അമ്മ മദ്യപാനിയായിരുന്നു; എന്റെ ജോലി അമ്മ വെറുത്തു; കുടുംബത്തെക്കുറിച്ച് തുറന്ന് സംസാരിച്ച് സണ്ണി ലിയോൺ

കരിയറിൽ അത്ഭുതകരമായ വളർച്ച സംഭവിച്ച നടിയാണ് സണ്ണി ലിയോൺ. അഡൾട്ട് സിനിമാ രം​ഗത്ത് നിന്നും ബോളിവുഡിലേക്ക് കടന്ന് വന്നപ്പോൾ ഇന്ത്യയിലൊട്ടുക്കും തരം​ഗമായി മാറാൻ സണ്ണിക്ക് കഴിഞ്ഞു. ഇന്ന് നടി, സംരഭക തുടങ്ങി പല മേഖലകളിൽ പ്രശസ്തയാണ് സണ്ണി ലിയോൺ. ജിസ്മം 2 എന്ന സിനിമയിലൂടെയാണ് സണ്ണി ലിയോൺ ബോളിവുഡിലേക്ക് ചുവടുവെക്കുന്നത്. 2012 ൽ പുറത്തിറങ്ങിയ ഈ സിനിമ വൻ ജനശ്രദ്ധ നേടി.

നടിയെ തേടി നിരവധി അവസരങ്ങളും എത്തി. സണ്ണിയെ നായികയാക്കി ഒരുപിടി സിനിമകൾ അന്ന് പുറത്ത് വന്നു. വൺ നൈറ്റ് സ്റ്റാൻഡ്, ലീല തുടങ്ങിയ സിനിമകൾ വിജയം കൈവരിച്ചു. നിരവധി ഡാൻസ് നമ്പറുകളിലും സണ്ണി അക്കാലത്ത് അഭിനയിച്ചു. കഴിഞ്ഞ കാലത്തെക്കുറിച്ച് തുറന്ന് പറയാൻ സണ്ണി ലിയോൺ മടിക്കാറില്ല. അ‍ഡൾട്ട് സിനിമാ രം​ഗത്ത് പ്രവർത്തിച്ച കാലത്ത് തന്റെ കുടുംബത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സണ്ണി ലിയോണിപ്പോൾ.

തന്റെ പ്രൊഫഷനോട് അമ്മയ്ക്ക് കടുത്ത എതിർ‌പ്പുണ്ടായിരുന്നെന്ന് സണ്ണി ലിയോൺ പറയുന്നു. കുടുംബത്തിലെ താളപ്പിഴകളെക്കുറിച്ചും സണ്ണി ലിയോൺ തുറന്ന് സംസാരിച്ചു. അമ്മ മദ്യപാനത്തിന് അടിമപ്പെട്ടിരുന്നെന്ന് നടി വ്യക്തമാക്കി. അമ്മയുടെ മദ്യപാനം തന്നെ വിഷമിപ്പിച്ചു. മദ്യത്തേക്കാൾ കൂടുതൽ അമ്മ തന്നെ സ്നേഹിക്കണമെന്ന് ഞാൻ ആ​ഗ്രഹിച്ചു. പക്ഷെ അമ്മ മദ്യത്തിന് അടിമപ്പെട്ടിരുന്നു. മാനസികപരമായി ഇത് ചികിത്സിച്ച് ശരിയാക്കേണ്ടതായിരുന്നു. താനോ സഹോദരനോ അച്ഛനോ അമ്മയുടെ ദുശ്ശീലത്തിന് കാരണക്കാരല്ലെന്നും സണ്ണി ലിയോൺ വ്യക്തമാക്കി.

Sunny Leone

അതേസമയം തന്റെ അഡൾട്ട് സിനിമാ പ്രൊഫഷൻ അമ്മയെ മദ്യത്തിൽ ആശ്വാസം കണ്ടെത്താൻ പ്രേരിപ്പിച്ചിരിക്കാം എന്നും സണ്ണി ലിയോൺ വ്യക്തമാക്കി. തന്റെ പ്രൊഫഷൻ അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. ഞാൻ വൈകിയാണ് വീട്ടിലേക്ക് വന്നിരുന്നത്. ഇതെല്ലാം അമ്മയെ ബാധിച്ചിരിക്കാം എന്നും സണ്ണി ലിയോൺ തുറന്ന് പറഞ്ഞു.

സിഖ് കുടുംബത്തിലാണ് സണ്ണി ലിയോൺ ജനിച്ചത്. കരൺജിത് കൗർ വൊഹ്ര എന്നാണ് നടിയുടെ യഥാർത്ഥ പേര്. ലൈം ലൈറ്റിലേക്ക് കടന്ന് വന്നപ്പോഴാണ് സണ്ണി ലിയോൺ പേര് മാറ്റിയത്. സഹോദരൻ സന്ദീപ് സിം​ഗിന്റെ വിളിപ്പേരായിരുന്നു സണ്ണി. ഈ പേര് നടി സ്വീകരിക്കുകയായിരുന്നു.

സഹോദരന്റെ വിളിപ്പേര് സ്വീകരിച്ചതിൽ അമ്മയ്ക്ക് എതിർപ്പുണ്ടായിരുന്നെന്ന് സണ്ണി ലിയോൺ മുമ്പ് പറഞ്ഞിട്ടുണ്ട്. ജസ്പാൽ സിം​ഗ് വൊഹ്ര എന്നാണ് സണ്ണിയുടെ പിതാവിന്റെ പേര്. ടിബറ്റിൽ ജനിച്ച ഇദ്ദേഹം വളർന്നത് ഡൽ‌ഹിയിലാണ്. അമ്മ ബൽവന്ത് കൗർ വൊഹ്ര ഹിമാചൽ പ്രദേശിലാണ് ജനിച്ചതും വളർന്നും.

Sunny Leone

പഴയ കരിയർ ഉപേക്ഷിച്ച സണ്ണി ലിയോൺ ഇന്ന് മുഖ്യധാരാ സിനിമകളിലാണ് അഭിനയിക്കുന്നത്. അഭിനയത്തിനൊപ്പം കുടുംബ ജീവിതത്തിനും നടിയിന്ന് പ്രധാന്യം നൽകുന്നു. ഡാനിയൽ വെബറാണ് സണ്ണി ലിയോണിന്റെ ഭർത്താവ്. ഇരുവർക്കും മൂന്ന് മക്കളുമുണ്ട്. നിഷ, നോവ, ആഷർ എന്നീ മൂന്ന് മക്കളാണ് സണ്ണിക്കുള്ളത്. നിഷ എന്ന മകളെ ദത്തെടുക്കുകയായിരുന്നു. ഇതിന് ശേഷമാണ് വാടക ​ഗർഭധാരണത്തിലൂടെ ആൺമക്കളെ സ്വീകരിച്ചത്.

ഒന്നരവർഷത്തെ ശ്രമഫലമായാണ് വാടക ​ഗർഭധാരണം വഴിക്ക് താരത്തിന് കുഞ്ഞുങ്ങൾ പിറന്നത്. ഐവിഎഫിന്റെ നടപടി ക്രമങ്ങൾ പൂർത്തിയായിരുന്നെങ്കിലും കുഞ്ഞുണ്ടാകാനുള്ള ആദ്യ ശ്രമങ്ങൾ പരാജയപ്പെട്ടു. അക്കാലത്ത് മാനസികമായി താൻ തകർന്നിരുന്നെന്നും സണ്ണി ലിയോൺ മുമ്പൊരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇതിനിടെയാണ് ദത്തെടുക്കലിലേക്ക് സണ്ണിയും ഭർത്താവും കടന്നത്. ഇതിന് വേണ്ട നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാകവെ ഐവിഎഫ് വിജയകരമായി. ദൈവത്തിന്റെ പദ്ധതിയാണ് ഈ യാദൃശ്ചികതയെ താൻ കാണുന്നതെന്നും സണ്ണി അന്ന് വ്യക്തമാക്കി.

More from Filmibeat

Read more about: sunny leone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X