Don't Miss!
- News
സ്ഥിരമായി ചാര്‍ട്ടേഡ് ഫ്ളൈറ്റ്; പ്രവാസികള്‍ ചിരി തുടങ്ങിയിട്ട് ഇപ്പോഴും നിര്‍ത്തിയിട്ടില്ലെന്ന് കെ സുധാകരന്
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Technology
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ഐശ്വര്യ റായിയെ കണ്ടാല്‍ പിന്നെ കണ്ണെടുക്കാന്‍ തോന്നില്ല; ഒരുമിച്ചഭിനയിച്ച ഓര്‍മ്മകള്‍ പങ്കുവെച്ച് നടന് അക്ഷയ്
ഐശ്വര്യ റായിയെ കുറിച്ചുള്ള ഓരോ വാര്‍ത്തയും വൈറലാവുന്നതാണ് പതിവ്. വിവാഹം കഴിഞ്ഞ് പത്ത് വയസുള്ള മകളുടെ അമ്മയായി. എന്നിട്ടും ഐശ്വര്യ റായിയെയും അവരുടെ സൗന്ദര്യത്തെ കുറിച്ചുമുള്ള വര്‍ണനയാണ് എല്ലായിടത്തും. നടന് അക്ഷയ് ഖന്ന പറഞ്ഞിട്ടുള്ള ചില കാര്യങ്ങളാണ് ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്നത്.
ബോളിവുഡ് നടന് അക്ഷയ് ഖന്നയും ഐശ്വര്യ റായിയും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. താല് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. ശേഷം 'ആ അബ് ലൗട്ട് ചലെന്' എന്ന സിനിമയിലും ഒന്നിച്ചു. എന്നാല്‍ ഐശ്വര്യ റായിയെ കാണുമ്പോള്‍ തോന്നുന്നതിനെ കുറിച്ച് അക്ഷയ് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്.

ലോകസുന്ദരിയായി മാറിയതോടെയാണ് ഐശ്വര്യ റായി ലോകം അറിയുന്ന ലെവവിലേക്ക് എത്തിയത്. ഇന്ത്യയ്ക്ക് പുറമേ എല്ലാ നാട്ടിലും ഐശ്വര്യയ്ക്ക് ആരാധകരുണ്ട്. ഇത്രയും കാലം സൗന്ദര്യവും കഴിവും കൊണ്ട് ഇന്ത്യന്‍ സിനിമയെ അവര്‍ ഭരിക്കുകയായിരുന്നെന്നും പറയാം. ഒരിക്കല്‍ അക്ഷയ് ഖന്നയും ഐശ്വര്യയെ കുറിച്ച് ഇത് തന്നെ പറഞ്ഞു.
2017 ല്‍ ഒരു സിനിമയുടെ പ്രൊമോഷന് എത്തിയതായിരുന്നു അക്ഷയ്. കരണ്‍ ജോഹറിന്റെ ചാറ്റ് ഷോ യില്‍ പങ്കെടുക്കവേ 'ഇന്ഡസ്ട്രിയിലെ ഏറ്റവും സെക്സിയായ പെണ്‍കുട്ടി ആരാണെന്നാണ് നിങ്ങള്‍ക്ക് തോന്നുന്നതെന്ന്' കരണ്‍ ചോദിച്ചിരുന്നു. 'ആഷ് (ഐശ്വര്യ)' എന്ന് അദ്ദേഹം മറുപടി നല്കി.
ഐശ്വര്യയെ കാണുമ്പോഴൊക്കെ അവളില്‍ നിന്നും കണ്ണെടുക്കാന്‍ എനിക്ക് തോന്നാറില്ല. ഇത് പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഇത് നാണക്കേടാണ്. എങ്കിലും ആളുകള്‍ തുറിച്ച് നോക്കുന്നതൊക്കെ അവള്‍ക്ക് ശീലമായിരിക്കും. എന്നാല്‍ എനിക്കത് ശീലമില്ല. ഞാനൊരു ബ്രാന്തനെ പോലെ ഐശ്വര്യയെ നോക്കി കൊണ്ടിരിക്കുമെന്നും അക്ഷയ് പറയുന്നു.

സ്വന്തം കുഞ്ഞ് വന്നാലും ഈ സ്നേഹം മാറരുത്; ആദ്യമായി അമ്മയൂടെ ഫീല്‍ മനസിലായതിനെ കുറിച്ച് മഷൂറയും
അതേ സമയം അക്ഷയ് ഖന്നയ്ക്കൊപ്പം നടി സോനാക്ഷി സിന്‍ഹയും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. അക്ഷയ് പറഞ്ഞതിനോട് താനും യോജിക്കുന്നതായിട്ടാണ് സോനാക്ഷി വ്യക്തമാക്കിയത്. യുവാക്കള്‍ക്ക് മാത്രമല്ല എനിക്കും ഐശ്വര്യ റായിയെ കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നുകയില്ലെന്നും നടി പറഞ്ഞു. ശരിക്കും ഐശ്വര്യ റായി ഒരു അതിശയകരമായ വ്യക്തിയാണെന്നാണ് സോനാക്ഷിയുടെ കമന്റ്.
Recommended Video
കുറച്ച് കാലം അഭിനയത്തില്‍ നിന്നും മാറി നിന്ന ഐശ്വര്യ ഇപ്പോള്‍ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. തമിഴില്‍ മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്വന് എന്ന ചിത്രത്തിലാണ് നടി പ്രധാനപ്പെട്ടൊരു വേഷം ചെയ്യുന്നത്.
-
പതിനാറ് വയസേ അന്നുള്ളൂ, എന്താണ് പറയുന്നതെന്ന് പോലും മനസ്സിലായില്ല; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഹണി റോസ്
-
12 വയസിനപ്പുറം ഇന്ദ്രന്‍സ് ജീവിക്കില്ല; അമ്മയോട് ജോത്സ്യന് പറഞ്ഞ പ്രവചനം, രക്ഷപ്പെട്ടതിനെ കുറിച്ച് താരം
-
'എത്ര ഫേക്ക് ആയ ലോകത്താണ് നമ്മളെന്ന് മനസ്സിലാക്കി; എന്നെപ്പറ്റി എഴുതുന്നവരോട് വിളിച്ച് പറയണമെന്ന് തോന്നി'