ഇതെന്ത് നടത്തമാണ്; ദീപികയും കത്രീനയും ഉപേക്ഷിച്ചത് പോലെ നിങ്ങളും കളഞ്ഞേക്ക്, സാറയെ കളിയാക്കി ട്രോളന്മാര്‍

നടന്‍ സെയിഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും ഏകമകളാണ് സാറ അലി ഖാന്‍. മകള്‍ സിനിമയിലേക്ക് വരുന്ന സമയത്ത് സെയിഫ് തന്റെ ആകുലതകളൊക്കെ പങ്കുവെച്ചത് ശ്രദ്ധേയമാണ്. എന്നാല്‍ വെള്ളിത്തിരയില്‍ സ്വന്തമായൊരു സ്ഥാനം നേടിയെടുക്കാന്‍ സാറയ്ക്ക് സാധിച്ചിരിക്കുകയാണ്. കുറഞ്ഞ കാലം കൊണ്ട് ബോളിവുഡിലെ മുന്‍നിര നായികയായി താരപുത്രി വളര്‍ന്നു.

അതേ സമയം സാറയെ കുറിച്ചുള്ള ഓരോ കാര്യങ്ങളും വലിയ വാര്‍ത്തയായി മാറുന്നതാണ് കുറച്ച് കാലമായി കണ്ട് വരുന്നത്. ഏറ്റവും പുതിയതായി താരപുത്രി നടത്തിയ റാംപ് വോക്ക് വലിയ പരിഹാസങ്ങള്‍ക്ക് കാരണമായി മാറിയിരിക്കുകയാണ്. ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കോച്ചര്‍ വീക്ക് 2022 എന്ന പരിപാടിയിലാണ് സാറയുടെ റാംപ് വോക്ക് നടന്നത്.

സാറയുടെ നടത്തവും വസ്ത്രധാരണവുമൊക്കെ പുറത്ത് വന്നതോടെ കളിയാക്കലുകള്‍ക്ക് കാരണമായി

സാറ അലി ഖാന് പുറമേ ഇന്ത്യയിലെ തന്നെ പ്രമുഖ താരങ്ങളും മോഡലുകളുമൊക്കെ ഈ പരിപാടിയില്‍ എത്തിയിരുന്നു. വൈവിധ്യങ്ങളായ വേഷങ്ങളിലൂടെ ഓരോരുത്തരും അത്ഭുതപ്പെടുത്തി. എന്നാല്‍ സാറയുടെ നടത്തവും വസ്ത്രധാരണവുമൊക്കെ പുറത്ത് വന്നതോടെ കളിയാക്കലുകള്‍ക്ക് കാരണമായി മാറിയിരിക്കുകയാണ്. നടിയുടെ വീഡിയോയുടെ താഴെ സമ്മിശ്ര അഭിപ്രായങ്ങള്‍ പറഞ്ഞ് നൂറ് കണക്കിന് ആരാധകരാണ് കമന്റിട്ടിരിക്കുന്നത്.

 ഇന്‍ഡിഗോ ബ്ലൂ നിറത്തില്‍ ഡിസൈന്‍ ചെയ്ത ലെഹംഗയായിരുന്നു സാറയുടെ വേഷം

ഇന്‍ഡിഗോ ബ്ലൂ നിറത്തില്‍ ഡിസൈന്‍ ചെയ്ത ലെഹംഗയായിരുന്നു സാറയുടെ വേഷം. നെറ്റ് ദുപ്പട്ട തോളില്‍ ചുറ്റി, ഈ വേഷത്തിനൊപ്പം ലൈറ്റ് മേക്കപ്പാണ് നടി തിരഞ്ഞെടുത്തത്. കണ്ണുകള്‍ക്ക് മാത്രം പ്രധാന്യം കൊടുക്കുന്നതാണ് മേക്കപ്പ്. ആഭരണങ്ങളൊന്നും ധരിച്ചിരുന്നില്ല. മുടി അഴിച്ചിടുകയും ചെയ്തു. മയില്‍പീലി സ്റ്റൈലിലുള്ള നടിയുടെ വേഷവിധാനമാണ് റാംപില്‍ കാണാന്‍ സാധിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലാവുകയും ചെയ്തു.

റാംപിലൂടെ നടന്ന് വരാവുന്നതില്‍ വച്ച് ഏറ്റവും മോശമായ നടത്തമാണ് സാറയുടേത്

സാറയുടെ വസ്ത്രത്തെ കുറിച്ചുള്ള കമന്റുകളെക്കാളും നടി റാംപിലൂടെ നടന്നതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. വളരെ സമ്മര്‍ദ്ദത്തോടെയാണ് സാറ നടന്ന് വരുന്നത്. ഇതെന്ത് തരം ഭാവവും നടത്തമാണ്. റാംപിലൂടെ നടന്ന് വരാവുന്നതില്‍ വച്ച് ഏറ്റവും മോശമായ നടത്തമാണ് സാറയുടേത്. സിനിമയില്‍ അഭിനയിക്കുന്നത് പോലെ എല്ലാ കാര്യവും നിസാരമാണെന്ന് ചിന്തിക്കുന്നാണ് ഇതിന് പിന്നിലെ കാരണമെന്നാണ് ഒരാള്‍ പറയുന്നത്.

Recommended Video

ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam
ചിലര്‍ സാറയെ ദിപീക പദുക്കോണിനോടും കത്രീന കൈഫിനോടും ഉപമിച്ചിരുന്നു

ചിലര്‍ സാറയെ ദിപീക പദുക്കോണിനോടും കത്രീന കൈഫിനോടും ഉപമിച്ചിരുന്നു. എല്ലാ നടിമാര്‍ക്കും ഒരു മോഡലിനെ പോലെ റണ്‍വേയിലൂടെ നടക്കാന്‍ സാധിച്ചെന്ന് വരില്ല. കത്രീനയും ദീപികയും ഇത് ഉപേക്ഷിച്ചത് പോലെ നിങ്ങളും ഉപേക്ഷിക്കൂ.. ശരിക്കും സാറ സുന്ദരിയാണ്. പക്ഷേ ഇവിടെ വന്നപ്പോള്‍ ഇതെന്താണ് സംഭവിച്ചത്.. എന്ന് തുടങ്ങി നിരവധി കമന്റുകളാണ് നടിയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. മുന്‍പ് ദീപികയ്ക്കും കത്രീനയ്ക്കുമൊക്കെ റാംപ് വോക്കിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X