For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂസൈൻ ഖാന്റെ വർക്കൗട്ട് വീഡിയോയ്ക്ക് കാമുകന്റെ കമന്റ്, നടന്റെ വാക്കുകൾ വൈറലാകുന്നു

  |

  ബോളിവുഡ് താരങ്ങൾ വർക്കൗട്ടിന് ജീവിതത്തിൽ അമിതമായ പ്രധാന്യം കൊടുക്കുന്നവരാണ്. താരങ്ങളുടെ ജീവിത രീതിയുടെ ഭാഗമായി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയ പേജുകളിൽ ചിത്രങ്ങളും വീഡിയോയും പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം ആരാധകരുടെ ഇടയിൽ വൈറലുമാണ്. താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ പ്രേക്ഷകർക്ക് പ്രചോദനമാകാറുമുണ്ട്.

  Sussanne Khan

  മമ്മൂക്കയോട് അസൂയ ഉള്ള ഒരാളാണ് ഞാൻ, കാരണം.. സൂരജിന്റെ കമന്റ് ചർച്ചയാകുന്നു

  ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് നടൻ ഹൃത്വിക് റോഷന്റെ മുൻഭാര്യ സുസൈൻ ഖാന്റെ വർക്കൗട്ട് വീഡിയോയാണ്. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ഇത്തരത്തിലുള്ള വർക്കൗട്ട് വീഡിയോകൾ താരം പങ്കുവെയ്ക്കാറുണ്ട്. ഇത് പ്രേക്ഷകരുടെ ഇടയിൽ വൈറലും ആകാറുണ്ട്. എന്നാൽ ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് സുസൈൻ ഖാന്റെ വീഡിയോയ്ക്ക് ലഭിച്ച ഒരു കമന്റാണ്. നടൻ അസ്ലാൻ ഗോനിയാണ് താരത്തിന്റെ വർക്കൗട്ട് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ഇവരുടെ പേര് ഗോസിപ്പ് കോളങ്ങളിൽ സജീവമാകുമ്പോഴാണ് വീഡിയോയ്ക്ക് കമന്റുമായി നടൻ എത്തുന്നത്.

  വർക്കൗട്ട് തുടർന്ന് പോകുന്നതിന്റെ രഹസ്യം എന്താണെന്ന് അറിയാമോ? അത് വലിയ പ്രചോദനം നൽകുകയും നമ്മളെ കൂടുതൽ ഉയരങ്ങളിലേയ്ക്ക് എത്തിക്കുകയും ചെയ്യുമെന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. #tryingtostayconsistent #thejumpboxmorning #comeasuare എന്നിങ്ങനെയുള്ള ഹാഷ്ടാഗും പോസ്റ്റിൽ ചേർത്തിട്ടുണ്ട്.

  ലാലേട്ടന് പനിയും ശരീര വേദനയുമായിരുന്നു, എന്നിട്ടും നൃത്തം ചെയ്തു, ഹിറ്റ് ഗാനത്തെ കുറിച്ച് പ്രസന്ന മാസ്റ്റർ

  സൂസൈൻ ഖാന്റെ വീഡിയോയ്ക്ക് 'Space Girl' എന്നാണ് അസ്ലാൻ ഗോനി കമന്റ് ചെയ്തിരിക്കുന്നത് ഇതിന് മറുപടിയുമായി താരവും എത്തിയിട്ടുണ്ട്. ലവ് ഇമോജിക്കൊപ്പം ശരിക്കും അങ്ങനെ തന്നെയാണെന്നാണ നടി മറുപടി നൽകിയിരിക്കുന്നത്. വീഡിയോയ്ക്കൊപ്പം തന്നെ ഇവരുടെ കമന്റുകളും വൈറലായിട്ടുണ്ട്. താരങ്ങളുടെ പ്രണയത്തെ കുറിച്ച് നിരവധി കഥകൾ ബോളിവുഡ് കോളങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഗോസിപ്പ് വാർത്തകളെ കുറിച്ച് താരങ്ങൾ പ്രതികരിച്ചിട്ടില്ല.

  ഡാൻസിന്റെ പേരിൽ മമ്മൂക്കയെ ട്രോളിയവരോട് സാജിദ്; അത് കാലിന്റെ കുഴപ്പം കൊണ്ടല്ലെന്ന് വിമർശകര്‍

  സൂസൈന്റെ വർക്കൗട്ട് വിഡിയോക്ക് കമന്റുമായി ആരാധകർ മാത്രമല്ല സുഹൃത്തുക്കളും എത്തിയിട്ടുണ്ട്. താഴെ സഹോദരി ഫറ ഖാന്‍, പ്രീതി സിന്റ, ദിഷ പഠാനി, റിഥിമ കപൂർ, സോണാലി ചൗഹാൻ എന്നിവരും കമന്റ് ചെയ്തിട്ടുണ്ട്. 2000 ൽ ആയിരുന്നു നടൻ ഹൃത്വിക് റോഷന്റേയും സൂസൈൻ ഖാന്റേയു വിവാഹം കഴിയുന്നത്. 14 വർഷത്തിന് ശേഷം 2014 ആയിരുന്നു ഇരുവരും വേർപിരിയുന്നത്. താരങ്ങളുടെ വേർപിരിയൽ ഇന്ന് ബോളിവുഡ് കോളങ്ങളിൽ വലിയ ചർച്ചയായിരുന്നു. പ്രേക്ഷകരെ ഞെട്ടിച്ച ഒരു വേർപിരിയലായിരുന്നു ഇത്. ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്. മക്കൾക്ക് വേണ്ടി ഇരുവരും ഒന്നിച്ച് കൂടാറുണ്ട്.

  മൂന്ന് ഡയലോഗ് കൊണ്ട് സ്റ്റേജ് കയ്യിലെടുത്ത് ഷിയാസ് കരീം, ചത്താലും തീരില്ല മഹത്വമെന്ന് ആരാധകർ...

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  ജീവിത്തിൽ ഒരു പ്രത്യേക ഘട്ടത്തിൽ എത്തിയപ്പോൾ വേർപിരിയുന്നതാണ് നല്ലെതെന്ന് തോന്നിയെന്നും ബന്ധം തുടർന്ന് പോകുന്നതിൽ കാര്യമില്ലെന്ന് തോന്നിയപ്പോഴാണ് വിവാഹ ജീവിതം അവസാനിപ്പിച്ചതെന്ന് സൂസൈൻ ഖാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നല്ല സുഹൃത്തുക്കളാണെന്നും താരം പറഞ്ഞിരുന്നു. നടി കങ്കണയും ഹൃത്വിക് റോഷനും തമ്മിലുള്ള ബന്ധമാണ് ഇവരുടെ വിവാഹമോചനത്തിന് കാരണമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതുവരെ വിവാഹമോചനത്തെ കുറിച്ചുള്ള കൃത്യമായ കാരണം താരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഹൃത്വിക്കുമായി പിരിഞ്ഞതിന് ശേഷമാണ് നടൻ അസ്ലാൻ ഗോനിയുടെ പേരിനോടൊപ്പം സുസൈൻ ഖാന്റെ പേര് ഗോസിപ്പ് കോളങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്.

  Read more about: sussanne khan
  English summary
  Viral: Sussanne Khan's New Boyfriend Arslan Goni Is Impressed With His Lover Latest Workout Video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X