ജീവിതം വീണ്ടും ദുരിതപൂർണമായി, വൈറൽ ഗായികയുടെ ഇപ്പോഴത്തെ സ്ഥിതി ഇങ്ങനെ
സോഷ്യല്‍ മീഡിയയിലെ താരമായി കഴിഞ്ഞ വര്‍ഷം തിളങ്ങിയ ഗായികയായിരുന്നു റാണു മണ്ഡല്‍. റെയില്‍വേ സ്‌റ്റേഷനിലിരുന്ന് പാടിയ അവരുടെ പാട്ട് ഒരാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് ഗായികയുടെ ജീവിതം മാറിമറിഞ്ഞത്. വളരെ പെട്ടെന്നാണ് റാണു മണ്ഡല്‍ എന്ന തെരുവ് ഗായിക ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്. ഗായികയുടെ അതിവേഗമുളള വളര്‍ച്ച കണ്ട് പലരും അതിശയപ്പെട്ടിരുന്നു. ബോളിവുഡ് സിനിമകളില്‍ വരെ പാടിയ ഗായിക മിക്ക ടെലിവിഷന്‍ സംഗീത റിയാലിറ്റി ഷോകളിലും അതിഥിയായും പങ്കെടുത്തിരുന്നു.
പ്രശസ്ത സംഗീത സംവിധായകന്‍ ഹിമേഷ് രേഷ്മിയയാണ് റാണു മണ്ഡലിന് ആദ്യമായി അവസരം നല്‍കിയത്. ഹിമേഷിന്റെ സംഗീതത്തില്‍ ഗായിക പാടിയ ഗാനങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലതാ മങ്കേഷ്‌കറുടെ ഏക് പ്യാര്‍ കാ നഗ്മ ഹായ്... എന്ന ഗാനമായിരുന്നു റെയില്‍വേ സ്റ്റേഷനില്‍ നിന്നും റാണു പാടിയിരുന്നത്. ഇത് തരംഗമായതോടെയാണ് സംഗീത സംവിധായകന്‍ ഹിമേഷ് രേഷ്മിയ സിനിമയില്‍ പാടാന്‍ അവസരം നല്‍കിയത്.

'ആഷികി മെന്‍ തേരി' എന്ന് തുടങ്ങുന്ന റാണു മണ്ഡലിനെ്‌റ പാട്ടിന് വലിയ പിന്തുണയായിരുന്നു ലഭിച്ചത്. ഇതിനിടെ മലയാളത്തിലും ഒരു ടെലിവിഷന്‍ ഷോ യില്‍ പങ്കെടുക്കാന്‍ അവര്‍ എത്തിയിരുന്നു. ലതാ മങ്കേഷ്‌കറുമായുളള ശബ്ദ സാമ്യതയാണ് റാണു മണ്ഡല്‍ പെട്ടെന്ന് വാര്‍ത്തകളില്‍ നിറയാന്‍ കാരണമായത്.

അതേസമയം സോഷ്യല്‍ മീഡിയ വഴി ജീവിതം പച്ചപിടിച്ച റാണു മണ്ഡലിന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രശസ്തിയും അവസരങ്ങളും കുറഞ്ഞതോടെ അവര്‍ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ് ഇപ്പോഴെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രശസ്തയായതിന് പിന്നാലെ പഴയവീട് ഉപേക്ഷിച്ച് കൂടുതല്‍ സൗകര്യമുളള പുതിയ വീട്ടിലേക്ക് അവര്‍ മാറിയിരുന്നു.

എന്നാല്‍ ലോക്ഡൗണ്‍ സമയത്ത് റാണു പഴയ വീടിലേക്ക് തന്നെ മടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സാമ്പത്തിക പ്രശ്‌നത്തിലായ റാണു മൊണ്ഡലിന്റെ ജീവിതം ഇപ്പോള്‍ ദയനീയാവസ്ഥയിലാണെന്നും അറിയുന്നു. മുന്‍പ് ചില വിവാദങ്ങളിലും നിറഞ്ഞുനിന്ന ഗായികയായിരുന്നു റാണു മണ്ഡല്‍.

സെല്‍ഫി എടുക്കാനായി എത്തിയ ആരാധികയോടുളള പെരുമാറ്റമാണ് ഇവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉണ്ടാവാന്‍ കാരണമായത്. കൂടാതെ മേക്കപ്പ് കൂടുതലായതിനും നിരവധി ട്രോളുകള്‍ നേരിട്ട ഗായികയാണ് അവര്‍. റാണു മണ്ഡല്‍ സാമ്പത്തികം കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും അവരുടെ മേക്കപ്പുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
Recommended Video

റെയില്‍വേ സ്‌റ്റേഷനില്‍ ഇരുന്നുളള ഗാനം വൈറലായതോടെ റാണു മണ്ഡല്‍ ലോകശ്രദ്ധ നേടിയിരുന്നു. നിരവധി പേരാണ് ഗായികയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നത്. ഒറ്റ പാട്ടിലൂടെ നിരവധി ആരാധകരെയും റാണു മണ്ഡലിന് ലഭിച്ചിരുന്നു. 2019 നവംബറിലാണ് ഹിമേഷ് രെഷ്മിയ ഇവരെ കൊണ്ട് മൂന്ന് ഗാനങ്ങള്‍ പാടിച്ചത്. തുടര്‍ന്ന് റാണുവിന്റെതായി അധികം പാട്ടുകളൊന്നും പുറത്തിറങ്ങിയിരുന്നില്ല


Click it and Unblock the Notifications