ലിപ്സ്റ്റിക് വിവാ​ദവും ​​ഗർഭിണിയായപ്പോൾ വന്ന ആരോപണവും; മരുമകളു‌ടെ വിവാദങ്ങളിൽ അമിതാഭ് പ്രതികരിച്ചതിങ്ങനെ

അമിതാഭ് ബച്ചൻ മരുമകൾ ഐശ്വര്യ റായിയെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തെന്ന വാർത്ത കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചു. ഐശ്വര്യ റായും ഭർത്താവ് അഭിഷേക് ബച്ചനും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നും ഐശ്വര്യ റായുമായി അഭിഷേകിന്റെ വീട്ടുകാർ സ്വര ചേർച്ചയിൽ അല്ലെന്നും അഭ്യൂഹങ്ങൾ പരക്കവെയാണ് പുതിയ വാർത്ത പുറത്ത് വന്നത്. അഭ്യൂഹങ്ങൾ കടുത്തിട്ടും ഇതേക്കുറിച്ച് പ്രതികരിക്കാൻ താര കുടുംബം തയ്യാറാകാത്തത് സംശയത്തിന് ആക്കം കൂട്ടുന്നു. കുടുംബ ബന്ധത്തിന് വലിയ പ്രാധാന്യം നൽകിയവരാണ് അമിതാഭ് ബച്ചനും വീട്ടുകാരും.

എന്നാൽ ഇന്ന് എന്താണ് ബച്ചനും കുടുംബത്തിനും സംഭവിച്ചതെന്ന ചോദ്യം ആരാധകർക്കുണ്ട്. ഐശ്വര്യയുമായി അസ്വാര്യസ്യങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കുന്ന ഒന്നിലറെ സംഭവങ്ങൾ ഇതിനകം ചർച്ചയായിട്ടുണ്ട്. വിവാഹ ശേഷം ഐശ്വര്യയെ എല്ലാ ഘട്ടങ്ങളിലും ചേർത്ത് നിർത്തിയവരായിരുന്നു അമിതാഭ് ബച്ചനും ജയ ബച്ചനും. വിവാദങ്ങൾ വരുമ്പോഴെല്ലാം നടിയെ പിന്തുണച്ച് കൊണ്ട് ഇരുവരും രം​ഗത്ത് വന്നു. ഐശ്വര്യയെ ആഷ് എന്ന ചുരുക്കപ്പേരിൽ പാപ്പരാസികൾ വിളിക്കുന്നത് പോലും ജയ ബച്ചന് ഇഷ്ടമല്ലായിരുന്നു.

Amitabh Bachchan, Aishwarya Rai

മരുമകളുടെ നല്ല ​ഗുണങ്ങളെ പ്രശംസിച്ച് കൊണ്ട് ജയ ബച്ചൻ മുമ്പൊരിക്കൽ സംസാരിച്ചിട്ടുമുണ്ട്. അമിതാഭ് ബച്ചനും ഐശ്വര്യക്ക് പരസ്യമായി പിന്തുണ നൽകിയ സാഹചര്യങ്ങളും ഉണ്ട്. 2016 ൽ കാൻ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപറ്റിൽ ഐശ്വര്യ റായ് നടത്തിയ ഫാഷൻ പരീക്ഷണം വലിയ തോതിൽ ചർച്ചയായിരുന്നു. പർപ്പിൾ നിറമുള്ള ലിപസ്റ്റിക് ഇട്ടാണ് ഐശ്വര്യ ക്യാമറകൾക്ക് മുന്നിലെത്തിയത്. ഐശ്വര്യയുടെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് വൈറലായി.

ഒരു വിഭാ​ഗം ഈ ഫാഷൻ പരീക്ഷണത്തെ അനുകൂലിച്ചപ്പോൾ വലിയൊരു വിഭാ​ഗം നടിയെ ട്രോളുകയും കുറ്റപ്പെടുത്തുകയുമാണുണ്ടായത്. അന്ന് സോഷ്യൽ മീഡിയയിലുണ്ടായ ചർച്ചകൾ ചെറുതല്ല. ഇതേക്കുറിച്ച് പ്രതികരിച്ച് കൊണ്ട് അന്ന് അമിതാഭ് ബച്ചൻ രം​ഗത്ത് വന്നു. സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങൾക്ക് ഒരു ദിവസത്തെ ആയുസേ ഉള്ളൂയെന്ന് അമിതാഭ് അന്ന് ചൂണ്ടിക്കാട്ടി. ഒരാൾക്ക് അവരുടെ അഭിപ്രായം പറയാനുള്ള അവസരം സോഷ്യൽ മീഡിയ നൽകുന്നു.

Amitabh Bachchan, Aishwarya Rai

മുമ്പ് ഈ അവസരം ഇല്ലായിരുന്നു. എന്താണ് നിങ്ങളെക്കുറിച്ച് മറ്റുള്ളവർ ചിന്തിക്കുന്നതെന്ന് നിങ്ങൾക്ക് അറിയില്ലായിരുന്നു. എന്നാൽ ഇന്ന് അതിന് കഴിയും. നല്ല കാര്യം എന്തെന്നാൽ ഒരു ദിവസമോ അര ദിവസമോ മാത്രമേ അത് നിലനിൽക്കൂ. പിന്നീട് മറ്റൊരു വിഷയം ചർച്ചയാകുമെന്നും അമിതാഭ് ബച്ചൻ അന്ന് ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിൽ വന്ന വിമർശനങ്ങളെ ഐശ്വര്യ റായും കാര്യമാക്കിയില്ല.

ഒന്നിലേറെ തവണ ഐശ്വര്യയുടെ കാൻ ഫെസ്റ്റിലെ ലുക്കുകൾക്ക് വിമർശനം വന്നിട്ടുണ്ട്. എന്നാൽ ഇത് അവ​ഗണിച്ച് മുന്നോട്ട് പോകാൻ ഐശ്വര്യക്ക് കഴിഞ്ഞു. ഐശ്വര്യക്ക് വേണ്ടി അമിതാഭ് ബച്ചൻ ശക്തമായി സംസാരിച്ചത് നടി ​ഗർഭിണിയായപ്പോഴാണ്. ​ഗർഭിണിയാണെന്ന കാര്യം മറച്ച് വെച്ച് ഐശ്വര്യ തന്റെ ഹീറോയിൻ എ

ന്ന സിനിമയിൽ ഒപ്പുവെച്ചെന്ന് സംവിധായകൻ മധുർ ഭണ്ഡാർക്കർ ആരോപിച്ചു. അന്ന് ഐശ്വര്യയെ പിന്തുണച്ച് അമിതാഭ് ബച്ചൻ രം​ഗത്ത് വന്നു. ഒരു നടി ​ഗർഭിണിയാകരുതെന്ന് ഒരു കരാറിലും പറയുന്നില്ലെന്നാണ് അമിതാഭ് വ്യക്തമാക്കിയത്. ഐശ്വര്യ സിസേറിയൻ നടത്താതെ കുഞ്ഞിനെ പ്രസവിച്ചതിനെ പ്രശംസിച്ചും അമിതാഭ് ബച്ചൻ ഒരിക്കൽ സംസാരിച്ചിട്ടുണ്ട്.

Read more about: amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X