twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വൈറൽ ​ഗായിക റാണു മൊണ്ടേൽ വിവാഹിതയായോ? ശ്രദ്ധനേടി പുതിയ ചിത്രങ്ങൾ!

    |

    സോഷ്യൽ മീഡിയ വഴി വൈറലായ ​ഗായികയാണ് റാണു മൊണ്ടേൽ എന്ന സാധാരണ സ്ത്രീ. സോഷ്യൽ മീഡിയ കണ്ണടച്ച് തുറക്കും മുമ്പാണ് പലരേയും താരങ്ങളാക്കുന്നത്. ലതതാമങ്കേഷ്കറിന്റെ ഗാനം ആലപിച്ച് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഈ സ്ത്രീ വളരെ പെട്ടന്നാണ് ബോളിവുഡിലെ പിന്നണി ​ഗായികയായി മാറിയത്. സാധാരണക്കാരിൽ സാധാരണക്കാരിയായ റാണു മൊണ്ടാൽ കണ്ണടച്ച് തുറക്കും മുമ്പാണ് മനസുകൾ കീഴടക്കിയത്.

    Viral singer Ranu Mondal,  singer Ranu Mondal, Ranu Mondal, വൈറൽ ഗായിക റാണു മൊണ്ടേൽ, ഗായിക റാണു മൊണ്ടേൽ, റാണു മൊണ്ടേൽ

    മധുരശബ്ദത്തിന്റെ ഉടമ പിന്നീട് ബാഹ്യമായി നടത്തിയ മേക്കോവർ പോലും നമ്മളെ എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. കഴിവുള്ളവർ എന്നും മുൻ നിരയിലേക്ക് വരട്ടെ എന്ന രീതിയിൽ അകമഴിഞ്ഞ് പിന്തുണച്ച എല്ലാവരെയും ഞെട്ടിക്കുന്ന മാറ്റമായിരുന്നു പിന്നീട് റാണുവിൽ നിന്നും ഏവരും കണ്ടത്. അവസരങ്ങളും പണവും ലഭിച്ചപ്പോൾ പാവപെട്ട ഒരു ഗായിക എന്നതിലുപരി താൻ ഒരു സെലിബ്രിറ്റിയായി മാറിയിരിക്കുന്നു എന്നൊരു അഹങ്കാരമാണ് പലരും റാണുവിൽ കണ്ടത്. ഇപ്പോൾ വീണ്ടും റാണു സോഷ്യൽ‌മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

    താൻ കളി കണ്ടിട്ടാണ് തിരികെ വന്നതെന്ന് നിമിഷ, സത്യം മനസിലാക്കി ഒപ്പം കൂടാൻ ശ്രമിച്ച് ലക്ഷ്മി പ്രിയ!താൻ കളി കണ്ടിട്ടാണ് തിരികെ വന്നതെന്ന് നിമിഷ, സത്യം മനസിലാക്കി ഒപ്പം കൂടാൻ ശ്രമിച്ച് ലക്ഷ്മി പ്രിയ!

    ഇത്തവണ നവ വധുവിനെപ്പോലെ ഒരുങ്ങിയാണ് റാണു ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടെ റാണു വീണ്ടും വിവാഹിതയായോ എന്ന സംശയമാണ് എല്ലാവർക്കും. ബം​ഗാളി ട്രെഡീഷൻ ലുക്കിലുള്ള നവ വധുവിനെപ്പോലെയാണ് റാണുവിനെ വീഡിയോയിൽ കാണുന്നത്. അടുത്തിടെ വൈറലായ കച്ചാ ബദാം എന്ന പാട്ടാണ് റാണു നവവധുവിനെപ്പോലെ എത്തി ആലപിക്കുന്നത്. എന്നാൽ ആ പാട്ടിനെ ഇല്ലാതാക്കുന്ന രീതിയിലാണ് റാണു പാടിയിരിക്കുന്നത് എന്നാണ് സോഷ്യൽമീഡിയ വിമർശിക്കുന്നത്. റാണുവിന്റെ നവവധു മേക്കോവറിനേയും സോഷ്യൽമീഡിയ വിമർശിക്കുന്നുണ്ട്.

    'ഈ റൊമാൻസൊക്കെ ബൈബിളിലുണ്ടോയെന്ന് ഞാൻ പത്മരാജൻ സാറിനോട് ചോദിച്ചിരുന്നു'; നാടി ശാരി പറയുന്നു'ഈ റൊമാൻസൊക്കെ ബൈബിളിലുണ്ടോയെന്ന് ഞാൻ പത്മരാജൻ സാറിനോട് ചോദിച്ചിരുന്നു'; നാടി ശാരി പറയുന്നു

    അടുത്തിടെയാണ് കച്ചാ ബദാം എന്ന ​ഗാനം സോഷ്യൽമീഡിയയിൽ വൈറലായത്. ബംഗാളിലെ കരാൾജൂർ എന്ന ഗ്രാമത്തിലെ ഭൂപൻ ഭട്യാകർ ആണ് കച്ചാ ബദാമിന്റെ സൃഷ്ടാവ്. ബദാം വിൽപന പ്രധാനവരുമാന മാർഗമായ ഭൂപൻ ആളുകളെ ആകർഷിക്കാനാണ് പാട്ട് പാടി തുടങ്ങിയത്. വീടുകളിലെ ഉപയോഗശൂന്യമായ വസ്തുക്കളും ആക്രിയുമാണ് പകരം വാങ്ങുക. എന്നാൽ കച്ചവടത്തിനായി പാടുന്നതിനിടയ്ക്കാണ് ആരോ ഒരാൾ അത് ഷൂട്ട് ചെയ്ത് യൂട്യൂബിലിട്ടത്. പാട്ട് ശ്രദ്ധയിൽപ്പെട്ട നസ്മൂ റീച്ചറ്റ് എന്ന സംഗീതജ്ഞൻ പാട്ട് റീമിക്‌സ് ചെയ്ത് പുറത്തിറക്കി. ഇതോടെ സമൂഹമാധ്യമങ്ങളിൽ കച്ചാ ബദം തരംഗം ആരംഭിച്ചു. സിനിമ താരങ്ങളടക്കം നിരവധി പേരാണ് കച്ചാ ബദാമിന് ചുവടുവെച്ചത്. 3.5 ലക്ഷത്തിലധികം റീൽസാണ് പുറത്തിറങ്ങിയത്.

    Recommended Video

    PC OF THE SONG TERI MERI KAHANI FROM FILM HAPPY HARDY AND HEER WITH HIMESH & RANU MANDAL-01

    'പ്രാങ്കായിരിക്കുമോ എന്നാണ് ചിന്തിച്ചത്, ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല'; എലിമിനേഷന് ശേഷം ശാലിനി'പ്രാങ്കായിരിക്കുമോ എന്നാണ് ചിന്തിച്ചത്, ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല'; എലിമിനേഷന് ശേഷം ശാലിനി

    Read more about: bollywood
    English summary
    Viral singer Ranu Mondal get married? new photos goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X