'ധൂർത്തടിച്ച് ജാൻവിയും ഖുശിയും; ശ്രീദേവിയുടെ സ്വത്തുക്കൾ ഇല്ലാതായി; ചെന്നെെയിൽ ബാക്കി ഒരു വീട് മാത്രം'

ഇന്ത്യൻ സിനിമയിലെ അനശ്വര നായികയായിരുന്നു ശ്രീദേവി. നടിയുടെ വേർപാട് കനത്ത നഷ്ടമായി സിനിമാ ലോകം കാണുന്നു. ബോളിവുഡിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി സ്വന്തമാക്കിയ ശ്രീദേവിക്ക് ശേഷം അതുപോലെ സൂപ്പർ ഹിറ്റ് നായിക നടിമാർ വിരളമായേ വന്നിട്ടുള്ളൂ. നിരവധി പ്ര​ഗൽഭ നടിമാർ ഇന്നുമുണ്ടെങ്കിലും പ്രധാന വേഷത്തിലെത്തി സാമ്പത്തിക വിജയം നേടിയ സിനിമകൾ ഇവർക്കെല്ലാം കുറവാണ്. ചാന്ദ്നി, ലമ്ഹേ, മിസ്റ്റർ ഇന്ത്യ തുടങ്ങിയവ നടിയുടെ സൂപ്പർ ഹിറ്റ് സിനിമകളിൽ ഉൾപ്പെടുന്നു.

ബാലതാരമായാണ് ശ്രീദേവി അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് തെലുങ്ക്, തമിഴ് സിനിമകളിൽ നിറഞ്ഞു നിന്നു. ഇതിനിടെയായിരുന്നു ഹിന്ദി സിനിമാ രം​ഗത്തേക്കുള്ള കടന്ന് വരവ്. ജാൻവി കപൂർ, ഖുശി കപൂർ എന്നിവരാണ് ശ്രീദേവിയുടെ മക്കൾ. ശ്രീദേവിയെയും മക്കളെയു കുറിച്ച് നടിയുടെ ബാല്യ കാല സുഹൃത്തും നടിയുമായ കുട്ടി പദ്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമിത ചെലവ് മൂലം ശ്രീദേവിക്ക് സാമ്പത്തിക നഷ്ടം വന്നെന്ന് ഇവർ പറയുന്നു.

 Sridevi

'ശ്രീദേവിയും കുട്ടികളും നല്ല പോലെ പണം ചെലവഴിക്കുമായിരുന്നു. അതിനാൽ ധാരാളം പ്രോപ്പർട്ടികൾ വിറ്റിട്ടുണ്ട്. ഒരു ഘട്ടത്തിൽ ശ്രീദേവിയുടെ സഹോദരി ലത സ്വത്തുക്കളുടെ പേരിൽ കേസ് കൊടുത്തു. ലതയെ ഒരിക്കൽ കണ്ടപ്പോൾ ശ്രീയോട് നീ ചെയ്തത് തെറ്റല്ലേ, അവൾ സമ്പാദിച്ച പണല്ലേ എന്ന് ചോദിച്ചു'

'ബോണി കപൂറിനെ പൂർണമായും വിശ്വസിച്ച് കണ്ടിടത്തെല്ലാം ഒപ്പുവെക്കുന്നു, എല്ലാം വിറ്റ് തുലയ്ക്കുന്നു എന്ന് സഹോദരി പറഞ്ഞു. ചെന്നെെയിൽ ശ്രീദേവിക്ക് കോടികളുടെ സ്വത്തുക്കളുണ്ടായിരുന്നു. എല്ലാം പോയി ഇപ്പോൾ ആകെയുള്ളത് സിഐടി ന​ഗറിലെ വീടാണ്. ബാക്കിയെല്ലാം വിറ്റു'

 Sridevi

'ശ്രീദേവി മരിച്ച ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നത് വരെ ടിവിയുടെ മുന്നിലായിരുന്നു. ഭക്ഷണം കഴിക്കാൻ പോലും തോന്നിയില്ല. ഇതെങ്ങനെ സാധ്യമാവുമെന്ന് ചിന്തിച്ചു. ഡൽഹിയിലെ സുനിൽ എന്ന വ്യക്തി മരണത്തിൽ സുപ്രീം കോടതിയിൽ കേസ് കൊടുത്തു. 640 കോടിക്ക് ശ്രീദേവിക്ക് ഇൻഷൂറൻസുണ്ട്. ആ പണത്തിനായി കൊല നടന്നതാണെന്നായിരുന്നു വാദം. എന്നാൽ സുപ്രീം കോടതിയിൽ കേസ് നിന്നില്ല'

'ഞാൻ ഇടയ്ക്കിടെ ബോംബെയിൽ പോവുമ്പോൾ അവിടെ നിന്ന് കേൾക്കുന്നത് ശ്രീദേവിയുടെ രണ്ട് മക്കളും വളരെയധികം ചെലവ് ചെയ്യുമെന്നാണ്. ശ്രീദേവി പറയുന്നത് രണ്ട് പേരും കേട്ടിരുന്നില്ല. ഒരു തവണ ഉപയോ​ഗിച്ച വസ്ത്രം അടുത്ത ഫംങ്ഷന് ഉപയോ​ഗിക്കില്ല. അവിടെ ഇടയ്ക്കിടെ ഫംങ്ഷൻ ഉണ്ടാവും. ആഴ്ച തോറും മൂന്നര ലക്ഷം രൂപയോളം മൂന്ന് പേരുടെയും ഡ്രസിനും ആഭരണങ്ങൾക്കുമായി ചെലവായിരുന്നത്രെ,' കുട്ടി പദ്മിനി പറഞ്ഞു.

ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ഇന്ന് ബോളിവുഡിലെ പ്രമുഖ താരമാണ്. ഗുഡ് ലക്ക് ജെറി, മിലി എന്നിവയാണ് ജാൻവിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. ഇളയ മകൾ ഖുശി കപൂറും സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. ബി ടൗണിലെ പാർട്ടികളിലെ സ്ഥിരം സാന്നിധ്യമാണ് ജാൻവി കപൂർ. നടിയുടെ ആഡംബര ലൈഫ് സ്റ്റെെലും ശ്രദ്ധ നേടാറുണ്ട്.

സിനിമകളിൽ തിരക്കേറി വരികയാണ് ജാൻവിക്ക്. 2018 ഫെബ്രുവരിയിലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു ശ്രീദേവിയെ. പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ മദ്യത്തിന്റെ അംശവും കണ്ടെത്തി. അബോധാവസ്ഥയിൽ ബാത്ത് ടബ്ബിൽ മുങ്ങി മരിക്കുകയായിരുന്നെന്നാണ് അന്ന് പുറത്ത് വന്ന വിവരം. ഇതിൽ നിരവധി അഭ്യൂഹങ്ങൾ‌ വന്നെങ്കിലും പിന്നീട് ഇവയെല്ലാം കെട്ടടങ്ങി.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X