വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
ബോളിവുഡ് താരം വരുണ്‍ ധവാന്റെ വിവാഹ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ കാമുകി നടാഷ ദലാലിനെ ആണ് നടന്‍ ജീവിത സഖിയാക്കിയത്. സ്‌കൂള്‍ കാലം മുതല്‍ പരസ്പരം അറിയാവുന്നവരാണ് ഇരുവരും. നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സിനിമാ ലോകവും ആരാധകരുമെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ശ്രദ്ധേയനായ താരമാണ് വരുണ്‍ ധവാന്‍. ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടന് ആരാധകരും ഏറെയാണ്. അതേസമയം വരുണ്‍ ധവാന്റെ വിവാഹ ചിത്രം പങ്കുവെച്ച് നടി ശ്രദ്ധ ശ്രീനാഥിന്‌റെതായി വന്ന ഇന്‍സ്റ്റഗ്രാം സ്റ്റോറി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

സിനിമാമേഖലയില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യത്തെ പരിഹസിച്ചാണ് തെന്നിന്ത്യന്‍ താരം എത്തിയത്. ഇനി മുതല്‍ മറ്റു നായികമാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാര്യ നടാഷയും വീട്ടുകാരും സമ്മതിക്കില്ല. ഇതോടെ വരുണ്‍ ധവാന്റെ കരിയര്‍ തീര്‍ന്നു എന്നാണ് ശ്രദ്ധ തന്റെ ഇന്‍സ്റ്റ സ്‌റ്റോറിയില്‍ പറയുന്നത്. മറ്റൊരു നല്ല നടന്‍ കൂടി പൊടി പിടിച്ചിരിക്കാന്‍ പോകുന്നു.

ഇനി വീണ്ടും അവനെ സ്‌ക്രീനില്‍ കാണാന്‍ കഴിയില്ല എന്നതില്‍ സങ്കടമുണ്ട്. മറ്റ് നടിമാര്‍ക്കൊപ്പം അഭിനയിക്കുന്നതില്‍ നിന്നും ഭാര്യയും അവളുടെ വീട്ടുകാരും അവനെ വിലക്കും. ചിലപ്പോ അദ്ദേഹം പുരുഷ കേന്ദ്രീകൃതമായ ചിത്രങ്ങള്‍ മാത്രം ചെയ്യുന്നതിലേക്ക് മാറുമോ? അപ്പോ വ്യക്തിഗത ജീവിതവും ജോലിയും എങ്ങനെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോവും?.

കഠിനമാണ്. അവനെ നമ്മള്‍ മിസ് ചെയ്യും. അഭിനന്ദനങ്ങള്‍ വരുണ്‍ എന്നാണ് ശ്രദ്ധ ശ്രീനാഥിന്‌റെ പോസ്റ്റ്. വിവാഹം കഴിഞ്ഞ് അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കാനും നായകന്മാരുമായി അടുത്തിടപഴകാത്ത റോളുകള്‍ മാത്രം ചെയ്യാനും നിര്‍ബന്ധിതരാകുന്ന നായികമാരെ ഊന്നിയുളള വാക്കുകളാണ് നടിയുടെതായി വന്നത്. വിവാഹിതരായ നടിമാര്‍ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളിലേക്ക് മാത്രമായി ഉതുങ്ങിപ്പോകുന്നതിനെ കുറിച്ചാണ് ശ്രദ്ധ ശ്രീനാഥിന്‌റെ കുറിപ്പ്.

തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും തിളങ്ങിയ താരമാണ് ശ്രദ്ധ ശ്രീനാഥ്. കോഹിന്നൂര്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലും നടി എത്തിയത്. തെന്നിന്ത്യയിലെ മുന്‍നിര താരങ്ങളുടെയെല്ലാം നായികയായി നടി അഭിനയിച്ചു. മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായുളള ആറാട്ടാണ് ശ്രദ്ധ ശ്രീനാഥിന്‌റെ പുതിയ ചിത്രം. ഗ്ലാമര്‍ റോളുകളേക്കാള്‍ അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് നടി കൂടുതല്‍ തിളങ്ങിയത്. ജേഴ്‌സി, യൂടേണ്‍ പോലുളള ചിത്രങ്ങള്‍ ശ്രദ്ധ ശ്രീനാഥിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു.
ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications











