സല്‍മാന്‍ ഖാന്റെ കുടുംബം ദത്തെടുത്ത് വളര്‍ത്തിയ ആ പെണ്‍കുട്ടി; അര്‍പ്പിതയെ കണ്ടെത്തിയ കഥ വീണ്ടും വൈറല്‍
ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്തുന്ന ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ ശ്രദ്ധേയായിരുന്നു. സണ്ണി ലിയോണിനെ പോലെ തന്നെ ഒരു പെണ്‍കുഞ്ഞിനെ വളര്‍ത്തി വലുതാക്കി നല്ലൊരു ജീവിതം നല്‍കിയ കുടുംബമാണ് തിരക്കഥാകൃത്തും നടനുമായ സലീം ഖാന്റേത്. മൂത്തമകന്‍ സല്‍മാന്‍ ഖാനുള്‍പ്പടെ മൂന്ന് ആണ്‍മക്കളും ഒരു മകളുമുള്ള സലീം ഖാന്‍ അര്‍പ്പിത എന്നൊരു പെണ്‍കുട്ടിയെ കൂടി സ്വന്തം മകളായി വളര്‍ത്തിയിരുന്നു.
മുംബൈ നഗരത്തിലെ ഏതോ തെരുവില്‍ ജനിച്ച് വീണ അര്‍പ്പിതയെ വീടില്ലാതെ അലഞ്ഞ ഒരു സ്ത്രീയുടെ കൈയില്‍ നിന്നുമാണ് സലീം ഖാന്‍ കണ്ടെത്തുന്നത്. വിശന്ന് വലഞ്ഞ കുട്ടിയുടെ കരച്ചിലാണ് സല്‍മാന്‍െ ഖാന്റെ പിതാവ് സലീം ഖാന്റെ മനസ് അലിയിപ്പിച്ചത്. പിന്നീട് ആ കുട്ടിയെ ഖാന്‍ കുടുംബം ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ സിനിമാലോകത്തെ അറിയപ്പെടുന്ന താരസഹോദരിയായി അര്‍പ്പിത മാറി.

സല്‍മാന്‍ ഖാന്റെ അമ്മയാണ് അര്‍പ്പിതയെ എടുത്ത് വളര്‍ത്തിയതെന്നും അതല്ല രണ്ടാനമ്മയായ ഹെലനാണെന്നും നേരത്തെ പ്രചരിച്ചിരുന്നു. അതിനിയും വ്യക്തമല്ല. എങ്കിലും അര്‍പ്പിത ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം സന്തുഷ്ടയായി കഴിയുകയാണ്. ഖാന്‍ കുടുംബത്തിലെ എല്ലാ വിശേഷങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്നത് അര്‍പ്പിതയാണ്. മറ്റ് മക്കള്‍ക്കുള്ള അതേ സ്ഥാനം തന്നെയാണ് അവര്‍ക്കും കൊടുത്തിരിക്കുന്നതെന്ന് പുറത്ത് വന്ന ചിത്രങ്ങളില്‍ നിന്നു വ്യക്തമാണ്.
ബിസിനസുകാരനായ ആയൂഷ് ശര്‍മ്മയാണ് ഭര്‍ത്താവ്. ബോളിവുഡ് കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിലൊന്നായിരുന്നു അര്‍പ്പിതയുടേത്. വിവാഹശേഷം വധു വരന്മാര്‍ക്ക് താമസിക്കാനായി 55 കോടിയുടെ വീട് സല്‍മാന്‍ നല്‍കിയിരുന്നു. ആറ് വര്‍ഷത്തോളമായി ഈ ആഡബര വീട്ടിലാണ് അര്‍പ്പിതയും ഭര്‍ത്താവും താമസിക്കുന്നത്. ഇരുവര്‍ക്കും ഒരു മകനും മകളുമാണുള്ളത്.
അഹില്‍ എന്ന് പേരുള്ള മൂത്ത മകനൊപ്പമുള്ള സല്‍മാന്‍ ഖാന്റെ ചിത്രങ്ങളും വീഡിയോസും നേരത്തെ വൈറലായിരുന്നു. മരുമകനൊപ്പം കളിക്കുകയും അവന് പാല് കൊടുക്കുകയുമൊക്കെ ചെയ്യുന്ന സൂപ്പര്‍ താരത്തിന്റെ ചിത്രം മുന്‍പേ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കഴിഞ്ഞ വര്‍ഷം ഒരു പെണ്‍കുഞ്ഞ് കൂടി അര്‍പ്പിത-ആയൂഷ് ദമ്പതിമാര്‍ക്ക് ജനിച്ചിരുന്നു. സല്‍മാന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ഈ കുഞ്ഞിന്റെ ജനനം.


Click it and Unblock the Notifications