വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം പോലും തികഞ്ഞില്ല, വീട് വിൽക്കുന്നു; സോനാക്ഷിയുടെ സഹോദരൻ ഭയന്നത് എന്ത്?

അടുത്തിടെയാണ് ബോളിവുഡ് നടി സോനാക്ഷി സിൻഹ വിവാഹിതയായത്. ഏറെ നാളായി പ്രണയത്തിലായിരുന്ന സഹീർ ഇക്ബാലിനെയാണ് സോനാക്ഷി വിവാഹം ചെയ്തത്. കഴിഞ്ഞ കുറച്ച് കാലമായി സഹീറിനൊപ്പമുള്ള ഫോ‌ട്ടോകൾ സോനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അപ്പോൾ തന്നെ ഇരുവരും പ്രണയത്തിലാണെന്ന് ​ഗോസിപ്പ് വന്നു. എന്നാൽ സോനാക്ഷി ഇത് നിഷേധിക്കുകയാണുണ്ടായത്. അഭ്യൂഹങ്ങൾക്കൊടുവിൽ സോനാക്ഷി സഹീറിനെ തന്നെ വിവാഹം ചെയ്തു.

ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ ബാന്ദ്രയിൽ തന്റെ വീട്ടിൽ വെച്ചായിരുന്നു വിവാഹം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഇപ്പോഴിതാ സോനാക്ഷിയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് പുറത്ത് വരുന്നത്. ബാന്ദ്രയിലെ തന്റെ വീട് വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് സോനാക്ഷി സിൻഹ.

Sonakshi Sinha

ഇതേ വീട്ടിൽ വെച്ചാണ് സോനാക്ഷിയും സഹീറും വിവാഹിതരായത്. റിയൽ എസ്റ്റേറ്റിന്റെ ഒരു സോഷ്യൽ മീഡിയ പേജിലാണ് സോനാക്ഷിയുടെ വീട് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. 2023 ലാണ് സോനാക്ഷി ഈ വീട്ടിലേക്ക് താമസം മാറിയത്. ഇത്ര പെട്ടെന്ന് എന്തുകൊണ്ടാണ് നടി വീട് വിൽക്കുന്നതെന്ന് ആരാധകർ ചോദിക്കുന്നു.

അടുത്തിടെ വീട് അലങ്കരിക്കുന്ന ഫോട്ടോ സോനാക്ഷി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരുന്നു. വീടായി മാറ്റുന്നു എന്ന ക്യാപ്ഷനോടെയാണ് അന്ന് താരം പോസ്റ്റ് പങ്കുവെച്ചത്. പെട്ടെന്നുള്ള എന്തോ കാരണത്താലാണ് സോനാക്ഷി വീട് മാറുന്നതെന്ന് ആരാധകർ പറയുന്നു. ഭർത്താവിനൊപ്പം താമസം മാറുന്നതിനാലായിരിക്കും വീട് വിൽക്കുന്നതെന്ന് ചിലർ അഭിപ്രായപ്പെട്ടു.

Sonakshi Sinha

നേരത്തെ സോനാക്ഷി-സഹീർ ഇക്ബാൽ വിവാഹത്തിന് നടിയുടെ കുടുംബത്തിന് താൽപര്യമില്ലെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. നടനും എംപിയുമായ ശത്രുഘ്നൻ സിൻഹയുടെ മകളാണ് സോനാക്ഷി. മിശ്ര വിവാഹമായതിനാൽ ഇദ്ദേഹത്തിന് ഈ ബന്ധത്തിൽ താൽപര്യം ഇല്ലായിരുന്നു എന്നാണ് പ്രചരിച്ച വാർത്ത. സോനാക്ഷിയുടെ വിവാഹക്കാര്യം താനറിഞ്ഞില്ലെന്നും ഇദ്ദേഹം മാധ്യമങ്ങളുടെ മുന്നിൽ പറഞ്ഞു.

വിവാഹത്തിന് ശത്രുഘ്നൻ സിൻഹ എത്തില്ലെന്നും ചില ബി ടൗൺ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇദ്ദേഹം വിവാഹത്തിന് എത്തുകയും മകളെ അനു​ഗ്രഹിക്കുകയും ചെയ്തു. അതേസമയം സോനാക്ഷിയുടെ സഹോദരൻ ലവ് വിവാഹ ചടങ്ങിനെത്തിയില്ല. സഹീർ ഇക്ബാലിനോടും കുടുംബത്തോടും ചില അഭിപ്രായ വ്യത്യാസങ്ങൾ ലവിനുണ്ട്.

സഹോദരിയുടെ ഈ വിവാഹത്തോട് ഇദ്ദേഹത്തിന് താൽപര്യമില്ലായിരുന്നു എന്ന് സൂചനയുണ്ട്. താൻ വിവാഹത്തിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് ലവ് നേരത്തെ സംസാരിച്ചിട്ടുണ്ട്. സഹോദരിയുടെ വിവാഹത്തിന് പോകാത്തതിൽ തനിക്ക് സങ്കടമില്ല. പോകാത്തതിന്റെ കാരണങ്ങൾ വ്യക്തിപരമാണ്. എന്തൊക്കെ സംഭവിച്ചാലും ചില ആളുകളുമായി താൻ ഇടപഴകില്ലെന്നും സോനാക്ഷി സിൻഹയുടെ സഹോദരൻ തുറന്ന് പറഞ്ഞു.

സിനിമാ രം​ഗത്ത് സോനാക്ഷി പഴയത് പോലെ സജീവമല്ല. ഏറെക്കാലത്തിന് ശേഷം അടുത്തിടെ ഹീരാമണ്ഡി എന്ന സീരീസിൽ നടി ശ്രദ്ധേ വേഷം ചെയ്തു. തുടക്ക കാലത്ത് ബോളിവുഡിലെ സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ നായികയായ സോനാക്ഷി പിന്നീട് സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ കാണിച്ചു.

More from Filmibeat

Read more about: sonakshi sinha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X