വയറ്റിലാകെ ഉണ്ടായിരുന്നത് മദ്യം, ആഹാരം കഴിച്ചിട്ട് ദിവസങ്ങള്‍! താരസുന്ദരി പര്‍വീണ്‍ ബാബിയുടെ അവസാനമിങ്ങനെ

ബോളിവുഡിലെ ഫാഷന്‍ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി ശ്രദ്ധേയായി മാറിയ നടിയാണ് പര്‍വീണ്‍ ബാബി. അക്കാലത്തെ സൂപ്പര്‍ താരങ്ങളായ മഹേഷ് ഭട്ട്, അമിതാഭ് ബച്ചന്‍, കബീര്‍ ബേദി തുടങ്ങിയവരുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകളില്‍ നിറഞ്ഞ് നിന്നിരുന്ന നടി അമ്പതാമത്തെ വയസിലാണ് മരണപ്പെടുന്നത്.

2005 ജനുവരി ഇരുപതിനായിരുന്നു നടി മരണപ്പെടുന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് ഈ വിവരം പോലും എല്ലാവരും അറിയുന്നത്. നടിയുടെ വിയോഗത്തിന്റെ ഇരുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ് ഇന്ന്. ഇതിനോട് അനുബന്ധിച്ച് പര്‍വീണ്‍ ബാബിയുടെ ജീവിതത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രചരിക്കുകയാണ്. അന്തരിച്ച മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ യു ഇഖ്ബാല്‍ നടിയെ കുറിച്ച് എഴുതിയ ലേഖനമാണ് ശ്രദ്ധേയമാവുന്നത്.

parveen-babi

1985 മുതല്‍ പര്‍വീണ്‍ ബാബി സിനിമയില്‍ സജീവമായിരുന്നില്ല. യുജി കൃഷ്ണമൂര്‍ത്തിയുടെ പ്രഭാഷണങ്ങളില്‍ ആകൃഷ്ടയായി നടി കുറേ കാലം വിദേശ രാജ്യങ്ങളില്‍ തന്റെ അസ്തിത്വം തേടി അലഞ്ഞു. കൂടുതലും കാലിഫോര്‍ണിയയില്‍ ആയിരുന്നു. ആയിടയ്ക്ക് എയര്‍പോര്‍ട്ടില്‍ കൃത്യമായ രേഖകള്‍ ഹാജരാക്കത്തതിനെ തുടര്‍ന്ന് നടി പിടിക്കപ്പെട്ടു. അവിടുന്ന് ബഹളമുണ്ടാക്കിയ പര്‍വീണ്‍ ബാബിയെ അമേരിക്കന്‍ പോലീസ് പിടിച്ചു. കൈയ്യില്‍ വിലങ്ങ് അണിയിച്ച് മാനസിക രോഗികളുടെ വാര്‍ഡില്‍ കിടത്തി.

അന്നത്തെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നേരിട്ടെത്തിയാണ് നടിയെ മോചിപ്പിച്ചത്. യു ജി കൃഷ്ണമൂര്‍ത്തിയും ആശുപത്രിയില്‍ എത്തിയിരുന്നു. ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെയാണ് അന്ന് അവര്‍ അമേരിക്ക വിട്ട് പോരുന്നത്.

വിഖ്യാതമായ ടൈം മാസികയുടെ കവര്‍ പേജില്‍ പ്രത്യക്ഷപ്പെടുന്ന ബോളിവുഡിലെ ആദ്യ നടിയും പര്‍വീണ്‍ ബാബിയാണ്. മാത്രമല്ല ഹേമ മാലിനിയും രേഖയും സീനത്ത് അമനും തുടങ്ങിയ താരസുന്ദരിമാര്‍ തിളങ്ങി നിന്ന കാലത്ത് പാശ്ചാത്യ വസ്ത്രധാരണത്തിലൂടെയും ഫാഷന്‍ തരംഗം സൃഷ്ടിച്ചത് പര്‍വീണ്‍ ബാബിയായിരുന്നു.

ഇടയ്ക്ക് നടന്മാരായ അമിതാഭ് ബച്ചനും സഞ്ജയ് ദത്തിനുമെതിരെ സംസാരിച്ച് വിവാദങ്ങളിലും നടി കുടുങ്ങി. ലോകത്തെ ഏറ്റവും വലിയ മാഫിയ തലവന്‍ എന്നാണ് നടി അമിതാഭ് ബച്ചനെ വിശേഷിപ്പിച്ചത്. പിന്നാലെ മുംബൈ സ്‌ഫോടന കേസില്‍ നടന്‍ സഞ്ജയ് ദത്തിനെതിരെ തന്റെ പക്കല്‍ തെളിവുണ്ടെന്ന് പറഞ്ഞിരുന്നു. എങ്കിലും നടി കോടതിയില്‍ ഹാജരായില്ല.

parveen-babi

പാട്ട് കേള്‍ക്കാന്‍ ഏറെ ഇഷ്ടമുണ്ടായിരുന്ന പര്‍വീണ്‍ ബാബി മണിക്കൂറുകളോളം പാട്ട് കേള്‍ക്കും. നന്നായി പുക വലിക്കുകയും മദ്യപിക്കുകയും ചെയ്യുമായിരുന്നു. 55-ാമത്തെ വയസിലാണ് പര്‍വീണ്‍ മരണപ്പെടുന്നത്. ആ സമയത്തും മദ്യപിച്ചിരുന്നു. പ്രമേഹ രോഗിയായിരുന്ന നടി മരുന്ന് കുത്തി വെച്ചിരുന്നു. ഇതിനൊപ്പം മദ്യപാനവും.

മൂന്ന് ദിവസത്തിന് ശേഷമാണ് പര്‍വീണ്‍ ബാബി മരണപ്പെട്ടുവെന്ന വാര്‍ത്ത പുറംലോകം അറിയുന്നത്. മരിക്കുന്നതിന് മുന്‍പ് അവര്‍ ആഹാരം കഴിച്ചിട്ട് ദിവസങ്ങളായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മാത്രമല്ല മദ്യപിച്ചിരുന്നുവെന്നും വ്യക്തമായിരുന്നു. രോഗങ്ങള്‍ക്കൊപ്പം കൊല്ലനായി ആരോ പിറകിലുണ്ടെന്ന തോന്നലും നടിയെ വിഷാദത്തിലേക്ക് എത്തിക്കുകയായിരുന്നു.

More from Filmibeat

Read more about: parveen babi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X