കുഞ്ഞിന്റെ കാര്യത്തിൽ പൂജാരിയുടെ ഉപദേശം; തർക്കിച്ചു; മകന് അത് നൽകാൻ തയ്യാറായില്ലെന്ന് സോനം കപൂർ

ബോളിവുഡിലെ ഫാഷൻ ഐക്കണാണ് സോനം കപൂർ. സോനം കപൂറിനെ പോലെ ഫാഷനിൽ ഇത്രയധികം വ്യത്യസ്തതകൾ കൊണ്ട് വരാൻ കഴിഞ്ഞ മറ്റൊരു നടി ഇന്ത്യയിലില്ലെന്ന് ഏവരും സമ്മതിക്കും. സിനിമാ കുടുംബത്തിൽ നിന്നും വന്ന മറ്റൊരു താരപുത്രി എന്നതിനപ്പുറം ബോളിവു‍ഡിൽ തന്റേതായ സ്ഥാനം നേടാൻ സോനം കപൂറിന് കഴിഞ്ഞതും ഫാഷനിലെ പരീക്ഷണങ്ങളിലൂടെയാണ്. സിനിമാ കരിയർ പരിശോധിച്ചാൽ ഉയർച്ച താഴ്ചകൾ സോനം കപൂറിന് ഒരുപോലെ വന്നിട്ടുണ്ട്. ആദ്യ ചിത്രം സാവരിയ പരാജയമായിരുന്നു. എന്നാൽ പിന്നീട് നല്ല അവസരങ്ങൾ സോനത്തെ തേടിയെത്തി.

നീരജ, രാഞ്ജന തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം സോനം കപൂർ കാഴ്ച വെച്ചു. അമ്മയായ ശേഷമെടുത്ത ഇടവേളയ്ക്ക് ശേഷം കരിയറിൽ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് സോനം. അമ്മയായ ശേഷം വണ്ണം വെച്ച സോനം ശരീരഭാരം കുറച്ച് പഴയ ഫിറ്റ്നസിലേക്ക് എത്തിയത് അ‌ടുത്തിടെ ആരാധക പ്രശംസ നേടി. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും സോനം കപൂർ ഇന്ന് ശ്രദ്ധ നൽകുന്നു. ബിസിനസുകാരനായ ആനന്ദ് അഹുജയാണ് സോനത്തിന്റെ ഭർത്താവ്.

Sonam Kapoor

2018 ലാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ വർഷം ആ​ഗസ്റ്റ് മാസത്തിലാണ് ദമ്പതികൾക്ക് മകൻ പിറന്നത്. വായു കപൂർ അഹൂജ എന്നാണ് മകന്റെ പേര്. മകനെക്കുറിച്ച് സോനം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആചാരപ്രകാരം പിന്തുട‌രുന്ന ചില തെറ്റായ രീതികൾ മകന്റെ കാര്യത്തിൽ ചെയ്യാൻ തയ്യാറല്ലെന്നാണ് സോനം കപൂർ വ്യക്തമാക്കിയത്. മകന് ആദ്യമായി നൽകേണ്ട ഭക്ഷണം തേനാണെന്ന് ഒരു പൂജാരി ഉപദേശിച്ചു.

എന്നാൽ തേന് നൽകില്ല, പകരം ആപ്പിളിന്റെ നീരാണ് മകന് നൽകുകയെന്ന് താൻ പൂജാരിയോട് പറഞ്ഞു. ഇതിന്റെ പേരിൽ അദ്ദേഹവുമായി അഭിപ്രായ വ്യത്യാസം ഉണ്ടായെന്നും സോനം കപൂർ വ്യക്തമാക്കി. ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് തേൻ നൽകുന്നത് കുഞ്ഞുങ്ങളുടെ ആരോ​ഗ്യത്തെ ബാധിക്കുമെന്ന് ഒരു പുസ്തകത്തിൽ വായിച്ചി‌ട്ടുണ്ടെന്നും സോനം കപൂർ പറഞ്ഞു. അടുത്തി‌ടെ ഒരുപൊതുവേദിയിൽ സംസാരിക്കവെയാണ് സോനം ഇക്കാര്യം തുറന്ന് പറഞ്ഞത്.

Sonam Kapoor

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ചിലർ ന‌ടിയെ അനുകൂലിച്ചപ്പോൾ മറ്റ് ചിലർ സോനത്തെ വിമർശിച്ചു. ആചാരങ്ങളിലൊന്നും വിശ്വാസമില്ലെങ്കിൽ പണ്ഡിറ്റ് ജിയെ വിളിച്ചതെന്തിനാണെന്നാണ് വിമർശകരുടെ ചോദ്യം.

​മകന് ഒരു വയസ് കഴിഞ്ഞിരിക്കെയാണ് സോനം കപൂർ അഭിനയ രം​ഗത്തേക്ക് മടങ്ങി വരുന്നത്. ഇടവേളയെക്കുറിച്ച് കഴിഞ്ഞ ദിവസം സോനം സംസാരിക്കുകയുണ്ടായി. കൊവിഡ് വ്യാപനത്തിന്റെ അവസാന ഘട്ടത്തിലാണ് ഞാൻ ​ഗർഭിണിയായത്. ജോലിയിൽ നിന്നും ഇടവേളയെടുക്കുമെന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. എന്റെ മറ്റേർണിറ്റി ലീവായിരുന്നു അത്. സ്ത്രീകളും പുരുഷൻമാരും ഈ അവധി എടുക്കണമെന്ന് ഞാൻ കരുതുന്നു.

ഞാൻ കുഞ്ഞിനൊപ്പം സമയം ചെലവഴിച്ചു. ഇപ്പോൾ താൻ വീണ്ടും വർക്ക് തുടരാൻ തയ്യാറായെന്നും സോനം കപൂർ ചൂണ്ടിക്കാട്ടി. ബ്ലെെൻഡ് ആണ് സോനത്തിന്റെ അവസാനമായി റിലീസ് ചെയ്ത സിനിമ. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. വെബ് സീരീസുകളിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് നടി വ്യക്തമാക്കിയിട്ടുണ്ട്. സോനത്തിന്റെ പിതാവ് അനിൽ കപൂർ സിനിമാ രം​ഗത്ത് ഇപ്പോഴും സജീവ സാന്നിധ്യമാണ്.

More from Filmibeat

Read more about: sonam kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X