കുപ്പത്തൊട്ടിയിൽ നിന്നും കിട്ടിയ കുട്ടി സൽമാൻ ഖാൻ്റെ പെങ്ങളായി! താരകുടുംബത്തിലെ രാജകുമാരിയായ അര്‍പ്പിതയുടെ കഥ
ബോളിവുഡിലെ താരകുടുംബങ്ങളെ കുറിച്ച് പല വിമര്‍ശനങ്ങളും ഉയര്‍ന്ന് വരാറുണ്ടെങ്കിലും നല്ല കാര്യങ്ങളൊന്നും ആരും ചൂണ്ടിക്കാണിക്കാറില്ല. അത്തരത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ലഭിച്ചിട്ടുള്ള കുടുംബമാണ് നിര്‍മാതാവും എഴുത്തുകാരനുമായ സലിം ഖാന്റേത്. ഭാര്യയും നാല് മക്കളുമുള്ളപ്പോള്‍ രണ്ടാമത് വിവാഹം കഴിച്ചത് മുതല്‍ സലിമിനെതിരെ പരിഹാസങ്ങളും വിമര്‍ശനവുമായിരുന്നു.
ശേഷം മകന്‍ സല്‍മാന്‍ ഖാന്റെ പേരിലായി വിവാദങ്ങള്‍. എന്നാല്‍ സലിമും ഭാര്യ സല്‍മയും ജീവിതത്തില്‍ ചെയ്ത നല്ല കാര്യങ്ങളെ കുറിച്ചുള്ള കഥയിപ്പോള്‍ വൈറലാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെരുവില്‍ നിന്നും കിട്ടിയ ഒരു പെണ്‍കുട്ടിയെ താരദമ്പതിമാര്‍ എടുത്ത് വളര്‍ത്തിയിരുന്നു. അര്‍പ്പിത ഖാന്‍ എന്ന് പേരിട്ട പെണ്‍കുട്ടി താരങ്ങളുടെ വളര്‍ത്തുമകളാണെന്നത് എല്ലാവര്‍ക്കും അറിയാം...

നമ്മള്‍ അറിയാതെയും കേള്‍ക്കാതെയും എത്രയോ നന്മ നിറഞ്ഞ കഥകള്‍ ബോളിവുഡില്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞാണ് അര്‍പ്പിതയെ കളഞ്ഞ് കിട്ടിയ ദിവസം നടന്ന സംഭവങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഒരു എഴുത്ത് വൈറലാവുന്നത്.
'ഡബ്ബിംഗ് തിയേറ്ററിലെ വര്‍ക്ക് കഴിഞ്ഞ് ടാക്‌സിയില്‍ യാത്ര ചെയ്യന്ന സമയത്ത് 'ബൈക്കുള തെരുവോരത്തെ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിക്കപ്പട്ട ഒരു കുട്ടിയുടെ കരച്ചില്‍ കേട്ട സല്‍മ കാര്‍ നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. ഡ്രൈവറുടെ നിരുത്സാഹപ്പെടുത്തലിനെ വകവെക്കാതെ സല്‍മ എന്ന അക്കാലത്തേ അനുപമ എന്ന നടി ആ ചോരക്കുഞ്ഞിനേ ഒന്നും നോക്കാതെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു.
ഭര്‍ത്താവ് സലിം ഖാന്‍ തിളങ്ങി നില്‍ക്കുന്ന കാലം (ഷോലെയടെ തിരക്കഥാകൃത്ത് അക്കാലത്ത് മാര്‍ക്കറ്റ് വാല്യൂ സലിം ഖാന്‍ തീരുമാനിക്കും അതാണ് സലിം എന്ന പെഷവാറുകാന്‍) ഡോറില്‍ സല്‍മ ഒന്ന് മുട്ടി ഒരു ഉറക്കച്ചുവയോടെ വന്ന തന്റെ നേരേ ഭാര്യ ചിരിച്ച് കൊണ്ട് നീട്ടിയ തെരുവിലെ ആ കുഞ്ഞിനേ നോക്കി കക്ഷിയും ഒന്ന് ചിരിച്ചു. എന്നിട്ട് സല്‍മയും ഭര്‍ത്താവും ഒരു കാര്യം തീരുമാനിച്ചു ഈ കുട്ടിയെ ഉപേക്ഷിച്ച മാതാപിതാക്കളെ കണ്ടു പിടിക്കണം.
സലിമും ഭാര്യയും ആ മാതാപിതാക്കളെ കണ്ടെത്തി, ഒരു ചെറ്റക്കുടിലില്‍ എത്തിയ സലിം ഖാന്‍ അവരോട് ഒരു ചോദ്യം ചോദ്യം ചോദിച്ചു. നിങ്ങള്‍ എന്തിന് കുട്ടിയേ കുപ്പത്തൊട്ടിലില്‍ ഉപേക്ഷിച്ചു. സാമ്പത്തിക പരാധീനതയാണ് കാരണം എന്ന് മാതാപിതാക്കള്‍ ഉത്തരം നല്‍കി. സാമ്പത്തികപരമായി സഹായിച്ചാല്‍ നിങ്ങള്‍ ഈ കുട്ടിയേ സംരംക്ഷിക്കുമോ? എന്ന ചോദ്യത്തിന് ആശാവഹമായ ഒരു മറുപടിയും ആ മാതാപിതാക്കള്‍ നല്‍കിയില്ല.
സലിം ഖാന്‍ തന്റെ പോക്കറ്റില്‍ നിന്നും െൈകയ്യില്‍ കിട്ടിയ നോട്ടുകെട്ട് ആ ദമ്പതികളുടെ കൈയ്യില്‍ വച്ച് കൊടുത്തിട്ട് ഇങ്ങനെ പറഞ്ഞു, ഇനി നിങ്ങള്‍ ഈ കുട്ടിയെ അന്വേഷിച്ച് വന്നാല്‍ ഞാന്‍ നിങ്ങളെ വെടിവെച്ച് കൊന്ന് കളയുമെന്ന് പറഞ്ഞ് തിരിച്ചിറങ്ങി നേരെ വീട്ടിലേക്ക് ആ ചോരക്കുഞ്ഞിനെ കൂട്ടികൊണ്ടു വന്നു.
മൂന്ന് ആണ്‍മക്കളുടെയും മകളുടെയും കൂടെ ആ പെണ്‍കുട്ടിയേ കൂടെ എടുത്ത് വളര്‍ത്താന്‍ സലിം എടുത്ത തീരുമാനം മാതാപിതാക്കളും സമൂഹവുമടക്കം എല്ലാരും എതിര്‍ത്തു. മഹല്ലുകള്‍ ഫത്വ കല്‍പിച്ചു. സ്വന്തം പെങ്ങളുടെ മരണം കാണാന്‍ പോലും അനുവദിച്ചില്ല, പള്ളിയില്‍ നിന്നും വിലക്കി.
പക്ഷേ സലിം ഖാന്‍ അതൊന്നും വകവെച്ചില്ല. മഹല്ലുകളോട് സലിം സലാം പാഞ്ഞു. ഖാനും ഭാര്യയും ആ തെരുവില്‍ നിന്നെടുത്ത പെണ്‍കുട്ടിയെ ഹൃദയത്തോട് ചേര്‍ത്ത് വച്ചു. ആ കുട്ടിയുടെ പേരാണ് അര്‍പ്പിത സലിം ഖാന്‍. അവള്‍ക്ക് സല്‍മാന്‍ ഖാന്‍, അര്‍ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍, എന്നിങ്ങനെ മൂന്ന് സഹോദരന്മാരും സഹോദരിയുമുണ്ട്.

നിലത്തും താഴെയും വെക്കാതെ ആ കുഞ്ഞിപ്പെങ്ങളെ അവര്‍ നെഞ്ചിലേറ്റി. നിറത്തിലോ കുലത്തിലോ തങ്ങളുമായിട്ട് യാതൊരു സാമ്യമില്ലെങ്കിലും അവള്‍ ആ വീട്ടിലെ ഭാഗ്യനക്ഷത്രമായി. കൂടാതെ അവളുടെ വിവാഹം അവര്‍ എറ്റവും വലിയ ആഘോഷമാക്കുകയും ചെയ്തു. നമ്മള്‍ അറിയാതെ കേള്‍ക്കാതെ എത്രയോ നന്മ നിറഞ്ഞ കഥകള്‍ ഉണ്ട് ബോളിവുഡില്‍'... എന്നും പറഞ്ഞാണ് കുറിപ്പ് വൈറലാവുന്നത്.
അതേ സമയം സല്‍മാന്‍ ഖാന്‍ കോടികള്‍ വിലമതിക്കുന്ന വീടാണ് സഹോദരിക്ക് വേണ്ടി ബോംബെയില്‍ വാങ്ങി കൊടുത്തതെന്ന് പറയുകയാണ് ആരാധകര്‍. മാത്രമല്ല ദത്തെടുക്കപ്പെട്ട അര്‍പ്പിതയാണ് വീട്ടിലെ കാര്യങ്ങള്‍ മുഴുവന്‍ തീരുമാനിക്കുന്നതെന്നൊരു കഥയുമുണ്ട്. ഇപ്പോളും അവളെ വീട്ടില്‍ വിളിക്കുന്നത് ബേബി അര്‍പ്പിത എന്നാണ്.
അര്‍പ്പിതയോടുള്ള സ്‌നേഹത്തിന് പുറമേ വലിയ ബഹുമാനത്തോടെ കൂടിയാണ് മൂന്ന് സഹോദരന്മാരും അവരോട് പെരുമാറുന്നത്. ഒന്നിച്ചു പുറത്തു പോകുമ്പോള്‍ ഒരു രാജകുമാരിയെ പോലെ അവര്‍ മുന്നില്‍ നടന്ന് ഇവരെ നയിക്കുന്നത് കാണാം...


Click it and Unblock the Notifications











