കാമുകനുമായി 15 വയസ് കൂടുതല്‍; സുസ്മിത മോഡലുമായി പിരിഞ്ഞത് സമാധാനമില്ലാത്തത് കൊണ്ടെന്ന് സൂചന

വിവാഹത്തെ കുറിച്ച് നടി സുസ്മിത സെന്‍ പറയുമെന്ന് കരുതി കാത്തിരുന്നവരോട് താന്‍ കാമുകനുമായി വേര്‍പിരിഞ്ഞു എന്നാണ് നടി പറഞ്ഞത്. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിലായിരുന്ന സുസ്മിത സെന്നും കാമുകന്‍ റോഹ്മാന്‍ ഷോവലും ബന്ധം ഉപേക്ഷിച്ചെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അന്ന് മുതലിങ്ങോട്ട് താരങ്ങളെ പറ്റിയുള്ള നിരവധി വിശേഷങ്ങളാണ് പുറത്ത് വന്നത്. ഒടുവില്‍ സത്യമെന്താണെന്ന് അറിയാന്‍ കാത്തിരുന്നവരോട് കേട്ടതൊക്കെ ശരിയാണെന്ന് സുസ്മിത തന്നെ സമ്മതിച്ചു.

സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച പുതിയ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കി കൊണ്ടാണ് താന്‍ വേര്‍പിരിഞ്ഞുവെന്ന് നടി വെളിപ്പെടുത്തിയത്. സുഹൃത്തുക്കളായി തുടങ്ങിയ ബന്ധമായിരുന്നു ഞങ്ങളുടേത്. ഇപ്പോഴും അങ്ങനെ തന്നെയാണ്. എന്നാല്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ചിട്ട് കാലം കുറേ ആയി എന്നാണ് നടി പറഞ്ഞത്. എന്നാല്‍ അത്ര സൗഹൃദത്തോട് കൂടിയാണോ ഇരുവരും രണ്ടായതെന്ന് ചോദിക്കുകയാണ് ആരാധകര്‍. സുസ്മിതയുടെ പുതിയ പോസ്റ്റാണ് ഇത്തരം സംശയങ്ങള്‍ക്ക് വഴിയൊരുക്കിയത്.

കാമുകനുമായി പിരിയാനുണ്ടായ കാരണത്തെ കുറിച്ച് സുസ്മിത

കാമുകനുമായി വേര്‍പിരിഞ്ഞെന്ന് പറഞ്ഞത് മുതല്‍ സുസ്മിത എന്തൊക്കെ ഇനി പറയുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒരു സെല്‍ഫി ചിത്രം പങ്കുവെച്ച് കൊണ്ടാണ് നടി വന്നത്. അതിന് ക്യാപ്ഷനായി കൊടുത്തത് 'സമാധാനമാണ് മനോഹരമെന്നാണ്'. നിങ്ങളെ എല്ലാവരെയും ഞാന്‍ സ്‌നേഹിക്കുന്നുണ്ട് എന്ന് കൂടി നടി പറഞ്ഞിരുന്നു. ഇതോടെ റോഹ്മാനുമായിട്ടുള്ള ബന്ധത്തില്‍ സമാധാനം മുഴുവന്‍ നഷ്ടപ്പെട്ടോ എന്ന ചോദ്യവും ഉയര്‍ന്നു. ഇരുവരും വേര്‍പിരിയാനുള്ള കാരണം അന്വേഷിച്ച് നടന്നവര്‍ക്ക് മുന്നിലേക്കാണ് സമാധാനത്തിന്റെ പ്രധാന്യത്തെ കുറിച്ച് സുസ്മിത പറഞ്ഞത്.

ജീവിതത്തിൽ സമാധാനം നഷ്ടപ്പെട്ടന്ന് സുസ്മിത സെൻ

അതേ സമയം സുസ്മിതയുമായിട്ടുള്ള എല്ലാ ബന്ധങ്ങളും റോഹ്മാന്‍ അവസാനിപ്പിച്ചു എന്നാണ് അറിയുന്നത്. സോഷ്യല്‍ മീഡിയിയല്‍ നിന്നും ഫോളോ ചെയ്യുന്നത് ആദ്യമേ ഒഴിവാക്കിയിരുന്നു. കാലങ്ങളായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പോലും ഇല്ലായിരുന്നു. അതുപോലെ സുസ്മിതയുടെ വീട്ടില്‍ നിന്നുള്ള താമസം മാറ്റി അദ്ദേഹം സുഹൃത്തിന്റെ വീട്ടിലേക്ക് പോയെന്നാണ് ഈ ടൈംസ് പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

നടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തി

2018 ലാണ് സുസ്മിതയും മോഡലായ റോഹ്മാന്‍ ഷോവലും തമ്മില്‍ അടുപ്പത്തിലാവുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ കണ്ടുമുട്ടിയ താരങ്ങള്‍ വളരെ പെട്ടെന്ന് അടുപ്പമായി. സുസ്മിതയുടെ മക്കളായ റെനിയുടെയും അലിഷയുടെയും കൂടെ മികച്ചൊരു ബന്ധം കൂടി സ്ഥാപിച്ചതോടെ താരങ്ങള്‍ക്കിടയില്‍ കൂടുതല്‍ അടുപ്പമായി. സുസ്മിതയുടെ കുടുംബവുമായിട്ടും നല്ല സൗഹൃദത്തിലായിരുന്നു. അവരുടെ വീട്ടില്‍ നടക്കുന്ന ചടങ്ങുകള്‍ക്കെല്ലാം റോഹ്മാന്‍ പങ്കെടുക്കുമായിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
15 വയസിന് ഇളയ ആളെ പ്രണയിച്ച നടി

46 വയസുകാരിയായ സുസ്മിത സെന്‍ രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത് സിംഗിള്‍ മദറായി കഴിയുകയായിരുന്നു. ഇതിനിടയിലാണ് റോഹ്മാന്‍ ജീവിതത്തിലേക്ക് വരുന്നത്. റോഹ്മാനെക്കാളും പതിനഞ്ച് വയസ് കൂടുതല്‍ സുസ്മിതയ്ക്കുണ്ട്. ഇതിന്റെ പേരില്‍ പലപ്പോഴും നടി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തിരുന്നു. തുടക്കത്തില്‍ പ്രായം പറയാതെയാണ് റോഹ്മാന്‍ തന്നോട് അടുത്തത് എന്നായിരുന്നു ഇതിനുള്ള വിശദീകരണമായി സുസ്മിത പറഞ്ഞിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X