള്ളിപ്പറഞ്ഞു. കടുത്ത സമ്മർദ്ദത്തിൽ പ്രാർത്ഥന സനയ്ക്ക് ആശ്വാസമേകി. തന്റെ മതത്തെ കൂടുതൽ അടുത്തറിഞ്ഞ സന പൂർണ വിശ്വാസിയായി ജീവിക്കാൻ തീരുമാനിച്ചു.

ഇതിന് ശേഷം ലൈം ലൈറ്റിൽ നിന്നും സന അകലാൻ തുടങ്ങി. എന്തുകൊണ്ടാണ് ഇസ്ലാമിക വിശ്വാസ പ്രകാരം ജീവിക്കാൻ തീരുമാനിച്ചതെന്ന് സന നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പഴയ ജീവിതത്തിൽ പേരും പ്രശ്സതിയും ഉണ്ടായിരുന്നെങ്കിലും സന്തോഷവും സമാധാനവും ഉണ്ടായിരുന്നില്ല. ദുസ്വപ്നങ്ങൾ തന്നെ അലട്ടിയിരുന്നു കബറിടത്തിൽ തീ കത്തുന്നതായും തീയിൽ തന്നെ കണ്ടെന്നും സന ഓർത്തു. മത ജീവിതം തെരഞ്ഞെടുത്ത ശേഷം ഹിജാബ് ധരിച്ചേ സനയെ കാണാറുള്ളൂ.

സനയെ പോലെ സിനിമാ ജീവിതം ഉപേക്ഷിച്ച നടിയാണ് സൈറ വസീമും. ദംഗൽ, സീക്രട്ട് സീക്രട്ട് സൂപ്പർ സ്റ്റാർ എന്നീ ഹിറ്റ് സിനിമകളിലൂടെ ബോളിവുഡിൽ വൻ ശ്രദ്ധ നേടി വരവെയാണ് എല്ലാം ഉപേക്ഷിച്ച് സൈറ താൻ സിനിമാ ലോകം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

More from Filmibeat

Read more about: sana khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X