'പാപ്പരാസികൾ പോലും നടന്മാരെ 'സാർ' എന്ന് വിളിക്കും, പക്ഷെ നടിമാരോട് അവർക്ക് ആ ബഹുമാനം ഇല്ല'; താര സുതാരിയ

ബോളിവുഡിൽ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ഏക് വില്ലിയൻ റിട്ടേൺസ്. ജോൺ എബ്രഹാം, അർജുൻ കപൂർ, താര സുതാരിയ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദിഷ പഠാനിയും സിനിമയിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളിൽ ഒന്ന് അവതരിപ്പിക്കുന്ന നടി താര സുതാരിയ സിനിമാ മേഖലയിൽ സ്ത്രീകൾ അസമത്വം നേരിടുന്നത് എങ്ങനെയെല്ലാമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

Tara Sutaria, Tara Sutaria photos, Tara Sutaria news, Tara Sutaria films, താര സുതാരിയ, താര സുതാരിയ ഫോട്ടോകൾ, താര സുതാരിയ വാർത്തകൾ, താര സുതാരിയ ചിത്രങ്ങൾ

സെലിബ്രിറ്റികൾക്ക് പാപ്പരാസികൾ നൽകുന്ന ബഹുമാനത്തിൽ പോലും ആ വ്യത്യാസത്തെക്കുറിച്ച് അറിയാമെന്നും താര പറയുന്നു. ഫോട്ടകളും അഭിമുഖങ്ങളും പകർത്താനെത്തുന്ന ഫോട്ടോ​ഗ്രാഫർമാരും ജേർണലിസ്റ്റുകളും നടന്മാർക്ക് വലിയ ബഹുമാനവും നടിമാരോട് ബഹുമാനമില്ലായ്മയും കാണിക്കുന്നുവെന്നാണ് താര സുതാരിയ പറയുന്നത്.

പലതവണ സ്ത്രീ അഭിനേതാക്കളെ അവരുടെ പേരുകൾ ഇത്തരം പാപ്പരാസികൾ വിളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പക്ഷെ പുരുഷ അഭിനേതാക്കളെ ഫോട്ടോഗ്രാഫർമാരും പത്രപ്രവർത്തകരും സാർ എന്നാണ് വിളിക്കുന്നതെന്നും താര ചൂണ്ടിക്കാട്ടി.

'അഭിപ്രായങ്ങളുള്ള എല്ലാ അർഥത്തിലും തുല്യതയുള്ള ശക്തരായ സ്ത്രീകളുടെ കുടുംബത്തിലാണ് ഞാൻ വളർന്നതെന്നതിനാൽ അസമത്വം എന്ന ആശയം മനസിലാക്കാൻ എനിക്ക് സാധിക്കാറുണ്ട്. ബോളിവുഡിൽ മിക്ക കാര്യങ്ങളും തുല്യതയില്ലെന്നത് ഞാൻ അനുഭവിച്ചിട്ടുള്ളതാണ്.'

'ഒരുപാട് പാപ്പരാസി വീഡിയോകളിൽ ഞാൻ ഇത് ശ്രദ്ധിച്ചിട്ടുണ്ട് അവർ പുരുഷ സെലിബ്രിറ്റിയേയും സ്ത്രീ സെലിബ്രിറ്റിയേയും തുല്യതയോടെയല്ല കാണുന്നത്. നടന്മാരെ എപ്പോഴും സാർ എന്ന് വിളിക്കും. എന്നാൽ അതെ പ്രായത്തിലുള്ള സ്ത്രീയെ ഒരിക്കലും അങ്ങനെ വിളിക്കില്ല. ഞങ്ങൾക്ക് ആ ബഹുമാനം വേണം എന്നല്ല.'

Tara Sutaria, Tara Sutaria photos, Tara Sutaria news, Tara Sutaria films, താര സുതാരിയ, താര സുതാരിയ ഫോട്ടോകൾ, താര സുതാരിയ വാർത്തകൾ, താര സുതാരിയ ചിത്രങ്ങൾ

'നാമെല്ലാവരും വളരെ ചെറുപ്പമാണ് ഞങ്ങളെ മാം എന്നോ ജി എന്നോ വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ബഹുമാനം കൊടുക്കണമെന്ന സാമാന്യബോധം മനുഷ്യന് വേണം. അതിനാൽ സ്ത്രീകൾക്കും ബഹുമാനം നൽകണം. അതാണ് ഞാൻ പറയുന്നത്. ഇത് പോലുള്ള ചെറിയ കാര്യങ്ങളിൽ നിന്നാണ് സ്ത്രീകളോടുള്ള ബഹുമാനം വരുന്നത്. ചെറുതിൽ നിന്ന് തുടങ്ങിയാലെ വലിയ മാറ്റങ്ങൾ വരുത്താൻ പിന്നീട് സാധിക്കൂ' താര പറഞ്ഞു.

അതേസമയം താര ഇപ്പോൾ തന്റെ വരാനിരിക്കുന്ന ചിത്രമായ ഏക് വില്ലിയൻ റിട്ടേൺസിന്റെ പ്രമോഷൻ തിരക്കിലാണ്. ഈ വെള്ളിയാഴ്ച ജൂലൈ 29ന് സിനിമ റിലീസ് ചെയ്യും. മോഹിത് സൂരിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X