ഭര്‍ത്താവുമായിട്ടുള്ള പ്രശ്‌നത്തിന് കാരണം മറ്റ് സ്ത്രീകളോ? ഖാന്‍ കുടുംബത്തെ കുറിച്ചും സൊഹൈലിന്റെ ഭാര്യ സീമ
ബോളിവുഡിലെ പ്രശസ്ത സിനിമാ കുടുംബമാണ് നടന്‍ സല്‍മാന്‍ ഖാന്റെ. സഹോദരങ്ങളെല്ലാം സിനിമാക്കാരാണ്. സല്‍മാന്‍ ഇനിയും വിവാഹം കഴിച്ചില്ലെന്നതും ബാക്കി സഹോദരങ്ങള്‍ കുടുംബവുമായി വേര്‍പിരിഞ്ഞതും ശ്രദ്ധേയമാണ്. അര്‍ബ്ബാസ് ഖാനും നടി മലൈക അറോറയുമാണ് ആദ്യം വേര്‍പിരിഞ്ഞത്. ശേഷം സൊഹൈല്‍ ഖാനും ഭാര്യ സീമ സജ്‌ദെയും വിവാഹമോചനത്തിന് ഒരുങ്ങുന്നതായി പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് 24 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് സീമയും ഭര്‍ത്താവും നടനുമായ സൊഹൈല്‍ ഖാനും വിവാഹമോചനത്തിന് അപേക്ഷിച്ചത്. ഇതിന് ശേഷമാണ് സീമയുടെ വ്യക്തിജീവിതം വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്.
ഇപ്പോള്‍ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് സീമ. ശിവാനി പാവുമായിട്ടുള്ള അഭിമുഖത്തിലാണ് ഡിസൈനര്‍ കൂടിയായ സീമ മനസ് തുറന്ന് സംസാരിച്ചത്.

മുന്‍പ് താനൊരു 'പേടിയുള്ള' വ്യക്തിയായിരുന്നു. എന്നാല്‍ പിന്നീട് അതില്‍ നിന്നും മാറി പുതിയൊരാളാവുകയായിരുന്നുവെന്നും സീമ പറയുന്നു. അതിന് എന്റെ സഹോദരങ്ങളുടെയും കുടുംബത്തിന്റെയും പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കളുടെയും പിന്തുണയുണ്ടായിരുന്നു. അവര്‍ക്കെല്ലാം നന്ദി പറയുകയാണ്.
''എന്റെ ജീവിതത്തില്‍ ഈ സ്ത്രീകള്‍ ഇല്ലായിരുന്നുവെങ്കില്‍, ഞാന്‍ എവിടെയായിരുന്നാലും ഉണ്ടാകുമായിരുന്നില്ല.' മാത്രമല്ല താനും സൊഹൈലും തമ്മിലുള്ള ദാമ്പത്യ പ്രശ്‌നത്തെ കുറിച്ചും താരം സംസാരിച്ചു. എന്റെ വ്യക്തി താല്‍പര്യങ്ങള്‍ക്കും ലക്ഷ്യത്തിനും വേണ്ടി ഖാന്‍ കുടുംബത്തിന്റെ പേരും അധികാരവും ഉപയോഗിച്ചു.
ആവശ്യമൊക്കെ കഴിഞ്ഞെന്ന് തോന്നിയപ്പോള്‍ സൊഹൈലിനെ ഉപേക്ഷിച്ചു എന്നൊക്കെയാണ് വിവാഹമോചനത്തെ കുറിച്ച് പലരും പറഞ്ഞത്. ഇത്തരം വാര്‍ത്താ തലക്കെട്ടുകള്‍ ഞാനും വായിച്ചിരുന്നെന്ന് സീമ പറയുന്നു.
നമ്മുടെ ഇന്ത്യന്‍ സംസ്‌കാരത്തില്‍, വിവാഹമോചനം നേടിയാല്‍ അതിലൊരു കളങ്കമുള്ളതായിട്ടാണ് കരുതുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞതോടെ ഇനി എന്റെ മകളെ ആരു നോക്കുമെന്ന് തോന്നിയതിനാലാണ് പിന്തുണയുമായി എന്റെ അച്ഛന്‍ വരുന്നത്.
ഇപ്പോള്‍ നമ്മള്‍ സോഷ്യല്‍ മീഡിയുയടെ കാലത്താണ് ജീവിക്കുന്നത്. മാത്രമല്ല 'അവള്‍ അവനെയും ആ കുടുംബത്തെയും ആവശ്യമുള്ളിടത്തോളം ഉപയോഗിച്ചു. ഇപ്പോള്‍ ആഗ്രഹിച്ചതൊക്കെ നേടിയപ്പോള്‍ സ്വതന്ത്രയാകാന്‍ ആഗ്രഹിക്കുന്നു', എന്നിങ്ങനെയാണ് എനിക്കെതിരെയുള്ള പ്രചരണങ്ങള്‍. സത്യത്തില്‍ എന്താണ് ഇവിടെ സംഭവിച്ചതെന്ന് ആരും മനസിലാക്കിയില്ല.

മോശമായി അഭിപ്രായം പറഞ്ഞവര്‍ക്കിടയില്‍ നല്ലവരായ ആളുകളും ഉണ്ടായിരുന്നു. അവരെ ശ്രദ്ധിക്കാനും അവരുടെ പ്രോത്സാഹനം അനുഭവിക്കാനും മാത്രമേ ഞാന്‍ ശ്രമിച്ചിട്ടുള്ളുവെന്ന് സീമ പറയുന്നു.
മാത്രമല്ല സൊഹൈലും താനും കുറച്ച് വര്‍ഷങ്ങളായി ഒരുമിച്ചായിരുന്നില്ല ജീവിച്ചിരുന്നത്. എന്നാല്‍ ഈ ലോകത്തിലുള്ളവരെല്ലാം കരുതിയത് ഞങ്ങള്‍ ഒന്നിച്ചാണെന്നാണ്. ഞാന്‍ എന്തിന് അവനെ കുറ്റപ്പെടുത്തണം, ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചാണ് തീരുമാനമെടുത്തത്. ഞങ്ങളുടെ മകന്‍ നിര്‍വാന്റെ പ്രായം അനുസരിച്ച് അവത് ആഗ്രഹിച്ചിരുന്നില്ല. പക്ഷേ എന്റെ വിവാഹജീവിതവും മകനെയും ഒരുമിച്ച് തിരഞ്ഞെടുക്കേണ്ട ഒരു സമയം വന്നു.
വിവാഹമോചനം എന്തിനായിരുന്നു എന്ന് ചോദിച്ചാല്‍ ഒരുപാട് കാര്യങ്ങള്‍ പറയേണ്ടതായി വരും. ചിലപ്പോള്‍ മറ്റ് സ്ത്രീകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചിലര്‍ പറഞ്ഞ് വന്നേക്കും. ഇതൊക്കെ യാഥാര്‍ഥ്യത്തില്‍ നിന്നും വളരെ അകലയാണ്. സത്യത്തില്‍ കുട്ടികളുടെ കാര്യം കൂടി നോക്കിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് സീമ പറയുന്നത്.
പിന്നെ ഇന്റര്‍നെറ്റിലൂടെയുള്ള ആളുകളുടെ കമന്റുകളില്‍ നിന്നും സ്വയം മാറി നില്‍ക്കുകയാണ് ചെയ്തതെന്നാണ് സീമ പറയുന്നത്. കാരണം കഠിനമായ പലതുമാണ് താനതില്‍ നിന്നും പഠിച്ചതെന്ന് താരം പറയുന്നു.


Click it and Unblock the Notifications











