66 വയസുള്ള അനില്‍ കപൂറിന് ചുംബിക്കാന്‍ വേണ്ടി എടുത്തതാണോ? ശോഭിതയുമായിട്ടുള്ള ചുംബനരംഗത്തിന് വിമര്‍ശനം

കുറുപ്പ് സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടെത്തി മലയാളത്തിലും വലിയ സ്വീകരണമാണ് നടി ശോഭിത ധൂലിപാലയ്ക്ക് ലഭിച്ചത്. 2016 ല്‍ അഭിനയിച്ച് തുടങ്ങിയ നടി ഇന്ന് ബോളിവുഡിലെ മുന്‍നിരയിലേക്കാണ് വളര്‍ന്നത്. വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ടോപ് ലെവലിലേക്കാണ് നടി ഉയര്‍ന്നത്.

അടുത്തിടെ തെലുങ്ക് നടന്‍ നാഗ ചൈതന്യയുമായിട്ടുള്ള ശോഭിതയുടെ സൗഹൃദം പല രീതിയില്‍ വളച്ചൊടിക്കപ്പെട്ടിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും ഉടനെ തന്നെ വിവാഹിതരായേക്കുമെന്നാണ് പ്രചരണം. എന്നാല്‍ മുപ്പതുകാരിയായ നടിയുടെ ചില ഗ്ലാമറസ് രംഗങ്ങളാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

അനില്‍ കപൂറിനൊപ്പമുള്ള ശോഭിതയുടെ ലിപ്‌ലോക് രംഗങ്ങൾ

ഹിന്ദി സിനിമകളിലാണ് ശോഭിത കൂടുതലായും അഭിനയിച്ചിട്ടുള്ളത്. ഇതിന് പുറമേ വെബ് സീരിസുകളിലും സജീവമാണ്. ഏറ്റവും പുതിയതായി ബോൡവുഡിലെ മുതിര്‍ന്ന നടന്‍ അനില്‍ കപൂറിനൊപ്പം ഒരു വെബ് സീരിസില്‍ അഭിനയിച്ചിരിക്കുകയാണ് ശോഭിത. ചിത്രത്തില്‍ കുറച്ചധികം ഗ്ലാമറസ് രംഗങ്ങളുണ്ടെന്ന് പുറത്ത് വന്ന ട്രെയിലറില്‍ നിന്നും വ്യക്തമായിരുന്നു. എന്നാല്‍ നടന്‍ അനില്‍ കപൂറിനൊപ്പമുള്ള ശോഭിതയുടെ ലിപ്‌ലോക് രംഗങ്ങളാണ് പലതരം ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

66 വയസുകാരനായ നടന്റെയൊപ്പമുള്ള ശോഭിതയുടെ ചൂടൻ ചുംബനം

വെബ് സീരിസിന്റെ തുടക്കത്തിലെ എപ്പിസോഡുകളില്‍ കാര്യമായി ശോഭിതയ്ക്ക് അഭിനയിക്കാനുള്ള അവസരം ഇല്ലായിരുന്നു എന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാവുന്നത്. നാല് എപ്പിസോഡുകള്‍ മാത്രമുള്ള സീരിസില്‍ കുറച്ച് ഹോട്ട് സീനുകളാണ് ശോഭിതയുടേതായിട്ട് ഉള്ളത്.

അറുപത്തിയാറ് വയസുകാരനായ നടന്റെയൊപ്പമുള്ള ശോഭിതയുടെ ലിപ്‌ലോക് അടക്കമുള്ള ചൂടന്‍ ചുംബനരംഗങ്ങള്‍ ശരിയില്ലെന്നാണ് ആരാധകരുടെ വാദം. മകളുടെ പ്രായമുള്ള ഒരാളുടെ കൂടെ ഇങ്ങനെ അഭിനയിക്കാന്‍ നാണമില്ലേന്ന് അനിലിനോടും ചോദ്യം വരികയാണ്.

അനില്‍ കപൂറിന് ശോഭിതയെ ചുംബിക്കാന്‍ വേണ്ടി മാത്രം ഒരു വെബ് സീരിസ് എടുത്തതാണോ

ശരിക്കും അനില്‍ കപൂറിന് ശോഭിതയെ ചുംബിക്കാന്‍ വേണ്ടി മാത്രം ഒരു വെബ് സീരിസ് എടുത്തത് പോലെയുണ്ടെന്ന് പറഞ്ഞാണ് ആരാധകര്‍ ദേഷ്യം പിടിക്കുന്നത്. ദി നൈറ്റ് മാനേജര്‍ എന്ന് പേരിട്ടിരിക്കുന്ന സീരിസിന്റെ ട്രെയിലറിനെ ചുറ്റിപ്പറ്റി പല അഭിപ്രായങ്ങളും ഉയര്‍ന്ന് വന്നെങ്കിലും വിമര്‍ശനങ്ങളില്‍ പ്രതികരിക്കാന്‍ നടി ഇനിയും തയ്യാറായിട്ടില്ല. എന്തായാലും ഹിന്ദി സിനിമയില്‍ ബോള്‍ഡ് വേഷങ്ങള്‍ ചെയ്ത് തന്റേതായൊരു സ്ഥാനം നേടിയെടുക്കാന്‍ ശോഭിതയ്ക്ക് ഇതിനകം സാധിച്ചു.

ഓരോ സിനിമകളും ശോഭിതയ്ക്ക് താരമൂല്യം വര്‍ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്

അഭിനയിച്ച ഓരോ സിനിമകളും അതിലെ കഥാപാത്രങ്ങളും ശോഭിതയ്ക്ക് താരമൂല്യം വര്‍ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ മണിരത്‌നത്തിന്റെ പൊന്നിയന്‍ സെല്‍വനിലും ശോഭിത അഭിനയിച്ചിരുന്നു. ഈ സിനിമയുടെ രണ്ടാം ഭാഗമാണ് അടുത്തതായി വരാനിരിക്കുന്നത്. ചിത്രത്തില്‍ വാനത്തി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ഇതിന് പുറമേ മംഗി മാന്‍ എന്ന പേരില്‍ ഇംഗ്ലീഷില്‍ ഒരുങ്ങുന്ന അമേരിക്കന്‍ ചിത്രത്തിലും ശോഭിത അഭിനയിക്കുന്നുണ്ട്.

നാഗ ചൈതന്യയും ശോഭിതയും ഒരുമിക്കാൻ പോകുന്നു

സിനിമയുമായി ബന്ധപ്പെട്ട കഥകള്‍ക്കൊപ്പം ശോഭിതയുടെ വ്യക്തിജീവിതത്തെ സംബന്ധിക്കുന്ന കഥകളും പ്രചരിക്കുന്നുണ്ട്. നാഗ ചൈതന്യയുടെ വീടിന് മുന്നിലും മറ്റുമായി ശോഭിതയെ കണ്ടത് മുതലാണ് കഥകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇരുവരും ഒരുമിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ വാര്‍ത്തയിലെ വാസ്തവം ഇനിയും പുറത്ത് വന്നിട്ടില്ല.

Read more about: sobhita dhulipala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X